എസ്പിജിയെ അവഗണിച്ച് രാഹുലിന്റെ വിദേശയാത്ര എങ്ങോട്ട്?!! യാത്രയെക്കുറിച്ച് അറിയണമെന്ന് ബിജെപി!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സുരക്ഷ പ്രോട്ടോകോളുകൾ പാലിക്കാറില്ലെന്നു ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഗുജറാത്ത് സന്ദർശനത്തിനിടയിൽ രാഹുലിന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ കല്ലേറിനെ കുറിച്ചു ലോക്സഭയിൽ കോൺഗ്രസിന്റെ പ്രതിഷേധത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ട്രംപിന്റെ ഭീഷണി വകവെക്കുന്നില്ല !!!പദ്ധതിയിൽ നിന്ന് പിന്നോട്ടില്ല!!! യുഎന്നിനെതിരെ ഉത്തര കൊറിയ!!

ഗുജറാത്ത് സന്ദർശന സമയത്ത് രാഹുൽ ഗാന്ധി ബുള്ളറ്റ് പ്രീഫ് വാഹനമല്ല ഉപയോഗിച്ചിരുന്നതെന്നു. കൂടാതെ രാഹുൽ ഗാന്ധി എസ്പിജിയുടെ നിർദേശങ്ങൾ പാലിച്ചിരുന്നില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. എന്നാൽ രാഹുലിന്റെ ജീവൻ അപകടത്തിലാണെന്ന് കോൺഗ്രസ് സഭയിൽ ആരോപിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ നിർത്തിവെച്ചു.

രാഹുലിന്റെ വിദേശ യാത്ര

രാഹുലിന്റെ വിദേശ യാത്ര

രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെ കടന്നാക്രമിച്ച് രാജ്നാഥ് സിങ് രംഗത്തെത്തിയിരുന്നു.കഴിഞ്ഞ രണ്ടു വർഷത്തിനിടെ ആറ് പ്രവശ്യം രാഹുൽ ഗാന്ധി വിദേശ യാത്ര നടത്തിയിരുന്നു. 72 ദിവസം എസ്പിജി സുരക്ഷയില്ലാതെ രാഹുൽ ഗാന്ധി വിദേശത്ത് പോയിരുന്നെന്ന് രാജ്നാഥ് സിങ് ആരോപിച്ചു. രാഹുല്‍ എവിടെയാണു പോയതെന്നും എന്തുകൊണ്ടാണ് എസ്പിജി സുരക്ഷ തേടാഞ്ഞത്? ഇത് എസ്പിജി ആക്ടിന്റെ ലംഘനം മാത്രമല്ല, സുരക്ഷാ പ്രശ്‌നങ്ങളുടെ അവഗണന കൂടിയാണ്. എസ്പിജിയെക്കൂട്ടാതെ പോകുന്നതില്‍ രാഹുല്‍ എന്താണ് ഒളിക്കുന്നതെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു

ഗുജറാത്തിൽ നിന്നുണ്ടായ ആക്രമണം

ഗുജറാത്തിൽ നിന്നുണ്ടായ ആക്രമണം

ഗുജറാത്തിലെ പ്രളയ ബാധ്യത പ്രദേശം സന്ദർശനത്തിനിടെയാണ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലെറുണ്ടായത്. മോദി അനുകൂല മുദ്രവാക്യം മുഴക്കിയാണ് ആൾക്കൂട്ടം വാഹനത്തിന് നേരെ കല്ലേറ് നടത്തിയത്.

തലനാരിടയിൽ രക്ഷപ്പെട്ടു

തലനാരിടയിൽ രക്ഷപ്പെട്ടു

കല്ലേറിൽ നിന്ന് രാഹുൽ ഗാന്ധി തലനാരിടക്കാണ് രക്ഷപ്പെട്ടതെന്ന് കോൺഗ്രസ് ആരോപിച്ചു. വഴുതിമാറിയതു കൊണ്ടാണ് രാഹുൽ രക്ഷപ്പെട്ടതെന്ന് കോൺഗ്രസ് നേതാക്കള്‍ പറയുന്നുണ്ട്.ഗുജറാത്തിലെ ആറ് കോൺഗ്രസ് എംഎൽഎമാരോടൊപ്പമാണ് പ്രദേശ സന്ദർശനത്തിനെത്തിയത്.

ബിജെപിക്കെതിരെ വിമർശനം

ബിജെപിക്കെതിരെ വിമർശനം

ഇതാണ് രാജ്യത്ത് ബി ജെ പിയും ആർ എസ് എസും മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം എന്നാണ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയത്

ഒരാൾ അറസ്റ്റിൽ

ഒരാൾ അറസ്റ്റിൽ

രാഹുൽ ഗാന്ധിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ബിജെപി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ജെപിയുടെ യുവജന വിഭാഗത്തിന്റെ നേതാവാണ് അറസ്റ്റിലായത്.ഗുജറാത്തിൽ 18 മണിക്കൂർ നീണ്ട കോൺഗ്രസ് പ്രതിഷേധങ്ങൾക്കൊടുവിലാണ് പ്രതിയെ പിടിക്കാൻ പോലീസ് തയ്യാറായത്.

ബിജെപിയുടെ പ്രതികരണം

ബിജെപിയുടെ പ്രതികരണം

രാഹുലിനെ നേരെ ഗുജറാത്തില്‍ ഉണ്ടായ ആക്രമണം പൊളിറ്റിക്കല്‍ ഗിമ്മിക്ക് മാത്രമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
Union Minister for Home Affairs Rajnath Singh today came down hard on Congress vice president Rahul Gandhi for refusing to follow the security protocol during his recent visit to flood-hit Banaskantha in Gujarat. Rahul was shown black flags during his visit to the BJP-ruled state and his convoy was attacked with a stone on his way back. The Congress had blamed ‘BJP goons’ for the attack.
Please Wait while comments are loading...