കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് തിരിച്ചടി; പിഡിപിക്ക് നാഷണല്‍ കോണ്‍ഫറന്‍സിന്റെ പിന്തുണ

  • By Gokul
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഏതുവിധേനയും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി നാഷണല്‍ കോണ്‍ഫറന്‍സ് പിഡിപിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഉപാധികളൊന്നുമില്ലാത്ത പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് നാഷണല്‍ കോണ്‍ഫറന്‍സ് പിഡിപിക്ക് കൈമാറി. മധ്യസ്ഥന്‍ മുഖേന പിന്തുണ അറിയിച്ചതായി നാഷണല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുല്ല സ്ഥിതീകരിച്ചിട്ടുണ്ട്.

ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് പിഡിപിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. നേരത്തെ പിഡിപിയുമായും നാഷണല്‍ കോണ്‍ഫറന്‍സുമായും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തിയിരുന്നു. ഇരു പാര്‍ട്ടിയും ബിജെപിയുമായുള്ള സഖ്യത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുമില്ല.

pdp

എന്നാല്‍ നാഷണല്‍ കോണ്‍ഫറന്‍സുമായുള്ള സഖ്യമാണോ ബിജെപിയുടെ സഖ്യമാണോ പിഡിപി തെരഞ്ഞെടുക്കുക എന്ന് വ്യക്തമല്ല. ഇരുവിഭാഗങ്ങളുമായി ചര്‍ച്ചകള്‍ പുരോഗമിച്ചുവരികയാണെന്നാണ് പാര്‍ട്ടുയമായി അടുത്ത വൃത്തങ്ങള്‍ പുറത്തുവിടുന്ന വിവരം. ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ചതിനാല്‍ പിഡിപി നാഷണല്‍ കോണ്‍ഫറന്‍സിന്റെ വാഗ്ദാനം സ്വീകരിക്കാനാണ് സാധ്യത.

അങ്ങിനെയാണെങ്കില്‍ ജമ്മൂ കാശ്മീര്‍ ഭരിക്കാന്‍ ബിജെപിക്ക് ഇനിയും കാത്തിരിക്കേണ്ടിവരും. അതിനിടെ ബിജെപിയോടും പിഡിപിയോടും ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യത ആരാഞ്ഞു. നിയമസഭയില്‍ പിഡിപിക്ക് 28 സീറ്റും ബിജെപിക്ക് 25 സീറ്റുമാണ് ലഭിച്ചിരിക്കുന്നത്. നാഷണല്‍ കോണ്‍ഫറന്‍സിന് 15 അംഗങ്ങളുടെ പിന്തുണയുണ്ട്.

English summary
National Conference offers support to PDP in Jammu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X