'മോദി നല്‍കിയ ഔദാര്യം പോലും കോണ്‍ഗ്രസ് തന്നില്ല'; ഇന്ദിരാഗാന്ധി ജനാധിപത്യവാദിയെന്നും ഗുലാം നബി ആസാദ്
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് കാണിച്ച ഉദാരസമീപനം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ലഭിച്ചിട്ടില്ല എന്ന് മുന്‍ കോണ്‍ഗ്രസ് എം പിയും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി മേധാവിയുമായ ഗുലാം നബി ആസാദ്. ആര്‍ട്ടിക്കിള്‍ 370, പൗരത്വ ഭേദഗതി നിയമം, ഹിജാബ് വിവാദം എന്നിവയില്‍ നരേന്ദ്ര മോദി സര്‍ക്കാരിന് എതിരെ ഞാന്‍ നിശിതമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.
എന്നാല്‍ അതിലൊന്നും പ്രതികാരം ചെയ്യാതെ അദ്ദേഹം ഒരു രാഷ്ട്രതന്ത്രജ്ഞനെപ്പോലെ പെരുമാറിയതിന്റെ ക്രെഡിറ്റ് താന്‍ അദ്ദേഹത്തിന് നല്‍കുന്നുവെന്നും ഗുലാം നബി ആസാദ് പറഞ്ഞു. കോണ്‍ഗ്രസിനോട് തനിക്ക് യാതൊരു വിരോധവുമില്ലെന്ന് പറഞ്ഞ് ആസാദ് എന്നാല്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെയും ഹൈക്കമാന്‍ഡിനെയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

കോണ്‍ഗ്രസിന്റെ ഇന്നത്തെ നേതൃത്വത്തെ ഇന്ദിരാഗാന്ധി അധികാരത്തിലിരുന്ന സമയവുമായി താരതമ്യപ്പെടുത്താന്‍ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുന്നതിനോട് തനിക്ക് എതിര്‍പ്പുണ്ടെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ഇന്ദിരാ ഗാന്ധിയുടെ പ്രവര്‍ത്തന ശൈലി വളരെ ജനാധിപത്യപരമാണ് എന്നാണ് എന്റെ വിലയിരുത്തല്‍. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കെ ഇന്ദിരാഗാന്ധിയുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.
അവര്‍ ഏറ്റവും വലിയ ജനാധിപത്യവാദിയായിരുന്നു. നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇന്ദിരാഗാന്ധിയെ കാണാവുന്നതാണ്. എന്നാല്‍ ഇന്നത്തെ കാലത്തെ നിങ്ങള്‍ക്ക് അതിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല എന്നും ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. പാര്‍ട്ടി വിട്ടതിന് ശേഷം കോണ്‍ഗ്രസിന് തന്നോട് ശത്രുതയുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പോലെ മറ്റൊരു പാര്‍ട്ടിയും എന്നെ എതിര്‍ത്തിട്ടില്ല.
രാജ്യസഭയില്‍ മോദി എന്നെ പുകഴ്ത്തിയപ്പോള്‍ സന്തോഷിക്കുന്നതിന് പകരം കോണ്‍ഗ്രസുകാര്‍ ക്രുദ്ധരായി. എനിക്ക് പത്മഭൂഷണ്‍ ലഭിക്കുന്നതിനെപ്പോലും കോണ്‍ഗ്രസ് എതിര്‍ക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. താന്‍ ബി ജെ പിയുടെ ബി ടീമായി മാറിയെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തെ അദ്ദേഹം പരിഹസിച്ചു. ബി ജെ പിക്ക് ഇത്രയും വളര്‍ച്ച നല്‍തിയത് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.
Tips for Sleep: ഉറക്കമുണരുമ്പോള്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ലേ..!! കാരണം ഇതാകാം
സ്വന്തം രാഷ്ട്രീയ സംഘടന രൂപീകരിച്ച ശേഷം മറ്റൊരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കിയിട്ടില്ല. ഹിമന്ത ബിശ്വ ശര്‍മ്മ പാര്‍ട്ടി വിടുമെന്ന കാര്യം താന്‍ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു എന്നും എന്നാല്‍ രാഹുല്‍ അത് ഗൗരവമായി എടുത്തില്ല എന്നും അദ്ദേഹം പറഞ്ഞു. ഹിമന്ത ബിശ്വ ശര്‍മ്മ പോകട്ടെ എന്ന നിലപാടായിരുന്നു രാഹുല്‍ കൈക്കൊണ്ടത് എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications