Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബില്‍ വെട്ടിലായി രാഹുല്‍, സിദ്ദു സര്‍ക്കാരിനെതിരെ നിരാഹാര സമരം പ്രഖ്യാപിക്കുന്നു

ദില്ലി: പഞ്ചാബില്‍ തൊട്ടതെല്ലാം പിഴച്ച് കോണ്‍ഗ്രസ്. സര്‍ക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിദ്ദു. തുടര്‍ച്ചയായി സര്‍ക്കാരിനെതിരെ സംസ്ഥാന അധ്യക്ഷന്‍ തന്നെ രംഗത്ത് വന്നിരിക്കുന്നത് പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ സാധ്യത തന്നെ ഇല്ലാതാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ദുവിനുള്ള ആഗ്രഹമാണ് ഇത്രത്തോളം പ്രശ്‌നങ്ങള്‍ വഷളാക്കുന്നത്. കോണ്‍ഗ്രസിന് അമരീന്ദര്‍ സിംഗിനെ നഷ്ടപ്പെട്ടിരിക്കുന്ന ഘട്ടത്തില്‍ സിദ്ദുവിന്റെ വെല്ലുവിളി പാര്‍ട്ടിയെ തന്നെ പുറത്താക്കുന്ന തരത്തിലേക്കാണ് നീളുന്നത്. രാഹുല്‍ ഗാന്ധിയുടെ നിയമനങ്ങള്‍ പാടെ പാളിയെന്ന നിരീക്ഷണമാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളില്‍ ഉള്ളത്.

1

മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിക്കെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് സിദ്ദു. കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ പറ്റാത്ത അത്ര പ്രശ്‌നത്തിലേക്കാണ് സിദ്ദു തള്ളിയിട്ടതെന്നാണ് നേതാക്കള്‍ പറയുന്നത്. പ്രതിപക്ഷത്തേക്കാള്‍ കൂടുതല്‍ പ്രതിസന്ധി കോണ്‍ഗ്രസ് നേരിടുന്നതും സിദ്ദുവില്‍ നിന്നാണ്. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ സിദ്ദു സ്വന്തം പാര്‍ട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഒാരോ പോസ്റ്റുകളാണ് ഷെയര്‍ ചെയ്യുന്നത്. തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിക്കും ബിജെപിക്കും അകാലിദളിനുമെല്ലാം വഴിയൊരുക്കി കൊടുക്കുന്നത് സിദ്ദുവിന്റെ ഈ വിമര്‍ശനങ്ങള്‍. അമരീന്ദര്‍ സിംഗ് പറഞ്ഞത് ഇതോടെ സത്യമായി വരികയാണ്.

സിദ്ദു കോണ്‍ഗ്രസിനെ പഞ്ചാബില്‍ തകര്‍ക്കുമെന്ന് നേരത്തെ അമരീന്ദര്‍ സിംഗ് പറഞ്ഞതാണ്. അതാണ് ഇപ്പോള്‍ സത്യമായി വരുന്നത്. സിദ്ദു സര്‍ക്കാരിനെതിരെ നിരാഹാര സമരം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മയക്കുമരുന്ന് കേസിലെ 2015ലെ മതഗ്രന്ഥവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളുടെ കേസിലും കേസിലെയും റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പുറത്തുവിടണമെന്നാണ് സിദ്ദുവിന്റെ ആവശ്യം. ഇല്ലെങ്കില്‍ ഉറപ്പായും നിരാഹാര സമരം ആരംഭിക്കുമെന്നാണ് മുന്നറിയിപ്പ്. അതേസമയം ജനങ്ങളുടെ മുന്നില്‍ സത്യസന്ധനാണെന്ന ഇമേജ് കാണിക്കാന്‍ വേണ്ടിയാണ് സിദ്ദു ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നത്. പക്ഷേ പാര്‍ട്ടി അതോടൊപ്പം തകരുകയാണ്.

സിദ്ദു ഉന്നയിച്ച കാര്യങ്ങളെല്ലാം ഒരുപക്ഷേ ശരിയായിരിക്കും. എന്നാല്‍ അത് തുറന്ന് പറയാന്‍ ഒരു മാര്‍ഗം പാര്‍ട്ടിക്കുള്ളിലുണ്ട്. സിദ്ദുവാണ് സംസ്ഥാന അധ്യക്ഷന്‍. അക്കാര്യം നേരിട്ട് മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. അത് പൊതുമധ്യത്തില്‍ അല്ല വിളിച്ച് കൂവേണ്ടതെന്ന് കോണ്‍ഗ്രസ് എംഎല്‍എ കുല്‍ബീര്‍ സിംഗ് സിറ പറഞ്ഞു. സിദ്ദു പറഞ്ഞ കാര്യങ്ങളെല്ലാം പരിഹരിക്കാന്‍ പാര്‍ട്ടി തയ്യാറാണ്. എന്നാല്‍ സിദ്ദു അത് പരസ്യമായി പറഞ്ഞ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയാണ്. അത് പ്രതിച്ഛായയെ തകര്‍ക്കുമെന്നും മറ്റൊരു എംഎല്‍എ ബരീന്ദര്‍മീത് സിംഗ് പഹാര പറഞ്ഞു.

സിദ്ദുവിന്റെ രീതികളോട് പാര്‍ട്ടിക്കുള്ളില്‍ വലിയ എതിര്‍പ്പുകളുണ്ട്. മുഖ്യമന്ത്രി മറികടന്ന് ഒരു സൂപ്പര്‍ മുഖ്യമന്ത്രിയാവാനുള്ള ശ്രമത്തിലാണ് സിദ്ദു. എന്നാല്‍ ചന്നി വിട്ടുകൊടുക്കാന്‍ തയ്യാറുമല്ല. ജനപ്രീതിയില്‍ വളരെ മുന്നിലാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. സിദ്ദുവാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. അദ്ദേഹം എല്ലാ പ്രശ്‌നങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന രീതിയിലാണ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജക്കര്‍ പ്രതികരിച്ചത്. പാര്‍ട്ടി ഹൈക്കമാന്‍ഡിനെ പഞ്ചാബിലെ നേതാക്കള്‍ വിവരം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഒരു പ്രശ്‌നവുമില്ലെന്നാണ് ജനറല്‍ സെക്രട്ടറി ഹരീഷ് ചൗധരി പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് നിരാഹാര സമരം ആരംഭിക്കുമെന്ന് സിദ്ദു പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്ത പല കാര്യങ്ങളുടെയും ശ്രദ്ധ തിരിക്കാന്‍ മാത്രമാണ് ഈ നീക്കം സഹായിക്കുകയെന്നാണ് വിലയിരുത്തുക. എന്നാല്‍ സിദ്ദുവിനെ പിടിച്ചുകെട്ടാന്‍ രാഹുല്‍ ഗാന്ധിക്കും കഴിയുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. നേരത്തെ വന്ന സര്‍വേയില്‍ അടക്കം കോണ്‍ഗ്രസിന് സീറ്റുകള്‍ നല്ല തോതില്‍ നഷ്ടമാകുമെന്നാണ് പ്രവചിച്ചിരുന്നത്. ആംആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നായിരുന്നു എബിപി സര്‍വേയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത്രയൊക്കെയാണെങ്കിലും കോണ്‍ഗ്രസിലെ പോര് അവസാനിച്ചിട്ടില്ല. ചന്നിയെ തിരഞ്ഞെടുപ്പിന് മുമ്പ് മാറ്റി, താനായിരിക്കണം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് സിദ്ദു കരുതുന്നുണ്ട്. അതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+