Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദിയെ വെട്ടിലാക്കിയത് രാഷ്ട്രീയപ്പോരോ? പഞ്ചാബ് കളികള്‍ സുപ്രീംകോടതി കയറുന്നു

ചണ്ഡീഗഡ്/ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയ്ക്കിടെ സുരക്ഷാ വീഴ്ചയുണ്ടായത് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയ പോരിന് കളമൊരുക്കിയിരിക്കെ വിഷയം സുപ്രീംകോടതിയില്‍. പഞ്ചാബ് സര്‍ക്കാരിനോട് വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതിന് പിന്നാലെ പ്രത്യേക സമിതിയെ വിഷയം പരിശോധിക്കാന്‍ നിയമിച്ചു. കര്‍ഷകര്‍ നേരത്തെ സമരം പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും വേണ്ട സുരക്ഷ ഒരുക്കിയില്ല എന്നാണ് ആക്ഷേപം.

Recommended Video

cmsvideo
    മോദിയുടെ സുരക്ഷാ വീഴ്ചയിൽ സംഭവിച്ചതെന്ത്? സൂപ്രീംകോടതി ഇടപെടുന്നു, | Oneindia Malayalam

    ഫിറോസ്പൂരിലെ ബിജെപി റാലിയില്‍ ആളുകള്‍ എത്താത്തതിനാല്‍ ബിജെപി കളിച്ച നാടകമാണിതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ആരോപിക്കുന്നു. രാഷ്ട്രീയ പോരിലേക്ക് കാര്യങ്ങള്‍ മാറിയെങ്കിലും വളരെ ഗൗരവമുള്ള തീരുമാനങ്ങള്‍ വൈകാതെ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

    1

    ഡല്‍ഹിയില്‍ നിന്ന് ബതിന്‍ഡ വിമാനത്താവളത്തിലാണ് നരേന്ദ്ര മോദി ബുധനാഴ്ച എത്തിയത്. ശേഷം ഹെലികോപ്റ്റര്‍ വഴി ഫിറോസ്പൂരിലെ റാലി നടക്കുന്ന സ്ഥലത്തേക്കും മറ്റൊരു ചടങ്ങിലേക്കും പോകാനായിരുന്നു ആദ്യ പ്ലാന്‍. കാലാവസ്ഥ മോശമായത് കാരണം യാത്ര റോഡ് മാര്‍ഗമാക്കി. രണ്ടു മണിക്കൂറിലധികം റോഡ് മാര്‍ഗം യാത്ര ചെയ്യണമായിരുന്നു. ഇതിനിടെയാണ് കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചതും മോദിയുടെ വാഹനവ്യൂഹം ഫ്‌ളൈ ഓവറില്‍ കുടുങ്ങിയതും.

    2

    വിവിഐപികള്‍ എത്തിയാല്‍ സുരക്ഷ ഒരുക്കേണ്ട ബാധ്യത സംസ്ഥാന പോലീസിനുണ്ട്. ഇതില്‍ പാളിച്ച വരുത്തി എന്നതാണ് പഞ്ചാബ് സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം. പഞ്ചാബില്‍ ഭരണം കോണ്‍ഗ്രസിനായതിനാല്‍ ബിജെപി വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ തുടങ്ങി. കോണ്‍ഗ്രസ് ന്യായീകരിച്ചും രംഗത്തുവന്നു. ഡല്‍ഹിയില്‍ കര്‍ഷകരെ മോദി തടഞ്ഞപ്പോള്‍ മോദിയെ പഞ്ചാബില്‍ കര്‍ഷകര്‍ തടഞ്ഞു എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.

    3

    ഫിറോസ്പൂര്‍ റാലി റദ്ദാക്കി നരേന്ദ്ര മോദി മടങ്ങിയതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ടു. സുരക്ഷാ വീഴ്ച സംഭവിച്ചുവെന്നും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും മന്ത്രാലയം നിര്‍ദേശം നല്‍കി. പിന്നീട് രാഷ്ട്രീയ വാഗ്വാദങ്ങള്‍ തുടരവെയാണ് പഞ്ചാബ് സര്‍ക്കാര്‍ രണ്ടംഗ ഉന്നത തല സമിതിയെ അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്.

    4

    റിട്ട. ജഡ്ജി മെഹ്താബ് സിങ് ഗില്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി അനുരാഗ് വര്‍മ എന്നിവരാണ് ഇത് സംബന്ധിച്ച് അന്വേഷിക്കുക. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പഞ്ചാബ് സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചു. പഞ്ചാബിന്റെ വിശദീകരണം സ്വീകാര്യമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സുരക്ഷാ വീഴ്ചയില്‍ ആശങ്ക പ്രകടിപ്പിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മോദിയെ കാണുമെന്നാണ് വിവരം.

    5

    സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി അറിയിച്ചു. മോദിയെ കായികമായി നേരിടാനാണ് പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് ബിജെപി ആരോപിച്ചു. അതേസമയം, പഞ്ചാബ് സംഭവം സുപ്രീംകോടതിയിലെത്തി. ഭാവിയില്‍ പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടാകരുത് എന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി വെള്ളിയാഴ്ച കോടതി പരിഗണിക്കും.

    6

    മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിങ് ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഫിറോസ്പൂര്‍ യാത്രയ്ക്കിടെ മോദിയുടെ സുരക്ഷയില്‍ വീഴ്ച സംഭവിച്ചുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ജസ്റ്റിസ് സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരാണ് വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കുക. പഞ്ചാബ് സര്‍ക്കാരിന്റെ പ്രതികരണം കോടതി തേടാനാണ് സാധ്യത.

    നടന്‍ വിജിലേഷിന്റെ കുടുംബത്തിലേക്ക് പുതിയ അതിഥി; അച്ഛനായ സന്തോഷം പങ്കിട്ട് താരം

    7

    അന്വേഷണം പ്രഖ്യാപിച്ച കാര്യം ചൂണ്ടിക്കാട്ടി തല്‍ക്കാലം പഞ്ചാബ് സര്‍ക്കാരിന് കോടതിയില്‍ മുഖം രക്ഷിക്കാന്‍ സാധിക്കും. എന്നാല്‍ എന്തുകൊണ്ട് കൃത്യമായ സുരക്ഷ ഒരുക്കിയില്ല എന്ന ചോദ്യം ബാക്കിയാണ്. യാത്ര റോഡ് മാര്‍ഗമാക്കിയത് എന്തിന് എന്ന ചോദ്യമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ഉന്നയിക്കുന്നത്. പ്രതിഷേധ സ്ഥലത്ത് നിന്ന് വിമാനത്താവളത്തിലെത്തിയ മോദി, ഞാന്‍ ജീവനോടെ എത്തിയല്ലോ, നിങ്ങളുടെ മുഖ്യമന്ത്രിക്ക് നന്ദിയുണ്ട് എന്ന് രോഷത്തോടെ ഉദ്യോഗസ്ഥരോട് പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+