സോണിയക്കൊപ്പം പ്രിയങ്കയും; സച്ചിന്‍ പൈലറ്റിനേയും അധീര്‍രഞ്ജന്‍ ചൗധരിയേയും തടഞ്ഞുവെച്ച് പോലീസ്
ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസിലെ ചോദ്യം ചെയ്യലിനായി സോണിയ ഗാന്ധി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയ്ക്ക് ഒപ്പമുണ്ട്. കോണ്‍ഗ്രസ് എംപിമാര്‍ കാല്‍നടയായി സോണിയയെ അനുഗമിക്കുകയാണ്. അഡീഷനല്‍ ഡയറക്ടര്‍ ഉള്‍പ്പെടെ അഞ്ചു വനിത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് സോണിയയെ ചോദ്യം ചെയ്യുകയെന്നാണ് വിവരം. ചോദ്യം ചെയ്യലിനിടയില്‍ സോണിയയ്ക്ക് ക്ഷീണം അനുഭവപ്പെട്ടാല്‍ വിശ്രമിക്കാന്‍ അനുവദിക്കുമെന്ന് ഇഡി അറിയിച്ചിട്ടുണ്ട്.
അതേസമയം, സോണിയയെ ചോദ്യം ചെയ്യുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കോണ്‍ഗ്രസ് നേതാക്കളായ സച്ചിന്‍ പൈലറ്റ്, ജയറാം രമേഷ്, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരെ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്തു.

പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭ നിര്‍ത്തിവച്ചു. സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കെയാണ്. ഇഡി ആസ്ഥാനത്തിനു മുന്നില്‍ വന്‍ പൊലീസ് സന്നാഹവും ഏര്‍പ്പെടുത്തി.
രണ്ടാളും കൂടിയാലെ പൊളിയാണ്..ഇപ്പോളീ മൂന്നാമനും...പൊളിച്ചടുക്ക് ...പുതിയ ചിത്രവുമായി നിമിഷ
റോഡില്‍ ബാരിക്കേഡുകള്‍ വിന്യസിച്ചു. രാജ്യവ്യാപക പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നു കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. പൊലീസ് തടഞ്ഞാല്‍ കുത്തിയിരുന്ന് പ്രതിഷേധിക്കാനാണ് തീരുമാനം.ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. സോണിയാ ഗാന്ധിക്ക് പിന്തുണയുമായി നൂറ് കണക്കിന് പ്രവര്‍ത്തകരാണ് ഐഐസിസി ആസ്ഥാനത്തെത്തിയത്.
ഡല്‍ഹിയില്‍ കനത്ത പ്രതിഷേധം നടക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടക്കുന്നുണ്ട്. ഡല്‍ഹിയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീങ്കി പ്രയോഗിച്ചു. അസാമിലെ പ്രതിഷേഘത്തിലും സംഘര്‍ഷമുണ്ടായി. കേരളത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞു.
തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത്. ചെന്നൈ സെന്‍ട്രലിലേക്ക് പോകേണ്ട ട്രെയിനിന്റെ മുന്നിലും മുകളിലും കയറി നിന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തെത്തുടര്‍ന്ന് രാജധാനി എക്സ്പ്രസും സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്.












Click it and Unblock the Notifications