കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി യുവതിയെ നിരീക്ഷിച്ച സംഭവം: പുതിയ ട്വിസ്റ്റ്

  • By Aswathi
Google Oneindia Malayalam News

ദില്ലി: മോദി സര്‍ക്കാര്‍ യുവതിയെ നിരീക്ഷിച്ചെന്ന സംഭവത്തില്‍ പുതിയ ട്വിസ്റ്റ്. തന്റെ അറിവോടെ, സുരക്ഷയ്ക്ക് വേണ്ടിയാണ് ഗുജറാത്ത് സര്‍ക്കാര്‍ നിരീക്ഷണം നടത്തിയതെന്ന് പെണ്‍കുട്ടി. ഈ വിഷയത്തില്‍ തുടരന്വേഷണം വിലക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയും പിതാവും സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

തന്റെ അപേക്ഷ പരിഗണിച്ച് തനിക്ക് സുരക്ഷ ഒരുക്കിയതില്‍ ഗുജറാത്ത് സര്‍ക്കാറിനോട് നന്ദിയുണ്ടെന്നും കേസില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന തുടരന്വേഷണം വിലക്കണമെന്നുമാണ് പെണ്‍കുട്ടി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. കേസ് അടുത്ത വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റിവച്ചു. ഏതെങ്കിലും തരത്തില്‍ ഇനി തുടരന്വേഷണം നടത്തിയാല്‍ അത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായിരിക്കുമെന്നും യുവതി ആരോപിക്കുന്നു.

Narendra Modi

കേസില്‍ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ജഡ്ജിയെ നിയമിക്കാന്‍ തീരുമാനിച്ചെങ്കിലും ഏറെ വിവാദങ്ങള്‍ക്ക് ശേഷം ഘടക കക്ഷികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തോട് അടുക്കുമ്പോഴാണ്, മോദി സര്‍ക്കാറിനെതിരായ ഒരു കേസില്‍ പുതിയ ട്വിസ്റ്റ് എന്നത് ശ്രദ്ധേയമാണ്. ഇതോടെ വിവാദമായ ഈ കേസില്‍ നിന്ന് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയിക്ക് തത്കാലത്തേയ്ക്ക് തലയൂരാം.

ആര്‍കിടെക്ടായി ജോലിചെയ്യുന്ന യുവതിയെ 2009- ല്‍ മോദിയുടെ അറിവോടെ നിരീക്ഷണവലയത്തിലാക്കി എന്നതാണ് കേസ്. അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരം ഗുജറാത്ത് പൊലീസാണ് യുവതിയെ നിരീക്ഷിച്ചത്. സ്വകാര്യ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ട നിരീക്ഷണദൃശ്യങ്ങള്‍ വന്‍വിവാദത്തിന് വഴിയൊരുക്കിയിരുന്നു.

English summary
In a twist to controversial snoopgate case involving Narendra Modi, the woman on Tuesday, May 6 defended Gujarat government in the Supreme Cotur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X