കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്‍ വിജയത്തിന് പിന്നാലെ മോദി സ്വന്തം തട്ടകത്തില്‍: ആപ്പിനും പുതിയ ലക്ഷ്യമായി ഗുജറാത്ത്

Google Oneindia Malayalam News

ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദില്‍ വമ്പന്‍ റാലി നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വർഷം അവസാനത്തോടെ നടക്കാനിരിക്കുന്ന നിയമസഭ തിരഞെടുപ്പിന്റെ പ്രചരണത്തിന് അനൌദ്യോഗിക തുടക്കം കുറിച്ചുകൊണ്ടാണ് മോദിയുടെ മെഗാറാലി. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിൽ വന്‍ വിജയം നേടിയതിന് തൊട്ടടുത്ത ദിവസം തന്നെയാണ് ഗുജറാത്ത് നിലനിർത്താനുള്ള ശ്രമങ്ങള്‍ക്ക് ബി ജെ പി തുടക്കം കുറിച്ചിരിക്കുന്നത്. ഗുജറാത്തിനെ സംബന്ധിച്ച പാർട്ടിക്ക് വലിയ ആശങ്കകള്‍ ഇല്ലെന്നും നിയമസഭ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് വർധനവ് മാത്രമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നുമാണ് ബി ജെ പി നേതാക്കള്‍ വ്യക്തമാക്കുന്നത്.

സർക്കാർ വാദം തള്ളാന്‍ ദിലീപ്: ഒന്നും എവിടേയും പോയിട്ടില്ല, എല്ലാം സുരക്ഷിതമായി കയ്യിലുണ്ട്സർക്കാർ വാദം തള്ളാന്‍ ദിലീപ്: ഒന്നും എവിടേയും പോയിട്ടില്ല, എല്ലാം സുരക്ഷിതമായി കയ്യിലുണ്ട്

രണ്ട് ദിവസത്തെ സന്ദർശനത്തിനായി

രണ്ട് ദിവസത്തെ സന്ദർശനത്തിനായി സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ എത്തിയ പ്രധാനമന്ത്രി മോദ അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും ഗുജറാത്ത് ബിജെപി ആസ്ഥാനത്തേക്കാണ് റോഡ് ഷോ നടത്തിയത്. വലിയ ജനാവലിയായിരുന്നു മോദിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലുള്‍പ്പടെ എത്തിയിരുന്നത്.
വൈകുന്നേരം 4 മണിക്ക് ഗുജറാത്ത് പഞ്ചായത്ത് മഹാസമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.

ശനിയാഴ്ച രാവിലെ 11 മണിക്ക് രാഷ്ട്രീയ രക്ഷാ

ശനിയാഴ്ച രാവിലെ 11 മണിക്ക് രാഷ്ട്രീയ രക്ഷാ സർവകലാശാലയുടെ (ആർആർയു) കെട്ടിടം പ്രധാനമന്ത്രി മോദി രാജ്യത്തിന് സമർപ്പിക്കും. സംസ്ഥാനത്തെ മുതിർന്ന പാർട്ടി നേതാക്കളുമായുള്ള കൂടിക്കാഴ്ചയും സന്ദർശനത്തിന്റെ ഭാഗമായി തീരുമാനിച്ചിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ തന്നെയായിരിക്കും ചർച്ചയിലെ പ്രധാന അജണ്ട. ഗുജറാത്ത് നിയമസഭയുടെ കാലാവധി അടുത്ത വർഷം ജനുവരി എട്ടിന് അവസാനിക്കുന്നതിനാല്‍ ഈ ഡിസംബറിൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നേക്കും.

ഗുജറാത്തിന് പുറമെ ഹിമാചൽ പ്രദേശിലും

ഗുജറാത്തിന് പുറമെ ഹിമാചൽ പ്രദേശിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഹിമാചൽ പ്രദേശിൽ നടന്ന മൂന്ന് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ഭാരതീയ ജനതാ പാർട്ടിയെ പരാജയപ്പെടുത്തി കോൺഗ്രസ് വലിയ മുന്നേറ്റം സൃഷ്ടിച്ചിരുന്നു. മലയോര മേഖലയിലെ മാണ്ഡി ലോക്‌സഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപി പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഹിമാചലില്‍ വലിയ ശ്രദ്ധയാണ് ബിജെപി കൊടുക്കുന്നത്. ബിജെപിയോ സഖ്യകക്ഷികളോ അധികാരത്തിലിരിക്കുന്ന മേഘാലയ, നാഗാലാൻഡ്, ത്രിപുര എന്നിവിടങ്ങളിലും അടുത്ത വർഷം ആദ്യം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

ബി ജെ പി - എ എ പി നേർക്കുനേർ

അതേസമയം, പഞ്ചാബിലെ വന്‍ വിജയത്തിന് പിന്നാലെ ഗുജറത്ത് ലക്ഷ്യമാക്കി ആംആദ്മി പാർട്ടിയും നീങ്ങുകയാണ്. മികച്ച പ്രവർത്തനത്തിലൂടെ കോണ്‍ഗ്രസിനെ പിന്തുള്ളി സംസ്ഥാനത്ത് ബി ജെ പി - എ എ പി നേർക്കുനേർ പോരാട്ട സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ അരവിന്ദ് കെജ്രിവാളും കൂട്ടരും നീങ്ങുന്നത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഏപ്രിലിൽ ഗുജറാത്തിൽ എഎപി 'തിരംഗ യാത്ര' ആരംഭിക്കുന്നുണ്ട്. ഗുജറാത്തിലെ എല്ലാ ജില്ലകളിലെയും ഗ്രാമപഞ്ചായത്തുകളിലൂടെ സഞ്ചരിക്കുന്ന രീതിയിലാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്.

യാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി

യാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളും പഞ്ചാബിലെ അദ്ദേഹത്തിന്റെ പാർട്ടിയുടെ മുഖ്യമന്ത്രിയായ ഭഗവത് മാനും ഉടൻ ഗുജറാത്ത് സന്ദർശിക്കും. പഞ്ചാബ് തിരഞ്ഞെടുപ്പിലെ അലയൊലികള്‍ ഗുജറാത്തിലും മറ്റൊരു സമീപ സംസ്ഥാനമായ ഹിമാചലിലും ഉണ്ടാവുമെന്നാണ് എ എ പി പ്രതീക്ഷിക്കുന്നത്.

ഗുജറാത്തിലും വിജയിക്കാന്‍ കഴിയുമെന്ന്

"ഗുജറാത്തിലും വിജയിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ ഇപ്പോള്‍ ഉറപ്പിച്ച് പറയുന്നില്ല. 2017-ലെ പാട്ടിദാർ പ്രക്ഷോഭം, ഉന പ്രക്ഷോഭം, കോൺഗ്രസിന്റെ ഗംഭീര പ്രകടനങ്ങൾ എന്നിവ ശ്രദ്ധേയമായിരുന്നു. എന്നാല്‍ മോദിയുടെ രണ്ടാംവരവോടെ കാര്യങ്ങള്‍ വീണ്ടും കലങ്ങിമറിഞ്ഞു. എന്നാൽ ഇപ്പോൾ, ആം ആദ്മി പാർട്ടിക്ക് കളം തുറന്നുകൊടുത്ത് കോൺഗ്രസ് കീഴടങ്ങിയ മട്ടിലാണ്. സിവിൽ ബോഡി തെരഞ്ഞെടുപ്പിൽ 27 സീറ്റുകൾ നേടിയുകൊണ്ട് സൂറത്തിലെ പട്ടേൽ ബെൽറ്റിൽ ആം ആദ്മി പാർട്ടി ഇതിനകം ചില വഴിത്തിരിവുകൾ ഉണ്ടാക്കിയിട്ടുണ്ട്... സൗരാഷ്ട്ര ബെൽറ്റിൽ പാർട്ടി കാലുറപ്പിച്ചു. ഇതെല്ലാം സംസ്ഥാനത്ത് പാർട്ടിക്ക് വലിയ മുന്നേറ്റമെന്നതിലേക്ക് നല്‍കുന്ന സൂചകങ്ങളാണ്" ഒരു ആംആദ്മി പാർട്ടി നേതാവ് പറഞ്ഞു

Recommended Video

cmsvideo
2024ലെ വിധി കുറിച്ചു കഴിഞ്ഞുവെന്ന് മോദി | Oneindia Malayalam

English summary
narendra Modi's mega road show in Ahmedabad after big victory in the Assembly elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X