കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്‌സിന്‍ തയ്യാർ; ആദ്യ വാക്സിൻ പുറത്തിറക്കി ഇന്ത്യ

ചൈനയിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിനിടയിലാണ് ഇപ്പോൾ മൂക്കിലൂടെ നൽകാവുന്ന വാക്സിൻ പുറത്തിറക്കിയിരിക്കുന്നത്.

Google Oneindia Malayalam News
nasal-1660623954-1669642814-1670738924-1674

ദില്ലി: കൊവിഡ് പ്രതിരോധത്തിനായി മൂക്കിലൂടെ നൽകുന്ന ആദ്യ വാക്സിൻ പുറത്തിറക്കി ഇന്ത്യ.കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ, ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് എന്നിവർ ചേർന്നാണ് വാക്സിൻ പുറത്തിറക്കിയത്. ഇൻകൊവാക് എന്ന വാക്സിൻ ഭാരത് ബയോടെക് ആണ് തയ്യാറാക്കിയത്. സർക്കാർ ആശുപത്രികളിൽ ഡോസിന് 325 രൂപയും സ്വകാര്യ ആശുപത്രികളിൽ 800 രൂപയുമാണ് വില.

രണ്ട് ഡോസ് നൽകുന്നതിനും ബൂസ്റ്റർ ഡോസായി സ്വീകരിക്കുന്നതിനും നേരത്തേ വാക്സിന് അനുമതി ലഭിച്ചിരുന്നു. അതിനുമുമ്പ് 18 വയസിന് മുകളിൽ ഉള്ളവർക്ക് അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള അനുമതി മാത്രമായിരുന്നു സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) നൽകിയിരുന്നത്. 28 ദിവസത്തെ ഇടവേളയിലാണ് രണ്ട് ഡോസുകള്‍ നൽകേണ്ടത്.അതേസമയം മുൻകരുതൽ ഡോസ് എടുത്തവർക്ക് നാസൽ വാക്സിൻ നൽകേണ്ട ആവശ്യം ഇല്ല.

നിലവിൽ, ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ, സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ്, കൊവാക്സ്, റഷ്യൻ സ്പുട്നിക് വി, ബയോളജിക്കൽ ഇ ലിമിറ്റഡിന്റെ കോർബിവാക്സ് എന്നിവയാണ് കോവിൻ പോർട്ടലിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

English summary
Nasal Covid vaccine ready; India released the first vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X