രാഷ്ട്രീയത്തിലേക്കെന്ന സൂചനയുമായി റോബര്‍ട് വാധ്ര;സോണിയയുടെ ചോദ്യം ചെയ്യലിന് പിന്നാലെ പറഞ്ഞതിങ്ങനെ
ന്യൂഡല്‍ഹി: അന്വേഷണ ഏജന്‍സികളെ ബിജെപി ദുരുപയോഗം ചെയ്യുകയാണ് എന്നും വേണ്ടി വന്നാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട് വാധ്ര. നാഷണല്‍ ഹെറള്‍ഡ് കേസുമായി ബന്ധപ്പെട്ട് സോണിയയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതിന് പിന്നാലെയാണ് റോബര്‍ട് വാധ്രയുടെ പ്രതികരണം.
ഏതെങ്കിലും ഒരു ബിജെപി നേതാവിനെ ഇഡി ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ''ബിജെപിയുടെ ഭരണത്തില്‍ ജനം അസന്തുഷ്ടരാകുമ്പോള്‍ ഗാന്ധി കുടുംബത്തെ പ്രശ്‌നത്തിലേക്ക് വലിച്ചിടാന്‍ ആണ് അവര്‍ ശ്രമിക്കുന്നത്. രാജ്യത്ത് മാറ്റം ആവശ്യമാണ്. രാജ്യത്തിന് ആവശ്യമായ മാറ്റം കൊണ്ടുവരാന്‍ എനിക്ക് സാധിക്കുമെന്ന് ജനത്തിന് തോന്നിയാല്‍ തീര്‍ച്ചയായും രാഷ്ട്രീയത്തില്‍ ഇറങ്ങിയിരിക്കും.

ജനങ്ങള്‍ ജിഎസ്ടിയില്‍ അസന്തുഷ്ടരായതാണ് ഇഡി സോണിയ ഗാന്ധിയെ ചോദ്യം ചെയ്യാന്‍ കാരണം. ആദായ നികുതി വകുപ്പില്‍ നിന്ന് നോട്ടിസ് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഇഡിയില്‍ നിന്നാണ് വ്യവസായികള്‍ക്ക് നോട്ടിസ് ലഭിക്കുന്നത്. ഇഡിയോട് എങ്ങനെ ഇടപെടണം എന്ന് സോണിയയ്ക്ക് ഉപദേശം നല്‍കിയിട്ടുണ്ട്. 15 തവണ ഇഡിക്കു മുന്‍പില്‍ ഹാജരായ ഞാന്‍ 23,000 രേഖകളാണ് സമര്‍പ്പിച്ചത്''റോബര്‍ട്ട് വാധ്ര പറഞ്ഞു.
രണ്ടാളും കൂടിയാലെ പൊളിയാണ്..ഇപ്പോളീ മൂന്നാമനും...പൊളിച്ചടുക്ക് ...പുതിയ ചിത്രവുമായി നിമിഷ
എന്തുകൊണ്ടാണ് സോണിയ ഗാന്ധിയുടെ കൂടെ പോകാത്തതെന്ന് ചോദിച്ചപ്പോള്‍ എല്ലാവരേയും പിടിച്ച് അകത്തിട്ടാല്‍ അനീതിക്ക് വേണ്ടി പുറത്തുനിന്നു ശബ്ദിക്കാന്‍ ആളുണ്ടാവില്ല എന്നാണ് മറുപടി പറഞ്ഞത്. സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസ് രാജ്യ തലസ്ഥാനത്തുള്‍പ്പെടെ പലയിടത്തും വ്യാപക പ്രതിഷേധമാണ് നടന്നത്. മൂന്ന് മണിക്കൂറാണ് സോണിയയെ ചോദ്യം ചെയ്തത്. ആവശ്യമെങ്കില്‍ ഇനിയും വിളിപ്പിക്കുമെന്ന് അറിയിച്ചു.












Click it and Unblock the Notifications