നരേന്ദ്ര മോദി 3.0 ഇന്‍ ആക്ടീവ്: തുടർച്ചയായ മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റ് നരേന്ദ്ര മോദി
ഡല്‍ഹി: തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് നരേന്ദ്ര മോദി. രാഷ്ട്രപതി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട വിശിഷ്ടാഥിതികളെ സാക്ഷി നിർത്തി രാഷ്ട്രപതി ദ്രൗപദി മുർമു പ്രധാനമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ജവഹർലാല്‍ നെഹ്രുവിന് ശേഷം മൂന്ന് തവണ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാണ് നരേന്ദ്ര മോദി. മോദി ഉള്‍പ്പെടെ 31 പേരാണ് ക്യാബിനെറ്റിലുള്ളത്. സഹമന്ത്രിമാരില്‍ 5 പേര്‍ക്ക് സ്വതന്ത്രചുമതല ലഭിച്ചു. 36 സഹമന്ത്രിമാരും ഉള്‍പ്പെടെ 72 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭയിലെ 9 പേർ പുതുമുഖങ്ങളാണ്.
രണ്ടാം നരേന്ദ്ര മോദി സർക്കാറില്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിൽ ഗഡ്‌കരി, നിര്‍മല സീതാരാമൻ, അശ്വിനി വൈഷ്‌ണവ്, പിയൂഷ് ഗോയൽ എന്നിവരെയെല്ലാം നിലനിർത്തിക്കൊണ്ടാണ് മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരത്തില്‍ വന്നത്. എന്നാല്‍ അമേഠിയില്‍ തോറ്റ സ്മൃതി ഇറാനി, അനുരാഗ് താക്കൂർ, നാരായൺ റാണെ എന്നിവരെ ബി ജെ പി ഒഴിവാക്കി. ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ സർക്കാറില്‍ ഇടം പിടിച്ചു. ഇതോടെ ബി ജെ പി നയിക്കാന്‍ പുതിയ നേതാവ് എത്തുമെന്ന് ഉറപ്പായി.

നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നു
മൂന്നാം നരേന്ദ്ര മോദി സർക്കാറില്‍ കേരളത്തിന് ഇരട്ടി മധുരമായി രണ്ട് മലയാളികള്‍ പട്ടികയില്‍ ഇടം പിടിച്ചു. തൃശൂരില്‍ ചരിത്ര വിജയം നേടിയ സുരേഷ് ഗോപിക്ക് മന്ത്രി സ്ഥാനം ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നെങ്കില്‍ ജോർജ് കുര്യന്‍ പട്ടികയിലേക്ക് വന്നത് തികച്ചും അപ്രതീക്ഷിതമായി. കേരളത്തിലെ പ്രത്യേക രാഷ്ട്രീയത്തില്‍ ബി ജെ പി കൂടതല്‍ നേട്ടങ്ങള്‍ ലക്ഷ്യമിടുന്നു എന്നുള്ളത് വ്യക്തമാക്കുന്നതാണ് മറ്റ് പല പ്രമുഖരേയും പിന്തള്ളിക്കൊണ്ടുള്ള ജോർജ് കുര്യന്റെ മന്ത്രി പദം. ഇരുവരും കേന്ദ്ര സഹമന്ത്രിയായിട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്.

രാജ്നാഥ് സിങ് സത്യപ്രതിജ്ഞ ചെയ്യുന്നു
സഖ്യകക്ഷികളില്‍ നിന്ന് ഇന്ന് അവസരം ലഭിച്ചത് പത്തോളം പേര്‍ക്കാണ്. ഇതില്‍ 16 എംപിമാരുള്ള ടി ഡി പിയില്‍ നിന്നും 12 എംപിമാരുള്ള ജെ ഡി യുവില്‍ നിന്ന് രണ്ട് പേര്‍ വീതവുമാണ് സത്യപ്രതിജ്ഞ ചെയ്തത്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് ഓരോരുത്തരും മന്ത്രിമാരായി. ജെ ഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമി, ഹിന്ദുസ്ഥാനി ആവാമി മോർച്ച നേതാവ് ജിതിന്‍ റാം മാഞ്ചി എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവരുടെ പട്ടികയിലുണ്ട്. മുന്‍ മുഖ്യമന്ത്രിമാരായ ഇരുവർക്കും ക്യാബിനറ്റ് പദവി ലഭിച്ചു.
സത്യപ്രതിജ്ഞെ ചടങ്ങില്‍ എന്‍ സി പി അജിത് പവാർ പക്ഷത്തിന്റെ നിലപാട് എന്‍ ഡി എയില്‍ കല്ലുകടിയായി. തങ്ങള്‍ക്ക് കാബിനറ്റ് പദവിയോടെ മന്ത്രിസ്ഥാനം ലഭിക്കണമെന്നായിരുന്നു എന്‍ സി പിയുടെ ആവശ്യം. എന്നാല്‍ ഇതിന് ബി ജെ പി കേന്ദ്ര നേതൃത്വം തയ്യാറായില്ല. സഹമന്ത്രി സ്ഥാനം മാത്രമാണ് വാഗ്ദാനം ചെയ്തത്. ഇതോടെ അജിത് പവാർ ഇടയുകയായിരുന്നു. മുതിർന്ന നേതാവായ പ്രഫുൽ പട്ടേലിന് കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് എൻ സി പി പ്രതീക്ഷിച്ചിരുന്നത്.

സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയവർ
കള്ളപ്പണം വെളുപ്പിക്കല്‍ കേസുള്‍പ്പെടെ നേരിടുന്ന വ്യക്തിയാണ് പ്രഫുല്‍ പട്ടേല്‍. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രി തയ്യാറായില്ലെന്നാണ് സൂചന. പാർട്ടിയുടെ ഏക എംപിയും മഹാരാഷ്ട്ര അധ്യക്ഷനുമായ സുനിൽ തത്കരയെയും കാബിനറ്റ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചില്ല. ഇതോടെ സർക്കാറിന്റെ ഭാഗമാകുന്നതില്‍ നിന്നും തല്‍ക്കാലം വിട്ടുനില്‍ക്കാന്‍ എന്‍ സി പി തീരുമാനിക്കുകയായിരുന്നു.
ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെയ്, മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന , നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദാഹൽ പ്രചണ്ഡ , ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോഗായ് എന്നിവരെ സാക്ഷി നിർത്തിയായിരുന്നു പുതിയ സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ്. അനില്‍ അദാനി, നികേഷ് അംമ്പാനി, ഷാരൂഖ് ഖാന്‍, രജനീ കാന്ത് തുടങ്ങിയ നിരവധി പ്രമുഖരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷ നിരയില്‍ നിന്നും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി മല്ലികാർജുന്‍ ഖാർഗെയായിരുന്നു ചടങ്ങിനെത്തിയത്. ഇന്ത്യാ സഖ്യത്തിലെ ടിഎംസി അടക്കമുള്ള ചില പാർട്ടികള്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ ബഹിഷ്കരിച്ചു.
നാനൂറിലേറെ സീറ്റ് നേടി അധികാരത്തിലെത്തുമെന്ന അവകാശവാദത്തോടെയാണ് ബി ജെ പിയും എന്‍ ഡി എയും തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയിരുന്നെങ്കിലും ഫലം പുറത്ത് വന്നപ്പോള്‍ പ്രതീക്ഷകള്‍ക്ക് അപ്പുറത്തുള്ള തിരിച്ചടിയായിരുന്നു എന്‍ ഡി എയ്ക്ക് നേരിടേണ്ടി വന്നത്. കഴിഞ്ഞ രണ്ട് തവണകളില്‍ നിന്ന് വ്യത്യസ്തമായി ബി ജെ പിക്ക് തനിച്ച് കേവല ഭൂരിപക്ഷം ഇല്ലെന്നുള്ളത് ഇത്തവണ പ്രത്യേകത. ഘടകക്ഷികളുടെ പിന്തുണയിലാണ് ഇത്തവണത്തെ സർക്കാർ രൂപീകരണം.
293 പേരുടെ പിന്തുണയാണ് നരേന്ദ്ര മോദിക്കുള്ളത്. 240 പേരുള്ള ബി ജെ കഴിഞ്ഞാല്‍ 16 അംഗങ്ങളുള്ള ടി ഡി പിയും 12 അംഗങ്ങളുള്ള ജെ ഡി യുവുമാണ് മുന്നണിയിലെ പ്രമുഖർ. ശിവസേന 7, എല്‍ ജെ പി 5, ജെ ഡി എസ് 2, ജെ എസ് പി 2, ആർ എല്‍ ഡി 2 എന്നിങ്ങനെയാണ് മുന്നണിയിലെ മറ്റ് പ്രമുഖരുടെ സീറ്റ് നില. പ്രതിപക്ഷത്തിന് 236 പേരുടെ പിന്തുണയാണുള്ളത്. ഇതില്‍ കോണ്‍ഗ്രസ് (രണ്ട് സ്വതന്ത്രർ ഉള്‍പ്പെടെ) 101, എസ് പി 37, തൃണൂല്‍ കോണ്‍ഗ്രസ് 29, ഡി എം കെ 22, ശിവസേന യുബിടി 9, എന്‍സിപി (എസ്പി) 8 എന്നിവരാണ് പ്രതിപക്ഷ നിരയിലെ പ്രമുഖർ. ഇരുപക്ഷത്തും ചേരാത്ത സ്വതന്ത്രരും ചെറുകക്ഷികളുടെ അംഗങ്ങളും ഉള്‍പ്പെടെ 14 പേരും ലോക്സഭയിലുണ്ട്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications