Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ വിസ റദ്ദാക്കണം; പോളിങ് ദിനത്തില്‍ ബംഗ്ലാദേശില്‍ പോയത് വോട്ട് കിട്ടാന്‍- മമത

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിസ റദ്ദാക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പോളിങ് ഇന്നു നടക്കുകയാണ്. ഈ വേളയിലാണ് മോദി ബംഗ്ലാദേശില്‍ പോയതും ക്ഷേത്ര ദര്‍ശനം നടത്തിയതും വിവിധ പരിപാടികളില്‍ സംബന്ധിച്ചതും. ഇത് അതിര്‍ത്തി സംസ്ഥാനമായ ബംഗാളിലെ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് എന്ന് മമത ബാനര്‍ജി ആരോപിക്കുന്നു.

പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

m

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണ് മോദി നടത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ദിനത്തില്‍ തന്നെ ബംഗ്ലാദേശില്‍ പോയത് മനപ്പൂര്‍വമാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബംഗ്ലാദേശ് നടന്‍ ഞങ്ങളുടെ റാലിയില്‍ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ വിസ റദ്ദാക്കാന്‍ ബിജെപി ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ് ചെയ്തത്. ഇവിടെ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മോദി ബംഗ്ലാദേശില്‍ പോയത് ഒരു വിഭാഗം വോട്ടര്‍മാരെ സ്വാധീനിക്കാനാണ്. എന്തുകൊണ്ട് മോദിയുടെ വിസ റദ്ദാക്കുന്നില്ല. ഞങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും മമത ഖരഗ്പൂരില്‍ റാലിയില്‍ പങ്കെടുക്കവെ പ്രസംഗിച്ചു.

ബംഗ്ലാദേശിലെ ഒറാക്കണ്ടിയിലുള്ള ക്ഷേത്രത്തില്‍ മോദി ദര്‍ശനം നടത്തി. മതുവ സമുദായത്തിന്റെ ആത്മീയ നേതാവ് ഗുരു ഹരിചന്ദ് താക്കൂറിന്റെ ജന്മനാടാണ് ഒറാക്കണ്ടി. ബംഗാളിലെ വലിയ സമുദായമാണ് മതുവകള്‍. ഇവരെ സ്വാധീനിക്കാനാണ് മോദി നടത്തിയ നീക്കം എന്ന് മമത ആരോപിക്കുന്നു. ക്ഷേത്ര ദര്‍ശനം നടത്തിയ വേളയില്‍ മോദി രാഷ്ട്രീയമായ ഒട്ടേറെ കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഒറാക്കണ്ടിയില്‍ എത്തുന്നതിന് എളുപ്പവഴി ഒരുക്കുമെന്ന് മോദി പറഞ്ഞു. ഇവിടെ ഗേള്‍സ് സ്‌കൂള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നും മമത ആരോപിച്ചു.

ബംഗാളില്‍ മൊത്തം 294 മണ്ഡലങ്ങളാണ്. ഇതില്‍ 30 മണ്ഡലങ്ങളിലാണ് പോളിങ് ഇന്ന് നടക്കുന്നത്. മാവോവാദികള്‍ക്ക് സ്വാധീനമുണ്ടായിരുന്ന ജംഗിള്‍ മഹല്‍ പ്രദേശവും ആദ്യഘട്ട പോളിങ് നടക്കുന്നതി ഉള്‍പ്പെടും. ഇവിടെ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും നേരിട്ടുള്ള പോരാട്ടമാണ് നടക്കുന്നത്. തൃണമൂലിനും ബിജെപിക്കും 29 സ്ഥാനാര്‍ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.

ക്യൂട്ട് ആന്റ് ഗ്ലാമര്‍ ഫോട്ടോകളുമായി നടി മധുരിമ; വൈറല്‍ ഫോട്ടോസ് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+