കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്രമോദി കാള്‍ മാര്‍ക്‌സെന്ന് ഉമാഭാരതി, നടപ്പിലാക്കുന്നത് മാര്‍ക്‌സിന്റെ ആശയങ്ങള്‍...

ലോകത്തിലെ ഇടതുപാര്‍ട്ടികളെല്ലാം മോദി സ്വീകരിച്ച നടപടികളെ അഭിനന്ദിക്കുമെന്നും കേന്ദ്രമന്ത്രി ഉമാഭാരതി.

  • By Afeef Musthafa
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാള്‍ മാര്‍ക്‌സിനോട് ഉപമിച്ച് കേന്ദ്രമന്ത്രി ഉമാഭാരതി. രാജ്യത്തെ കള്ളപ്പണക്കാര്‍ക്കെതിരെ മോദി നടത്തുന്ന പോരാട്ടങ്ങള്‍ കാള്‍ മാര്‍ക്‌സിന്റെ ആശയങ്ങളിലൂന്നിയാണെന്നും, മോദി രാജ്യത്തിന്റെ സുപ്പര്‍ ഹീറോയാണെന്നും കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ ഉമാഭാരതി അഭിപ്രായപ്പെട്ടു.

എക്കണോമിക് ടൈംസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഉമാഭാരതി പധാനമന്ത്രിയെ വാനോളം പുകഴ്ത്തി സംസാരിച്ചത്. സമത്വം എന്നതായിരുന്നു കാള്‍ മാര്‍ക്‌സിന്റെ അജണ്ട, നരേന്ദ്രമോദിയും രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ സമത്വം നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. ലോകത്തെ ഇടതു പാര്‍ട്ടികളെല്ലാം മോദിയുടെ പുതിയ തീരുമാനങ്ങളെ അഭിനന്ദിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ഉമാഭാരതി പറഞ്ഞു.

ഉമാഭാരതി പറഞ്ഞത്

ഉമാഭാരതി പറഞ്ഞത്

ലോകത്തെ ജനങ്ങള്‍ക്കിടയില്‍ അസമത്വം പാടില്ലെന്നായിരുന്നു മാര്‍ക്‌സിന്റെ അജണ്ട. രാജ്യത്തെ പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അകലം കുറച്ച് തുല്യത ഉറപ്പുവരുത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ശ്രമിക്കുന്നത്. മാര്‍ക്‌സിന്റെ ആശയങ്ങളും പാവപ്പെട്ടവരും പണക്കാരും തമ്മില്‍ അകലം പാടില്ല എന്നതായിരുന്നെന്നും ഉമാഭാരതി പറഞ്ഞു.

കള്ളപ്പണക്കാര്‍ക്കെതിരെ നടപടി

കള്ളപ്പണക്കാര്‍ക്കെതിരെ നടപടി

കള്ളപ്പണക്കാര്‍ക്കെതിരെ മോദി നടത്തുന്ന പോരാട്ടങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. രാജ്യത്തെ കള്ളപ്പണമെല്ലാം പിടിച്ചെടുക്കും. ജന്‍ധന്‍ അക്കൗണ്ടുകളും മുദ്രാ യോജനാ പദ്ധതികളും ഈ സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങളാണ്.

മോദിയെ ഇന്ത്യയ്ക് ആവശ്യം

മോദിയെ ഇന്ത്യയ്ക് ആവശ്യം

പ്രധാനമന്ത്രി നരേന്ദ്രമോദി സൂപ്പര്‍ ഹീറോ ആണെന്നാണ് ഉമാഭാരതി പറഞ്ഞത്. മോദിയെ പോലെ ഒരാളെ നമ്മുടെ രാജ്യത്തിന് ആവശ്യമായിരുന്നു. 2014ല്‍ മോദി അധികാരത്തിലേറിയതോടെ ഇന്ത്യയ്ക്ക് ഒരു സൂപ്പര്‍ ഹീറോയെ ലഭിച്ചെന്നും ഉമാഭാരതി പറഞ്ഞു.

ഗംഗാ നദിയെ വിണ്ടെടുക്കണം

ഗംഗാ നദിയെ വിണ്ടെടുക്കണം

ഗംഗാ നദിയെ വൃത്തിയാക്കിയെടുക്കുകയാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നാണ് ഉമാഭാരതി പറഞ്ഞത്. ഗംഗാ വിഷയം ഒരിക്കലും രാഷ്ട്രീയമായി കൈകാര്യം ചെയ്യരുതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

English summary
Uma Bharti says that Prime Minister Narendra Modi has implemented Karl Marx idea on black money.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X