Get Updates
Get notified of breaking news, exclusive insights, and must-see stories!

'ടേക്ക്-ഓഫിന് പിന്നാലെ വന്‍ ശബ്ദം, ശേഷം പൊട്ടിത്തെറി': അത്ഭുതകരമായി രക്ഷപ്പെട്ട രമേശിനെ സന്ദർശിച്ച് മോദി

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിവില്‍ ആശുപത്രിയില്‍ എത്തിയ പ്രധാനമന്ത്രി അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഏക യാത്രക്കാരനായ രമേശ് കുമാർ വിശ്വാസുമായി ഏറെ നേരം സംസാരിച്ചു. സീറ്റ് നമ്പർ 11എ യിലെ യാത്രക്കാരനായ രമേശ് കുമാർ വിശ്വാസ് ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൌരനാണ്. കഴിഞ്ഞ ഇരുപതിലറെ വർഷമായി ബ്രിട്ടനിലാണ് താമസം.

അപകടസ്ഥലം സന്ദർശിച്ചതിന് ശേഷമായിരുന്നു പ്രധാനമന്ത്രി പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് എത്തിയത്. രാവിലെ 8.30 ന് അഹമ്മദാബാദ് വിമാനാത്താവളത്തിലെത്തിയ പ്രധാനമന്ത്രി നേരെ മേഘനിനഗറില്‍ വിമാനം തകർന്നു വീണ സ്ഥലത്തേക്ക് പുറപ്പെട്ടു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു കിഞ്ജരാപു, സഹമന്ത്രി മുരളീധർ മോഹോൾ, ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘവി എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

modi-in-ahemadabad-

ഏകദേശം 20 മിനിറ്റ് അപകടസ്ഥലത്ത് ചെലവഴിച്ച പ്രധാനമന്ത്രി അവശിഷ്ടങ്ങള്‍ പരിശോധിക്കുകയും ദുരന്തത്തിന്റെ വ്യാപ്തി വിലയിരുത്തുകയും ചെയ്തു. തുടർന്ന് നരേന്ദ്ര മോദിയും സംഘവും പരിക്കേറ്റ 25 പേരെ പ്രവേശിപ്പിച്ചിരിക്കുന്ന അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലെ സി-7 വാർഡിലേക്ക് എത്തി. പരിക്കേറ്റവർക്ക് പുറമെ ഇവരെ ചികിത്സിക്കുന്ന ഡോക്ടർമാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

ആശുപത്രി സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നേരേ മടങ്ങിയത് അഹമ്മദാബാദ് വിമാനത്താവളത്തിലേക്കാണ്. ഇവിടെ വെച്ച് ഉന്നത ഉദ്യോഗസ്ഥരുമായി അവലോകന യോഗം നടത്തിയ അദ്ദേഹം രക്ഷാപ്രവർത്തനങ്ങളും അന്വേഷണ പുരോഗതിയും ചർച്ച ചെയ്തു. അപകടത്തില്‍ മരണപ്പെട്ട മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ ഭാര്യ അഞ്ജലി രുപാനിയെ വിമാനത്താവളത്തിൽ വച്ച് കണ്ട് പ്രധാനമന്ത്രി ആശ്വസിപ്പിക്കുകയും ചെയ്തു.

"ടേക്ക്-ഓഫിന് 30 സെക്കൻഡിന് ശേഷം ഒരു ഉച്ചത്തിലുള്ള ശബ്ദം കേട്ടു, പിന്നെ വിമാനം തകർന്നു," എന്ന രമേശ് കുമാർ വിശ്വാസിന്റെ പ്രതികരണവും ഇതിനിടെ പുറത്ത് വന്നിട്ടുണ്ട്. എയർ ഇന്ത്യയുടെ AI-171 വിമാനം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു തകർന്നു വീണത്. പറന്നുയർന്ന് അഞ്ച് മിനിറ്റിനുള്ളിൽ ഏകദേശം 625 അടി ഉയരത്തിൽ എത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ബി ജെ മെഡിക്കൽ കോളേജിന്റെ റസിഡന്റ് ഡോക്ടർമാരുടെ ഹോസ്റ്റലിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ലണ്ടനിലേക്കുള്ള യാത്രയായതിനാല്‍ തന്നെ വലിയ തോതിലുള്ള ഇന്ധന രേഖരവും വിമാനത്തിലുണ്ടായിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.

169 ഇന്ത്യൻ പൗരന്മാർ, 53 ബ്രിട്ടീഷ് പൗരന്മാർ, ഏഴ് പോർച്ചുഗീസ് പൗരന്മാർ, ഒരു കനേഡിയൻ പൗരൻ എന്നിങ്ങനെ വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരില്‍ രമേഷ് കുമാർ വിശ്വാസ് ഒഴികെ 241 യാത്രക്കാർ മരിച്ചതായി എയർ ഇന്ത്യ സ്ഥിരീകരിച്ചു. ഹോസ്റ്റലിൽ ഉണ്ടായിരുന്ന മൂന്ന് എം ബി ബി എസ് വിദ്യാർത്ഥികൾ, ഒരു ഡോക്ടറുടെ ഭാര്യ, സമീപത്തെ ഒരു 13 വയസ്സുള്ള ചായക്കട ജീവനക്കാരൻ എന്നിവരും മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്. അതേസമയം മരണം മൂന്നൂറിന് അടുത്ത് എത്തിയെന്ന തരത്തിലുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും വരുന്നുണ്ട്.

അപകടത്തില്‍ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) ഇതിനോടകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ICAO) മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ടാണ് അന്വേഷണം നടക്കുന്നത്. ബോയിംഗ്, ജിഇ എയറോസ്പേസ് എന്നിവയിൽ നിന്നുള്ള ടീമുകളും അന്വേഷണത്തിനായി ഇന്ത്യയിലെത്തുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+