• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നരേന്ദ്ര മോദി മാപ്പ് പറയേണ്ട; നിങ്ങളുടെ പ്രതിഛായ നശിക്കും, 'ഇളവു'മായി കര്‍ഷകര്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: കാര്‍ഷിക പരിഷ്‌കരണ നിയമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന ആവശ്യത്തില്‍ നിന്ന് കര്‍ഷകര്‍ പിന്നോട്ട്. നരേന്ദ്ര മോദി മാപ്പ് പറയേണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. വിദേശത്ത് മോദിയുടെ പ്രതിഛായ നശിക്കാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഞങ്ങള്‍ ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകുന്നതെന്നും ടിക്കായത്ത് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയില്ല. ഞാന്‍ രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങുന്നില്ല. യുപിയില്‍ കര്‍ഷകര്‍ വലിയ ശക്തിയാണ്. ഉത്തര്‍ പ്രദേശില്‍ ആരെ പിന്തുണയ്ക്കുമെന്ന കാര്യം പെരുമാറ്റ ചട്ടം നിലവില്‍ വന്ന ശേഷം പറയാമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.

വിവാദ നിയമം പിന്‍വലിക്കുകയും കര്‍ഷകര്‍ സമരം അവസാനിപ്പിക്കുകയും ചെയ്തിരിക്കെയാണ് മോദി മാപ്പ് പറയേണ്ടെന്ന് രാകേഷ് ടിക്കായത്ത് വ്യക്തമാക്കിയത്. സമരം ശക്തമായിരുന്ന വേളയിലാണ് മോദി മാപ്പ് പറയണമെന്ന ആവശ്യം സമരക്കാര്‍ മുന്നോട്ട് വച്ചിരുന്നത്. എന്നാല്‍ ഇനി മോദി മാപ്പ് പറയേണ്ട. വിദേശത്ത് അദ്ദേഹത്തിനുള്ള പ്രതിഛായ തകരാന്‍ അത് കാരണമായേക്കും. കര്‍ഷകരുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തണം. ഞങ്ങള്‍ മാന്യമായി വയലില്‍ ജോലി ചെയ്ത് ജീവിക്കുന്നവരാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഞങ്ങളുടെ ആവശ്യങ്ങല്‍ ശ്രദ്ധിച്ചില്ല. നിയമം വീണ്ടും കൊണ്ടുവരുമെന്ന കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിന്റെ പ്രസ്താവന നരേന്ദ്ര മോദിയെ അപമാനിക്കുന്നതിന് തുല്യമാണ്. മോദി പിന്‍വലിക്കുന്നു എന്ന് പ്രഖ്യാപിച്ച നിയമമാണിത്. കേന്ദ്രം നിയമം വീണ്ടും നടപ്പാക്കിയാല്‍ കര്‍ഷകര്‍ വീണ്ടും സമരം തുടങ്ങുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ ട്വിസ്റ്റ്; പ്രോസിക്യൂഷന്റെ നിര്‍ണായക നീക്കം, ദിലീപ് ഹര്‍ജി പിന്‍വലിച്ച പിന്നാലെനടിയെ ആക്രമിച്ച കേസില്‍ ട്വിസ്റ്റ്; പ്രോസിക്യൂഷന്റെ നിര്‍ണായക നീക്കം, ദിലീപ് ഹര്‍ജി പിന്‍വലിച്ച പിന്നാലെ

കര്‍ഷകരുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിഷേധം ഉയര്‍ന്നതോടെ കേന്ദ്രമന്ത്രി പ്രസ്താവന കഴിഞ്ഞ ദിവസം തിരുത്തിയിരുന്നു. പുതിയ രൂപത്തില്‍ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രത്തിന് പദ്ധതിയില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. നിയമം പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതാണ്. വീണ്ടും കൊണ്ടുവരുമെന്നാണ് മന്ത്രി പറയുന്നത്. ഇത് പ്രധാനമന്ത്രിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നരേന്ദ്ര മോദി മാപ്പ് പറയണമെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയുടെ പ്രതികരണം.

എന്റെ കുഞ്ഞിന് അച്ഛനുണ്ട്... സഹികെട്ട് പ്രതികരിച്ച് നടി; അത് ഞാനെടുത്ത ധീരമായ തീരുമാനംഎന്റെ കുഞ്ഞിന് അച്ഛനുണ്ട്... സഹികെട്ട് പ്രതികരിച്ച് നടി; അത് ഞാനെടുത്ത ധീരമായ തീരുമാനം

സമരത്തിന് നേതൃത്വം നല്‍കിയ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ അഞ്ചംഗ കമ്മിറ്റി മുന്നോട്ട് വച്ച ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ കത്ത് നല്‍കിയതോടെയാണ് സമരം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. ഒരു വര്‍ഷത്തിലധികം നീണ്ട സമരം വിജയകരമായി അവസാനിക്കുകയാണ് ചെയ്തത്. അടുത്ത ഫെബ്രുവരിയില്‍ അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് വരുന്നത്. കര്‍ഷകര്‍ ശക്തമായ സ്വാധീനമുള്ള ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവയും ഇതില്‍പ്പെടും. കൂടാതെ ഗോവയും മണിപ്പൂരും. യുപിയില്‍ വിജയം ആവര്‍ത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും ബിജെപി നടത്തിവരികയാണ്.

cmsvideo
  യോഗിയെ വിറപ്പിച്ച് പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ ശക്തിപ്രകടനം
  English summary
  Narendra Modi Do Not Want To Apologise; SKM Will Not Contest in Poll; Rakesh Tikait
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion