കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈഡനേയും ഋഷി സുനകിനേയും പിന്തള്ളി നരേന്ദ്ര മോദി; ജനകീയനായ ലോകനേതാവ്

22 രാജ്യത്ത് നിന്നുള്ള നേതാക്കളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്.

Google Oneindia Malayalam News
narendra-modi-1657734599-1670342673-1675027

ദില്ലി: ലോകത്തിലെ ഏറ്റവും ജനകീയനായ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊളിറ്റിക്കൽ ആന്റ് ഇന്റലിജൻസ് കമ്പനിയായ മോണിങ് കൺസൽട്ട് പുറത്ത് വിട്ട പട്ടികയാണ് മോദി ഒന്നാം സ്ഥാനം നേടിയത്. 75 ശതമാനം ആളുകളാണ് മോദിയെ പിന്തിണച്ചത്. 22 രാജ്യത്ത് നിന്നുള്ള നേതാക്കളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. മെക്സിക്കൻ പ്രസിഡന്റ് ആൻഡ്രസ് മാനുവൽ ലോപസ് ഒബ്രദോർ ആണ് രണ്ടാമത്. സ്വിസ് പ്രസിഡന്റ് അലെയ്ൻ ബെർസറ്റ് മൂന്ന് സ്ഥാനം നേടി.

ജനവരി 26 നും 31 നും ഇടയിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സർവ്വേ. ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയാണ് പട്ടികയിൽ അഞ്ചാംസ്ഥാനത്ത്. കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആറും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഏഴാം സ്ഥാനത്തുമാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പത്താംസ്ഥാനത്താണ്. 22 രാജ്യങ്ങളിൽ നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സിയോക്-യൂൾ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവർ അവസാന മൂന്ന് സ്ഥാനങ്ങളിൽ ഇടംപിടിച്ചവർ.

ഓർഗനൈസേഷന്റെ വെബ്‌സൈറ്റിൽ പങ്കിട്ട വിവരങ്ങൾ അനുസരിച്ച് 78 ശതമാനം പേരാണ് പട്ടികയിൽ മോദിയെ പിന്തുണച്ചത്. 18 ശതമാനം പേർ മോദിയെ എതിർക്കുന്നു. അതേസമയം മോദിയുടെ സ്വീകാര്യത കഴിഞ്ഞ കുറഞ്ഞ് നാളുകളായി ഉയരുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

English summary
Narendra Modi ahead Biden and Rishi Sunak; popular world leader survey report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X