Get Updates
Get notified of breaking news, exclusive insights, and must-see stories!

സഭയില്‍ നാടകീയരംഗങ്ങള്‍; അടുത്തുനിന്ന് മുദ്രാവാക്യം വിളിച്ച ഹൈബിക്ക് വെള്ളം കൊടുത്ത് മോദി, വാങ്ങി ഹൈബിയും

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നന്ദിപ്രമേയ ചര്‍ച്ചക്കിടെ നാടകീയരംഗങ്ങള്‍. നരേന്ദ്ര മോദി നയപ്രഖ്യാപന പ്രസംഗത്തില്‍ മറുപടിയില്‍ എഴുന്നേറ്റത് മുതല്‍ സഭയില്‍ പ്രതിപക്ഷം ബഹളം വെക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത്. മണിപ്പൂരില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ അനുവാദം നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

രണ്ട് മണിക്കൂറോളം സംസാരിച്ച മോദിയുടെ പ്രസംഗം പ്രതിപക്ഷത്തിന്റെ ബഹളം കാരണം മൂന്ന് തവണ തടസപ്പെട്ടിരുന്നു. അതിനിടെ കോണ്‍ഗ്രസ് എം പി ഹൈബി ഈഡന് നരേന്ദ്ര മോദി വെള്ളം നല്‍കിയത് ശ്രദ്ധേയമായി. തന്റെ അടുത്ത് നിന്ന് മുദ്രാവാക്യം വിളിച്ചപ്പോഴാണ് നരേന്ദ്ര മോദി ഹൈബി ഈഡന് വെള്ളം നല്‍കിയത്. ഹൈബി വെള്ളം വാങ്ങി കുടിക്കുകയും ചെയ്തു.

HIBI EDEN

രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചത്. അതേസമയം തന്റെ പ്രസംഗത്തില്‍ പ്രതിപക്ഷത്തേയും കോണ്‍ഗ്രസിനേയും മോദി പരിഹസിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ബാല ബുദ്ധിയാണ് എന്ന് പറഞ്ഞും അദ്ദേഹം കളിയാക്കി. പരാതി പറഞ്ഞ് സഹതാപം നേടാനുള്ള കുട്ടിയുടെ ശ്രമം ഇന്നലെ സഭയില്‍ കണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം.

തുടര്‍ച്ചയായി തിരഞ്ഞെടുപ്പില്‍ തോറ്റ ചിലരുടെ വേദന തനിക്ക് മനസ്സിലാകും എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ തുടര്‍ച്ചയായി മൂന്നാം തവണയും അവരെ സേവിക്കാന്‍ തങ്ങള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട് എന്നും രാജ്യത്തിന്റെ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സംഭവമാണ് ഇത് എന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പത്ത് വര്‍ഷത്തെ ട്രാക്ക് റെക്കോര്‍ഡ് പൊതുജനങ്ങള്‍ കണ്ടു എന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഒരുപാട് കാലം പ്രീണന രാഷ്ട്രീയത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതിയോട് സഹിഷ്ണുതയില്ലാത്ത നയത്തിന് രാജ്യം എന്‍ഡിഎക്കൊപ്പം നിന്നു. ഇന്ന് ഇന്ത്യയുടെ വിശ്വാസ്യത ലോകമെമ്പാടും വര്‍ധിച്ചിരിക്കുകയാണ് എന്നും തങ്ങളുടെ എല്ലാ നയങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ഒരേയൊരും ലക്ഷ്യം ആദ്യം ഇന്ത്യ എന്നതാണ് എന്നും മോദി പറഞ്ഞു.

രാജ്യത്തിന്റെ വികസനം പൂര്‍ത്തീകരിക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്നും അത് പൂര്‍ണ്ണ സമര്‍പ്പണത്തോടെയും സത്യസന്ധതയോടെയും ചെയ്യുമെന്നും ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു എന്നും മോദി പറഞ്ഞു. 2014 ന് മുന്‍പ് ജനങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. രാജ്യം നിരാശയുടെ പടുകുഴിയില്‍ മുങ്ങിപ്പോയിരുന്നു. വിശ്വാസവും ആത്മവിശ്വാസവും നഷ്ടപ്പെടുമ്പോള്‍ വ്യക്തിക്കും സമൂഹത്തിനും രാജ്യത്തിനും നേരെ നില്‍ക്കാനാകില്ല.

ഭരണഘടന തലയില്‍ വച്ച് നൃത്തം ചെയ്യുന്നവര്‍ ജമ്മു കശ്മീരില്‍ അത് നടപ്പാക്കാന്‍ തുനിഞ്ഞില്ലെന്നും ബിആര്‍ അംബേദ്കറെ അപമാനിച്ചെന്നും അദ്ദേഹം പ്രതിപക്ഷത്തെ ഉന്നംവെച്ച് പറഞ്ഞു. തങ്ങളുടെ വിജയത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകും എന്നും പുരോഗതിയുടെ വേഗത വര്‍ധിപ്പിക്കുക എന്നതാണ് തങ്ങളുടെ വെല്ലുവിളി എന്നും മോദി കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+