നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയയ്ക്കും രാഹുലിനുമെതിരെ ഇഡി കുറ്റപത്രം
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, കോണ്‍ഗ്രസ് വിദേശ യൂണിറ്റ് മേധാവി സാം പിത്രോഡ എന്നിവര്‍ക്കെതിരെയാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ഏപ്രില്‍ 25 ന് വാദം കേള്‍ക്കും.
സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത് ഇതാദ്യമായാണ്. 661 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ ഇഡി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെതിരെ (എജെഎല്‍) കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളുള്ള പശ്ചാത്തലത്തില്‍ 2023 നവംബറില്‍ ഇവ അറ്റാച്ചുചെയ്തിരുന്നു.

ഡല്‍ഹി, മുംബൈയിലെ ബാന്ദ്ര, ലഖ്നൗവിലെ ബിഷേശ്വര് നാഥ് റോഡിലെ എജെഎല്‍ കെട്ടിടം എന്നിവിടങ്ങളിലെ സ്വത്തുക്കളിലാണ് സ്ഥലം വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസുകള്‍ പതിച്ചത്. 2014 ജൂണ്‍ 26 ന് ന്യൂഡല്‍ഹിയിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് പട്യാല ഹൗസ് കോടതികള്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2021 ല്‍ ആണ് കേസില്‍ ഇഡി അന്വേഷണം ആരംഭിച്ചത്.
ബിജെപിയുടെ സുബ്രഹ്മണ്യന് സ്വാമി സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ 2000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കള്‍ വഞ്ചനാപരമായി കൈയടക്കിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതിയില്‍ പങ്കാളിയാണെന്ന് ആരോപിച്ച് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് നേതാക്കള്‍, യംഗ് ഇന്ത്യന്‍ എന്ന സ്വകാര്യ കമ്പനി എന്നിവരുള്‍പ്പെടെയുള്ളവര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്ത എന്നാണ് പരാതി.
നാഷണല്‍ ഹെറാള്‍ഡ് എജെഎല്‍ പ്രസിദ്ധീകരിക്കുന്നതും യംഗ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതുമായ പ്രസിദ്ധീകരണമാണ്. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും യംഗ് ഇന്ത്യയുടെ ഭൂരിഭാഗം ഓഹരി ഉടമകളാണ്. ഓരോരുത്തരുടെയും കൈവശം കമ്പനിയുടെ 38 ശതമാനം ഓഹരികളാണ് ഉള്ളത്. നേരത്തെ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്രയെ ഇഡി ചോദ്യം ചെയ്തിരുന്നു.
ഹരിയാനയിലെ ഒരു റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ ആണ് വാദ്രയെ ചോദ്യം ചെയ്തത്. അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പകപോക്കല്‍ ആണെന്ന് റോബര്‍ട്ട് വാദ്ര പറഞ്ഞു. അന്വേഷണ ഏജന്‍സിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് താന്‍ മണിക്കൂറുകള്‍ ചെലവഴിച്ചുവെന്നും ആയിരക്കണക്കിന് പേജുകളുള്ള രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications