പഞ്ചാബില്‍ സിദ്ദുവിന് രാഷ്ട്രീയ വിജയം, സംസ്ഥാന അധ്യക്ഷനായി നിയമിച്ച് സോണിയാ ഗാന്ധി
ദില്ലി: പഞ്ചാബില്‍ രാഷ്ട്രീയ വിജയം സ്വന്തമാക്കി നവജ്യോത് സിംഗ് സിദ്ദു. അദ്ദേഹത്തെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചിരിക്കുകയാണ് സോണിയാ ഗാന്ധി. അമരീന്ദര്‍ സിംഗിന്റെ എതിര്‍പ്പുകള്‍ക്കിടയിലാണ് സിദ്ദുവിന്റെ നിയമനം. നേരത്തെ ഹൈക്കമാന്‍ഡ് ആരെ തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് അമരീന്ദര്‍ പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ് റാവത്തിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദുവിനെ അധ്യക്ഷനായി നിയമിച്ചത്. അതേസമയം നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരെയും സോണിയ നിയമിച്ചിട്ടുണ്ട്.

കുല്‍ജിത്ത് നഗ്ര, പവന്‍ ഗോയല്‍, സുഖ്‌വീന്ദര്‍ സിംഗ് ഡാനി, സംഗത് സിംഗ് ഗില്ലിയന്‍, എന്നിവരാണ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍. അതേസമയം അധ്യക്ഷനായെങ്കിലും സിദ്ദുവിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന് ഉറപ്പാണ്. അമരീന്ദറിന്റെ ഇഷ്ടപ്രകാരമാണ് വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ചിരിക്കുന്നത്. മന്ത്രിസഭാ പുനസംഘടനയിലും സിദ്ദുവിന് വലിയ റോളുണ്ടാവില്ല. നേരത്തെ അമരീന്ദര്‍ തന്നെ എതിര്‍ക്കുന്നവരെയല്ലാം കണ്ട് അവരുടെ പിന്തുണ ഉറപ്പാക്കിയിരുന്നു. സിദ്ദുവും ഇതേ വഴിയാണ് തിരഞ്ഞെടുത്തത്. നേരത്തെയുള്ള അധ്യക്ഷന്‍ സുനില്‍ ജക്കറിനെ അടക്കം സിദ്ദു കണ്ടിരുന്നു.
സിദ്ദു തന്നോട് പരസ്യമായി മാപ്പുപറയാതെ അദ്ദേഹത്തെ കാണാനില്ലെന്നായിരുന്നു അമരീന്ദറിന്റെ നിലപാട്്. സിദ്ദുവിന്റെ പരസ്യ പ്രസ്താവനകള്‍ പാര്‍ട്ടിക്കും തനിക്കും ദോഷം ചെയ്‌തെന്നാണ് ക്യാപ്റ്റന്‍ പറയുന്നത്. അതേസമയം കുല്‍ജിത്ത് സിംഗ് നഗ്ര നേരത്തെ സിക്കിമിന്റെയും നാഗാലാന്‍ഡിന്റെയും ത്രിപുരയുടെയും ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. ഇവിടെ നിന്ന് മാറ്റിയാണ് പഞ്ചാബില്‍ വര്‍ക്കിംഗ് പ്രസിഡന്റായി സോണിയ നിയമിച്ചത്. അതേസമയം സിദ്ദു അമരീന്ദറിനോട് മാപ്പുപറയാന്‍ തയ്യാറാവുമോ എന്നാണ് ഇനി അറിയാനുള്ളത്.
Recommended Video
പുതിയ അധ്യക്ഷനാവുന്നവര്‍ പഞ്ചാബില്‍ പിന്നീട് മുഖ്യമന്ത്രിയാവാറുണ്ട് എന്നതാണ് ചരിത്രം. കോണ്‍ഗ്രസ് ആ രീതിയാണ് സംസ്ഥാനങ്ങളിലും പിന്തുടരുന്നത്. അടുത്ത വര്‍ഷം നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് സിദ്ദുവിന് നിര്‍ണായകമാണ്. കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി അധികാരത്തില്‍ വരേണ്ടത് സിദ്ദുവിന് ആവശ്യമാണ്. അതേസമയം വിശ്വസ്തര്‍ക്ക് സീറ്റുകള്‍ ഉറപ്പാക്കാനും അവരുടെ പിന്തുണ നേടിയെടുക്കാനും സിദ്ദുവിന് സാധിച്ചാല്‍ അമരീന്ദറിന് ഒപ്പം നില്‍ക്കാന്‍ രാഹുലിന് സാധിക്കും.












Click it and Unblock the Notifications