സൗജന്യ റേഷന്‍ 2029 വരെ നീട്ടി; ഗുണഭോക്താക്കള്‍ ആരെല്ലാം, ധാന്യം എത്ര കിട്ടും, അറിയേണ്ടതെല്ലാം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന (പിഎംജികൈവൈ) പ്രകാരം നല്‍കിയിരുന്ന സൗജന്യ റേഷന്റെ കാലാവധി നീട്ടി. അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി സൗജന്യ റേഷന്‍ തുടരാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.
സര്‍ക്കാരിന് 11.8 ലക്ഷം കോടി രൂപ ചെലവ് വരുന്ന തീരുമാനമാണ് മന്ത്രിസഭ എടുത്തിരിക്കുന്നത്. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. 2029 വരെ സൗജന്യ റേഷന്‍ തുടരും. രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. സൗജന്യ റേഷന്‍ ഈ വര്‍ഷം അവസാനം വരെ തുടരുമെന്ന് അടുത്തിടെ കേന്ദ്ര ഭക്ഷ്യവകുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷം തുടരാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.

കൊവിഡ് കാലത്താണ് സൗജന്യ റേഷന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്. ജോലിയും വരുമാന മാര്‍ഗവും നഷ്ടപ്പെട്ട് ജനങ്ങള്‍ പ്രതിസന്ധിയിലായ സാഹചര്യത്തിലായിരുന്നു തീരുമാനം. അതേസമയം, വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പുതിയ തീരുമാനം എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ 75 ശതമാനം പേര്‍ക്കും നഗര മേഖലയിലെ 50 ശതമാനം പേര്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും.
രണ്ട് വിഭാഗത്തിലാണ് സര്‍ക്കാര്‍ സൗജന്യ റേഷന്‍ നല്‍കുന്നത്. അന്ത്യോദയ അന്ന യോജന (എഎവൈ), മുന്‍ഗണന എന്നീ വിഭാഗങ്ങള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം. അതിദാരിദ്ര്യ വിഭാഗത്തെയാണ് എഎവൈയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവര്‍ക്ക് കുടുംബത്തിന് പ്രതിമാസം 35 കിലോ ധാന്യം ലഭിക്കും. മുന്‍ഗണന വിഭാഗത്തിന് റേഷന്‍ കാര്‍ഡിലെ ആളൊന്നിന് അഞ്ച് കിലോ വീതം പ്രതിമാസം കിട്ടും.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്ര മോദി സൗജന്യ റേഷന്‍ നീട്ടുമെന്ന് സൂചിപ്പിച്ചിരുന്നു. ഛത്തീസ്ഗഡിലെ റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു മോദി സൗജന്യ റേഷന്‍ സംബന്ധിച്ച് പറഞ്ഞത്. കൊവിഡ് കാലത്ത് രാജ്യം നേരിട്ട പ്രതിസന്ധിയും സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങളും എടുത്തു പറഞ്ഞായിരുന്നു മോദിയുടെ വാക്കുകള്‍.
മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. നാല് സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. വ്യാഴാഴ്ചയാണ് തെലങ്കാനയില്‍ വോട്ടെടുപ്പ്. തെലങ്കാനയും മിസോറാമും ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും നേരിട്ടാണ് മല്‍സരം. കര്‍ഷകര്‍ക്കുള്ള വാര്‍ഷിക ധനസഹായം 6000ത്തില്‍ നിന്ന് 12000 രൂപയാക്കുമെന്ന് മോദി രാജസ്ഥാനിലെ റാലിയില്‍ പ്രഖ്യാപിച്ചിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് കേന്ദ്രം പാചക വാതക വില കുറച്ചിരുന്നു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications