Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍, പ്രാര്‍ഥനയുമായി മോദി

ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നാല്‍പത്തഞ്ചാം പിറന്നാള്‍. തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ പിറന്നാള്‍ ദിനത്തില്‍ 45 കിലോയുടെ കേക്ക് മുറിച്ച് ആഘോഷം പൊടിപൊടിക്കാനാണ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരുടെ തീരുമാനം. പിറന്നാള്‍ ആശംസയുമായി രാഹുലിന്റെ വീട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടിച്ചുകൂടി.

അമ്മ സോണിയാഗാന്ധിയും പിറന്നാള്‍ ആശംസയുമായി രാഹുല്‍ ഗാന്ധിയെ കാണാന്‍ വീട്ടിലെത്തി. ഒട്ടേറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി തലസ്ഥാന നഗരമായ ദില്ലിയില്‍ പിറന്നാള്‍ ആഘോഷിക്കുന്നത്. വ്യാഴാഴ്ച, പഞ്ചാബില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ വീട്ടുകാര്‍ക്കൊപ്പം സമയം ചെലവഴിച്ച ശേഷമാണ് രാഹുല്‍ ദില്ലിയിലേക്ക് മടങ്ങിയത്.

രാഹുല്‍ ഗാന്ധിയുടെ പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ അറിയിച്ചു. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെയായിരുന്നു മോദി രാഹുലിന് പിറന്നാള്‍ ആശംസകളറിയിച്ചത്. രാഹുലിന്റെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി താന്‍ പ്രാര്‍ഥിക്കുന്നു എന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

1970 ജൂണ്‍ 19 ന് ദില്ലിയിലാണ് രാഹുല്‍ ഗാന്ധി ജനിച്ചത്. അച്ഛന്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി. അമ്മ സോണിയാ ഗാന്ധി. പ്രിയങ്ക ഗാന്ധിയാണ് ഏക സഹോദരി. മുത്തശ്ശി ഇന്ദിരാഗാന്ധിയും മുതുമുത്തച്ഛനായ ജവഹര്‍ലാല്‍ നെഹ്‌റുവും പ്രധാനമന്ത്രിമാര്‍. നെഹ്‌റു കുടുംബത്തിന്റെ ഭാഗമായ രാഹുലിന് സുരക്ഷാ കാരണങ്ങളാല്‍ പല തവണ സ്‌കൂളുകള്‍ മാറേണ്ടി വന്നിരുന്നു. അമേത്തിയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് രാഹുല്‍ ഇപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+