Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ഡിഎ തൂത്തുവാരും; കോണ്‍ഗ്രസിന് വന്‍നഷ്ടം

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി നയിക്കുന്ന എന്‍ ഡി എ 211 നും 231 നും ഇടയില്‍ സീറ്റുകളില്‍ ജയിക്കുമെന്ന് സര്‍വ്വേ ഫലം. കേന്ദ്രം ഭരിക്കുന്ന യു പി എയും നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയും നിലം തൊടാതെ തോല്‍ക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. സി എന്‍ എന്‍ - ഐ ബി എന്‍ - ലോക്‌നിതി - സി എസ് ഡി എസ് ദേശീയ തിരഞ്ഞെടുപ്പ് സര്‍വ്വേയാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയ ഫലം പുറത്തുവിട്ടത്.

എന്‍ ഡി എ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനങ്ങളിലെല്ലാം കനത്ത നഷ്ടം സംഭവിക്കുക യു പി എയ്ക്കാണ്. കേവലം 107 നും 127 നും ഇടയില്‍ സീറ്റായിരിക്കും കോണ്‍ഗ്രസ് നയിക്കുന്ന യു പി എയ്ക്ക് ലഭിക്കുക. നരേന്ദ്രമോഡി പ്രഭാവവും യു പി എ ഭരണത്തിനെതിരായ ജനവികാരവുമാണ് ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എയ്ക്ക് കരുത്താകുക.

bjp

ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ബീഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ദില്ലി എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരിക്കും ഉണ്ടാകുക. ജനുവരി ആദ്യവാരമാണ് 18 സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് സര്‍വ്വേ നടന്നത്. ബി ജെ പി നേതാവ് നരേന്ദ്രമോഡിയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളുടെ ഒന്നാമത്തെ ചോയിസെന്നും സര്‍വ്വേ അടിവരയിടുന്നു.

സര്‍വ്വേ ഫലം അനുസരിച്ച് വിവിധ പാര്‍ട്ടികള്‍ക്ക് കിട്ടുന്ന സീറ്റുകളുടെ കണക്ക് ഇങ്ങനെയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് - 20-28, ഇടതുപാര്‍ട്ടികള്‍ - 15 - 23, എ ഐ എ ഡി എം കെ - 15 - 23, വൈ എസ് ആര്‍ കോണ്‍ഗ്രസ് - 11 - 19, ബിജു ജനതാദള്‍ - 10 - 16, തെലുങ്ക് ദേശം - 9 - 15, ബി എസ് പി - 10 - 16, എസ് പി - 8- 14, ജെ ഡി യു - 7 - 13, ഡി എം കെ - 7 - 13. ഗ്രാമ - നഗര പ്രദേശ വ്യത്യാസമന്യേ ബി ജെ പിയെ ജനങ്ങള്‍ പിന്തുണയ്ക്കുന്നു എന്നും സര്‍വ്വേ എടുത്തു കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+