മമതയെ കാത്തിരുന്ന് മോദിയും ഗവര്‍ണറും മടുത്തു!! വൈകിയെത്തി, ഉടനെ മടങ്ങി... അമ്പരപ്പിച്ച് മറുപടി
കൊല്‍ക്കത്ത: ബംഗാളിലെ രാഷ്ട്രീയം വളരെ വ്യത്യസ്തമാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി, നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാള്‍ പിടിക്കുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു. പക്ഷേ ബംഗാള്‍ ജനത 2016നേക്കാള്‍ ഭൂരിപക്ഷം നല്‍കി മമതയെ തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കി. കൊറോണ പ്രതിസന്ധി കാലത്ത് ആവശ്യമായ ഓക്‌സിജന്‍, വെന്റിലേറ്ററുകള്‍, വാക്‌സിന്‍ എന്നിവ ലഭ്യമാക്കണമെന്ന ബംഗാളിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടില്ല എന്നാണ് തൃണമൂല്‍ നേതാക്കള്‍ പറയുന്നത്.
കൊവിഡ് രണ്ടാംതരംഗം; രാജ്യ വ്യാപകമായുള്ള പരിശോധന തുടരുന്നു, ചിത്രങ്ങള്‍
മറ്റു പല കാര്യങ്ങളിലുമെന്ന പോലെ ഇക്കാര്യത്തിലും ബംഗാളും കേന്ദ്രവും ഉടക്കിലാണ്. ഇതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യോഗം ബംഗാളില്‍ തീരുമാനിച്ചത്. പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്...

ഒഡീഷയ്ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച ശേഷം
യാസ് ചുഴലിക്കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിലായിരുന്നു ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യോഗം തീരുമാനിച്ചത്. ബംഗാളിലും ഒഡീഷയിലുമാണ് കാറ്റ് കനത്ത നാശം വിതച്ചത്. ഇന്ന് രാവിലെ ഒഡീഷയിലെത്തിയ മോദി ദുരന്തമേഖല നേരിട്ട് കണ്ടു. ഒഡീഷയ്ക്ക് 500 കോടിയുടെ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു.

എല്ലാവും വന്നു, പക്ഷേ...
ഒഡീഷയില്‍ നിന്ന് ബംഗാളില്‍ മോദി എത്തിയത് ഉച്ചയോടെയാണ്. 2.30 മുതല്‍ 3.30 വരെയുള്ള സമയത്തിനിടയ്ക്കാണ് നരേന്ദ്ര മോദി മുഖ്യമന്ത്രി മമത ബാനര്‍ജിയുമൊത്തുള്ള യോഗം തീരുമാനിച്ചത്. മോദിയും ഉന്നത ഉദ്യോഗസ്ഥരും ഗവര്‍ണര്‍ ജഗദീപ് ധങ്കറും കൃത്യസമയത്ത് യോഗത്തിനെത്തി. എന്നാല്‍ മമത പറഞ്ഞ സമയത്തൊന്നും വന്നില്ല.

മമത വന്നു, ഉടന്‍ മടങ്ങി
അര മണിക്കൂര്‍ കഴിഞ്ഞാണ് മമത ബാനര്‍ജി യോഗത്തിന് എത്തിയത്. ആദ്യം വരില്ല എന്ന സൂചനയും നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് അല്‍പ്പം വൈകി എത്തി. 15 മിനുട്ട് മാത്രം യോഗത്തില്‍ സംബന്ധിച്ചു. ചുഴലിക്കാറ്റ് മൂലമുണ്ടായ ദുരന്തത്തിന്റെ റിപ്പോര്‍ട്ട് നരേന്ദ്ര മോദിക്ക് കൈമാറി. ഉടന്‍ തിരിച്ചുപോകുകയും ചെയ്തു.

വിമര്‍ശിച്ച് ഗവര്‍ണര്‍
മമതയുടെ നടപടിയെ ഗവര്‍ണര്‍ ജഗദീപ് ധങ്കര്‍ വിമര്‍ശിച്ചു. ഇത്തരത്തിലുള്ള സമീപനം സംസ്ഥാനത്തിനും ജനാധിപത്യത്തിനും വെല്ലുവിളിയാണ് എന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. എന്നാല്‍ മമത ബാനര്‍ജി യോഗത്തിന്റെ കാര്യത്തില്‍ നല്‍കിയ പ്രതികരണം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു.

മമതയുടെ പ്രതികരണം
പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗം സംബന്ധിച്ച താന്‍ നേരത്തെ അറിഞ്ഞിരുന്നില്ല എന്നാണ് മമത പറഞ്ഞത്. ബംഗാളിലെ സ്ഥിതിഗതികള്‍ വിവരിക്കുന്ന റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ദിഘയില്‍ മറ്റൊരു ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട യോഗമുള്ളതിനാല്‍ അങ്ങോട് ഉടന്‍ പോകുകയും ചെയ്തു എന്നും മമത പ്രതികരിച്ചു.

ആദ്യ യോഗം
പശ്ചിമ മിഡ്‌നാപൂര്‍ ജില്ലയിലെ കലൈകുണ്ഡയിലാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന യോഗം തീരുമാനിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇരുവരും നേരിട്ട് പങ്കെടുക്കുന്ന ആദ്യ യോഗമായരുന്നു ഇത്. എന്നാല്‍ യോഗത്തിന് മമത ബാനര്‍ജി അത്ര പ്രാധാന്യം നല്‍കാതിരിക്കാന്‍ ചില കാരണങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മമതയുടെ പ്രതിഷേധത്തിന് കാരണമുണ്ട്
കേന്ദ്ര സര്‍ക്കാരുമായും ബിജെപിയുമായും ഉടക്കി നില്‍ക്കുന്നതാണ് ഒരു കാരണം. സംസ്ഥാനം ആവശ്യപ്പെട്ട മെഡിക്കല്‍ ഉപകരണങ്ങളും നികുതി ഇളവുകളും അനുവദിക്കാത്തതാണ് മറ്റൊരു കാരണം. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ കൂടി മോദി പങ്കെടുക്കുന്ന യോഗത്തിലേക്ക് ക്ഷണിച്ചു എന്നാണ് മൂന്നാമത്തെ കാരണം. ഏതായാലും മോദിയെ അര മണിക്കൂര്‍ ഇരുത്തിയ ശേഷമാണ് മമത യോഗത്തിനെത്തിയത് എന്നത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
ഇഷ റബ്ബയുടെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications