Get Updates
Get notified of breaking news, exclusive insights, and must-see stories!

സോമനാഥ് സർക്യൂട്ട് ഹൗസ് ഉദ്ഘാടന വേളയിലും കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് നരേന്ദ്ര മോദി

അഹമ്മദാബാദ്: ഗുജറാത്തിലെ സോമനാഥില്‍ പുതിയ സര്‍ക്യൂട്ട് ഹൗസ് ഉദ്ഘാടന വേളയില്‍ കോണ്‍ഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യാനന്തരം ഡൽഹിയിൽ നിന്നുള്ള ഏതാനും കുടുംബങ്ങൾക്ക് വേണ്ടി മാത്രമാണ് പുതിയ വികസനം നടന്നതെന്നും എന്നാൽ തന്റെ സർക്കാർ രാജ്യത്തെ ഈ ഇടുങ്ങിയ ചിന്താഗതിയിൽ നിന്ന് കരകയറ്റി പുതിയ വികസനം നടത്തുകയാണെന്നുമായിരുന്നു മോദിയുടെ വിമർശനം. ദേശീയ പ്രാധാന്യമുള്ള പുതിയ സ്മാരകങ്ങൾ ഇപ്പോഴാണ് കൂടുതലായി നിർമ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാലത്തിന്റെ കെടുതികള്‍ക്കിടയിലും ക്ഷേത്രത്തിന്റെ ഉച്ചസ്ഥാനത്തും മുകള്‍ത്തട്ടിലും ഇന്ത്യയുടെ അഭിമാനബോധം ഭക്തര്‍ക്ക് അനുഭവപ്പെടുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ നാഗരികതയുടെ വെല്ലുവിളി നിറഞ്ഞ യാത്രയെയും നൂറുകണക്കിന് വര്‍ഷത്തെ അടിമത്തത്തിന്റെ സാഹചര്യങ്ങളെയും കുറിച്ച് സംസാരിക്കവെ, സോമനാഥ ക്ഷേത്രം തകര്‍ക്കപ്പെട്ട സാഹചര്യവും സര്‍ദാര്‍ പട്ടേലിന്റെ പരിശ്രമത്താല്‍ ക്ഷേത്രം നവീകരിച്ച സാഹചര്യവും ഒരു വലിയ സന്ദേശം വഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ''ഇന്ന്, ആസാദി കാ അമൃത് മഹോത്സവത്തില്‍, നമ്മുടെ ഭൂതകാലത്തില്‍ നിന്നും നിന്നും പഠിക്കാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു; സോമനാഥ് പോലെയുള്ള സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും കേന്ദ്രങ്ങളാണ് അതിന്റെ കേന്ദ്രബിന്ദു'' - പ്രധാനമന്ത്രി പറഞ്ഞു.

narendra-modi-

ലോകത്തിലെ പല രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയില്‍ വിനോദസഞ്ചാരത്തിന് വലിയ പങ്കുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും എല്ലാ മേഖലകളിലും ഇതുപോലെ അനന്തമായ സാദ്ധ്യതകള്‍ നമുക്കുണ്ട്. ഗുജറാത്തിലെ സോമനാഥ്, ദ്വാരക, റാണ്‍ ഓഫ് കച്ച്, സ്റ്റാച്യു ഓഫ് യൂണിറ്റി, ഉത്തര്‍പ്രദേശിലെ അയോധ്യ, മഥുര, കാശി, പ്രയാഗ്, കുശിനഗര്‍, വിന്ധ്യാചല്‍ തുടങ്ങിയവ നമുക്കുണ്ട്. ദേവഭൂമി ഉത്തരാഖണ്ഡില്‍ ബദരീനാഥും കേദാര്‍നാഥും ഉണ്ട്. ഹിമാചലില്‍ ജ്വാലാ ദേവി, നൈനാ ദേവി, വടക്ക് കിഴക്ക് മുഴുവനും ദൈവികവും പ്രകൃതിദത്തവുമായ തിളക്കം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. തമിഴ്‌നാട്ടിലെ രാമേശ്വരം, ഒഡീഷയിലെ പുരി, ആന്ധ്രാപ്രദേശിലെ തിരുപ്പതി ബാലാജി, മഹാരാഷ്ട്രയില്‍ സിദ്ധി വിനായക്, കേരളത്തിലെ ശബരിമലയും മോദി കൂട്ടിച്ചേർത്തു.

''ഈ സ്ഥലങ്ങള്‍ നമ്മുടെ ദേശീയ ഐക്യത്തെയും ഏക് ഭാരത് ശ്രേഷ്ഠ ഭാരതത്തിന്റെ ( ഏക ഭാരതം ശ്രേഷ്ഠ ഭാരതം) ആത്മാവിനെയും പ്രതിനിധീകരിക്കുന്നു. ഇന്ന്, രാജ്യം അവയെ അഭിവൃദ്ധിയുടെ ശക്തമായ ഉറവിടമായി കാണുകയാണ്. അവയുടെ വികസനത്തിലൂടെ നമുക്ക് ഒരു വലിയ പ്രദേശത്തിന്റെ വികസനത്തിനെ ഉത്തേജിപ്പിക്കാന്‍ കഴിയും '', അദ്ദേഹം പറഞ്ഞു.

വിനോദസഞ്ചാരത്തിന്റെ സാദ്ധ്യതകള്‍ സാക്ഷാത്കരിക്കാന്‍ കഴിഞ്ഞ 7 വര്‍ഷമായി രാജ്യം അക്ഷീണം പ്രയത്‌നിച്ചുവരുന്നതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ''ഇന്ന്, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനം കേവലം ഗവണ്‍മെന്‍്‌റ്‌ പദ്ധതികളുടെ ഒരു ഭാഗം മാത്രമല്ല, പൊതുജന പങ്കാളിത്തത്തിന്റെ ഒരു സംഘടിതപ്രവര്‍ത്തനമാണ്. രാജ്യത്തിന്റെ പൈതൃക കേന്ദ്രങ്ങളും നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ വികാസവും ഇതിന് മികച്ച ഉദാഹരണങ്ങളാണ്''. ആശയാധിഷ്ഠിത 15 ടൂറിസ്റ്റ് സര്‍ക്യൂട്ടുകള്‍ പോലുള്ള നടപടികളുടെ പട്ടികയും അദ്ദേഹം വിശദീകരിച്ചു.

Recommended Video

cmsvideo
    ബിജെപിയെ തടയാനാവുക അവര്‍ക്ക് മാത്രം| Oneindia Malayalam

    ഉദാഹരണത്തിന്, രാമായണ സര്‍ക്യൂട്ടില്‍, ഭഗവാന്‍ രാമനുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം. ഒരു പ്രത്യേക ട്രെയിന്‍ ആരംഭിച്ചിട്ടുമുണ്ട്. നാളെ ദിവ്യകാശി യാത്രയ്ക്കായി ഡല്‍ഹിയില്‍ നിന്ന് ഒരു പ്രത്യേക ട്രെയിന്‍ ആരംഭിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു. അതുപോലെ ബുദ്ധ സര്‍ക്യൂട്ട് ഭഗവാന്‍ ബുദ്ധനുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് എളുപ്പമാക്കുന്നു. വിദേശ വിനോദസഞ്ചാരികള്‍ക്കുള്ള വിസ നിയമങ്ങള്‍ ലഘൂകരിക്കുകയും പ്രതിരോധകുത്തിവയ്പ്പ് യജ്ഞത്തില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്തു. ഇന്ന് വിനോദസഞ്ചാരത്തെ രാജ്യം സമഗ്രമായ രീതിയിലാണ് വീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+