സോണിയ പറയുന്നത് കേള്‍ക്കും, പക്ഷേ സിദ്ദു ആ റോള്‍ കൊടുക്കില്ല, നിലപാട് പറഞ്ഞ് അമരീന്ദര്‍
ദില്ലി: പഞ്ചാബിലെ പ്രതിസന്ധി പരിഹരിക്കാന്‍ സോണിയാ ഗാന്ധി ഇടപെട്ടു. അമരീന്ദര്‍ സിംഗ് ദില്ലിയിലെത്തി കഴിഞ്ഞ ദിവസം സോണിയയെ കണ്ടിരുന്നു. ഇതോടെ പ്രശ്‌നം അവസാനിച്ചെന്നാണ് സൂചന. ക്യാപ്റ്റന്‍ നിര്‍ണായകമായ ഫോര്‍മുല സോണിയയെ അറിയിച്ചിട്ടുണ്ട്. സിദ്ദുവിനെ തനിക്കൊപ്പം ചേര്‍ത്ത് മുന്നോട്ട് പോകാന്‍ തയ്യാറാണെന്ന് അമരീന്ദര്‍ അറിയിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച 18 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കി കൊണ്ടിരിക്കുകയാണ് ക്യാപ്റ്റന്‍ സോണിയയെ അറിയിച്ചു.

സിദ്ദുവിന് എന്ത് പദവി കൊടുക്കുമെന്ന കാര്യത്തിലും സോണിയയെ നിലപാട് അറിയിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍. സംസ്ഥാന അധ്യക്ഷ പദവി നല്‍കാനാവില്ലെന്നാണ് ക്യാപ്റ്റന്‍ അറിയിച്ചിരിക്കുന്നത്. സിദ്ദുവിന് ഉപമുഖ്യമന്ത്രി പദം നല്‍കാമെന്നാണ് ക്യാപ്റ്റന്‍ അറിയിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷനായി ദളിത്, ഹിന്ദു, ഒബിസി, വിഭാഗങ്ങളില്‍ നിന്നുള്ള ഒരാളെ നിയമിക്കണമെന്നാണ് അമരീന്ദറിന് ആവശ്യം. അതേസമയം അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറില്ല. ഇക്കാര്യത്തില്‍ ഹൈഹക്കമാന്‍ഡ് ഉറപ്പ് നല്‍കിയിട്ടുണ്ട്.
ലുധിയാന എംപി റവനീത് സിംഗ് ബിട്ടു, എംഎല്‍എ രാജ്കുമാര്‍ വര്‍ക്ക എന്നിവര്‍ മുഖ്യമന്ത്രിയുടെ വീട്ടിലെത്തി സംസാരിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തെ ഇരുവരും പിന്തുണച്ചു. 80 മിനുട്ടോളം നീണ്ട ചര്‍ച്ചയാണ് സോണിയയുമായി അമരീന്ദര്‍ നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്ന് പഞ്ചാബ് നേതൃത്വം അറിയിച്ചിട്ടുണ്ട്. സിദ്ദുവിന്റെ കാര്യം തനിക്കറിയില്ലെന്നും, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് മാത്രമാണ് ചര്‍ച്ച ചെയ്തതെന്നും അമരീന്ദര്‍ പറഞ്ഞു.
Recommended Video
അതേസമയം സിദ്ദുവിന് പഞ്ചാബ് നേതൃത്വത്തിലുള്ള പിന്തുണ തീര്‍ത്തും ഇല്ലാതായിരിക്കുകയാണ്. അമരീന്ദറിനോട് കടുത്ത എതിര്‍പ്പുകള്‍ എംഎല്‍എമാര്‍ക്കുണ്ടെങ്കിലും സിദ്ദുവിനെ പിന്തുണയ്ക്കാനാവില്ലെന്ന് എംഎല്‍എമാര്‍ വ്യക്തമാക്കി. അമരീന്ദറിനെ വേണ്ട സമയത്ത് പാര്‍ട്ടിക്ക് ലഭിക്കുന്നില്ലെന്നാണഅ പ്രധാന പരിപാടി. ക്യാപ്റ്റന്‍ തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ പല കാര്യങ്ങളും നടപ്പാക്കിയിട്ടില്ല. സിദ്ദു ഉന്നയിച്ച വിഷയങ്ങളില്‍ വാസ്തവമുണ്ടെന്ന് ഇവര്‍ അംഗീകരിക്കുന്നു. സിദ്ദു പോപ്പുലര്‍ നേതാവാണ്. എന്നാല്‍ വോട്ട് പിടിക്കാന്‍ സാധിക്കില്ലെന്നും എംഎല്‍എമാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications