Get Updates
Get notified of breaking news, exclusive insights, and must-see stories!

സത്യസന്ധത പുലർത്തുന്നത് ശിവസേനയോട്: നാരാണയൺ റാണെയുടെ ആരോപണം അടിസ്ഥാനരഹിതം, മറുപടി നൽകി ഷിൻഡെ

മുംബൈ: കേന്ദ്രമന്ത്രി നാരായൺ റാണെയ്ക്ക് മറുപടി നൽകി മഹാരാഷ്ട്ര മന്ത്രി ശിവസേന മന്ത്രി ഏക് നാഥ് ഷിൻഡെ. മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യത്തിൽ മടുത്തെന്നും ബിജെപിയിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്വാഗതം ചെയ്യുന്നുവെന്നുമായിരുന്നു റാണെയുടെ പ്രസ്താവന. ഞായറാഴ്ചയാണ് ഷിൻഡെയെ ലക്ഷ്യം വെച്ചുള്ള റാണെയുടെ പ്രസ്താവന പുറത്തുവരുന്നത്.

1

നാരായൺ റാണെയുടെ വാദങ്ങൾ തള്ളിയ ഷിൻഡെ താൻ ശിവസേനയിൽ ഏറെ സന്തോഷവാനാണെന്നും താൻ പാർട്ടിയോട് വിശ്വസ്തത പുലർത്തുന്നവനാണെന്നും ഷിൻഡെ വ്യക്തമാക്കി. കേന്ദ്രമന്ത്രി നാരായൺ റാണെയുടെ പ്രസ്താവന റാണെയുടെ മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യത്തിൽ ആശങ്ക സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ളതാണ്.

2


"മഹാരാഷ്ട്ര മന്ത്രി ഏകനാഥ് ഷിൻഡെ ശിവസേനയിൽ മടുത്തു തുടങ്ങി, കാരണം ഏതെങ്കിലും ഫയലിൽ ഒപ്പിടുന്നതിന് മുമ്പ് 'മാതോശ്രീ' ചോദിക്കണം. അദ്ദേഹം എന്നെ സമീപിച്ചാൽ, ഞാൻ തീർച്ചയായും അദ്ദേഹത്തെ ബിജെപിയിൽ ചേർക്കും. ഷിൻഡെ അവിടെ വിരസനാണ്, ജോലിയില്ല. അവിടെ അദ്ദേഹം കുഴപ്പത്തിലാണ്, "മുൻ ശിവസേന നേതാവ് റാണെ ശനിയാഴ്ച മുംബൈയ്ക്ക് സമീപം വസായിയിൽ നടത്തിയ 'ജൻ ആശിർവാദ് യാത്ര'യിൽ പങ്കെടുത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ഈ പ്രസ്താവന നടത്തിയത്.

3


"എനിക്ക് സേനയിൽ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നുവെന്നും ഉടൻ തന്നെ പാർട്ടി വിടുമെന്നും റാണെ പറഞ്ഞത് ആശയക്കുഴപ്പം സൃഷ്ടിക്കാനാണ്. എം‌വി‌എ സർക്കാർ രൂപീകരിച്ചതിനുശേഷം റാണെ അത്തരം പ്രസ്താവനകൾ നടത്തി. മറ്റുള്ളവരുടെ മനസ്സിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ അദ്ദേഹം ഉദ്ദേശിക്കുന്നു. ഞാൻ സേനയോടും ഉദ്ധവ് താക്കറയോടും വിശ്വസ്തനാണ്, "ഷിൻഡെ പറഞ്ഞു. "ശിവസേനയിൽ ഞാൻ വളരെ സന്തുഷ്ടനാണ്, എന്റെ മന്ത്രാലയത്തിന്റെ (നഗരവികസനം) പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നു. എന്റെ മന്ത്രിസഭയ്ക്കുവേണ്ടി ഞാൻ തീരുമാനങ്ങൾ എടുക്കുന്നുണ്ട്" എന്നും ഷിൻഡെ വ്യക്തമാക്കി.

4

ഏകീകൃത വികസന നിയന്ത്രണ നിയന്ത്രണങ്ങളുടെയും ഉദാഹരണങ്ങൾ നൽകിയ ഷിൻഡെ തീരുമാനങ്ങൾ എടുക്കാൻ തനിക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി മുംബൈയെ നാഗ്പൂരുമായി ബന്ധിപ്പിക്കുന്ന സമൃദ്ധി മഹാമർഗിന്റെ നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. "നയപരമായ തീരുമാനമെടുക്കുമ്പോൾ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ ഉൾപ്പെടുത്താറുണ്ട്. ഞങ്ങൾ ഒരുമിച്ച് തീരുമാനങ്ങൾ എടുക്കുകയാണ് ചെയ്യാറ്," അദ്ദേഹം പറഞ്ഞു.

5


മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന റാണെയ്ക്ക് ഈ തീരുമാനമെടുക്കൽ പ്രക്രിയ നന്നായി അറിയാമെന്നും ഷിൻഡെ കൂട്ടിച്ചേർത്തു. കേന്ദ്ര എംഎസ്എംഇ മന്ത്രിയെന്ന നിലയിൽ റാണെയ്ക്ക് തീരുമാനങ്ങൾ എടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ നയപരമായ തീരുമാനമെടുക്കേണ്ടിവരുമ്പോഴെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുമെന്നും ഷിൻഡെ പറഞ്ഞു. ശിവസേന, എൻസിപി, കോൺഗ്രസ് എന്നിവരടങ്ങുന്ന എംവിഎ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്ന് താനെയിലെ കോപ്രി പച്ചപഖാദി എംഎൽഎ കൂടിയായ ഷിൻഡെ പറഞ്ഞു."കൊവിഡ് സമയത്ത് എംവിഎ സർക്കാർ അശ്രാന്തമായി പ്രവർത്തിച്ചു. കൊവിഡ് വികസന പ്രവർത്തനങ്ങളെ ബാധിക്കാൻ അനുവദിച്ചില്ലെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.

6


ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിന് മുന്നോടിയായാണ് ആഗസ്റ്റ് ആ16 മുതൽ ബിജെപി ജൻ ആശിർവാദ് യാത്രക്ക് തുടക്കം കുറിച്ചിട്ടുള്ളത്. ആഗസ്റ്റ് 19ന് യാത്ര മുംബൈയിൽ എത്തിയപ്പോഴാണ് ഷിൻഡെയെ ലക്ഷ്യംവെച്ചുള്ള റാണെയുടെ പരാമർശം പുറത്തുവരുന്നത്. 19ന് മുംബൈയിൽ നിന്ന് ആരംഭിച്ച യാത്ര വസായ്- വിരാർ, റായ്ഗഡിന്റെ ചില ഭാഗങ്ങൾ, രത്നഗിരി, എന്നിവിടങ്ങളിലൂടെ സന്ദർശിച്ച് ആഗസ്റ്റ് 26ന് സിന്ധുദുർഗിൽ സമാപിക്കും. കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ജൻ ആശിർവാദ് യാത്രയിലൂടെ ലക്ഷ്യമിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+