• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാൻ അനുവദിച്ചില്ലെങ്കിൽ ആരെയും വെറുതെ വിടില്ല: സ്വരം കടുപ്പിച്ച് സിദ്ദു,

Google Oneindia Malayalam News

ചണ്ഡിഗഡ്: പഞ്ചാബ് കോൺഗ്രസിലെ തർക്കങ്ങൾക്കിടയിൽ മുന്നറിയിപ്പുമായി പഞ്ചാബ് പിസിസി പ്രസിഡന്റ് നവ്ജ്യോത് സിംഗ് സിദ്ദു. പഞ്ചാബ് കോൺഗ്രസിനുള്ളിൽ തന്നെ സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാൻ അനുവദിക്കുന്നില്ലെന്നായിരുന്നു സിദ്ദുവിന്റെ ആരോപണം. സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാൻ അനുവദിച്ചില്ലെങ്കിൽ ആരെയും വെറുതെ വിടില്ലെന്ന മുന്നറിയിപ്പും ഇതോടൊപ്പം നൽകിയിട്ടുണ്ട്. കശ്മീരിനെക്കുറിച്ച് വിവാദ ആരോപണം ഉന്നയിച്ച സംഭവത്തെത്തുടർന്ന് തന്റെ ഉപദേശകരിൽ ഒരാളായ മാൽവീന്ദർ സിംഗ് മാലി രാജിവെച്ചതിന് പിന്നാലെയാണ് സിദ്ദു ഗുരുതര ആരോപണം ഉന്നയിക്കുന്നത്.

ജോസഫിന് ജനപിന്തുണയില്ല; കുഞ്ഞാലിക്കുട്ടിയുടെ നീക്കവും തിരിച്ചടിയായി; റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ജോസഫിന് ജനപിന്തുണയില്ല; കുഞ്ഞാലിക്കുട്ടിയുടെ നീക്കവും തിരിച്ചടിയായി; റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍

6

" കോൺഗ്രസ് ഹൈക്കമാന്റിനോട് എന്നെ സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാന്‍ അനുവദിക്കണെമെന്ന് ആവശ്യപ്പെട്ടിരുന്നു.അടുത്ത 20 വര്‍ഷത്തേയക്ക് പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ അഭിവൃദ്ധി ഞാന്‍ ഉറപ്പാക്കും, അല്ലാത്തപക്ഷം ഞാന്‍ ആരെയും വെറുതെ വിടില്ല,' എന്നായിരുന്നു സിദ്ദുവിനറെ വാക്കുകൾ. കോൺഗ്രസിൽ സിദ്ദു- അമരീന്ദർ പോര് തുടരുന്നതിനിടെ ഈയടുത്താണ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസിന്റെ അധ്യക്ഷനായി നിയമിക്കപ്പെടുന്നത്. ഇതിന് പിന്നാലെയാണ് തനിക്കെതിരായ പരാമർശങ്ങളെ ശക്തമായ ഭാഷയിൽ നേരിട്ട് രംഗത്തെത്തുന്നത്.

1

പഞ്ചാബിലെ ജനങ്ങളുടെയും പഞ്ചാബ് മോഡലുകളുടെയും പ്രതീക്ഷകൾ നിറവേറ്റാൻ എനിക്ക് കഴിയുമെങ്കിൽ, രണ്ട് പതിറ്റാണ്ടിന്റെ ചരിത്രമുള്ള കോൺഗ്രസിനെ ചിത്രത്തിൽ നിന്ന് ഇല്ലാതാക്കാൻ ഞാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് ഹൈക്കമാന്റിനോട് ഞാൻ പറഞ്ഞു, "നവജ്യോത് സിംഗ് സിദ്ദു പറഞ്ഞു. "എന്നാൽ എടുക്കാൻ നിങ്ങൾ എന്നെ തീരുമാനങ്ങൾ അനുവദിക്കുന്നില്ലെങ്കിൽ, ഞാൻ പല്ലില്ലാത്തവനാകും. സംസ്ഥാനത്തിന്റെ വിഭവങ്ങൾ സ്വകാര്യ വ്യക്തികളിലേക്ക് പോകുകയാണ്," നവജ്യോത് സിംഗ് സിദ്ദു കൂട്ടിച്ചേർത്തു.

2


സിദ്ദുവിന്റെ പരാമർശങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയ പഞ്ചാബ് കോൺഗ്രസിന്റെ ചുമതലയുള്ള ഹരീഷ് റാവത്ത് പറഞ്ഞു, അദ്ദേഹം പാർട്ടി അധ്യക്ഷനാണ്, നവ്ജ്യോത് സിംഗ് സിദ്ധു പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനാണ്. അദ്ദേഹത്തിനല്ലാതെ ആർക്കാണ് തീരുമാനങ്ങൾ എടുക്കാനാവുക? എന്നാണ് മാധ്യമറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പഞ്ചാബ് കോൺഗ്രസിന്റെ ചുമതലയുള്ള ഹരീഷ് റാവത്തിന്റെ പ്രതികരണം.

3


കശ്മീരിനെയും പാകിസതാനെയും കുറിച്ച് വിവാദ പരാമർശം നടത്തിയ തന്റെ ഉപദേശകരായ പ്യാരെ ലാൽ ഗാർഗ്, മൽവിന്ദർ സിംഗ് മാലി എന്നിവരെ ഒന്നുകിൽ നവജ്യോത് സിദ്ധു പുറത്താക്കണം. അല്ലെങ്കിൽ പാർട്ടി അത് ചെയ്യുമെന്നുമായിരുന്നു വ്യാഴാഴ്ച ഹരീഷ് റാവത്ത് പ്രതികരിച്ചത്. ഇന്ത്യയും പാകിസ്താനും കശ്മീരിലെ അനധികൃത താമസക്കാരാണെന്നായിരുന്നു മാലിയുടെ ഫേസ്ബുക്ക് പോസ്റ്റ്. താലിബാനെക്കുറിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റും വിവാദമായിരുന്നു. ഇതിന് പിന്നാലെ സിദ്ദുവും ഇവരെ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. ഏത് ക്യാമ്പ് എതിർപ്പ് പ്രകടിപ്പിച്ചു എന്നതല്ല മറിച്ച് പാർട്ടി മൊത്തത്തിൽ ഇത്തരം നിലപാടുകൾക്ക് എതിരാണെന്നും റാവത്ത് ചൂണ്ടിക്കാണിച്ചിരുന്നു. സിദ്ദുവിന്റെ ഉപദേശകരെ പാർട്ടി നിയമിച്ചതല്ലെന്നും സിദ്ദു തന്നെയാണ് നിയമിച്ചിട്ടുള്ളതെന്നും റാവത്ത് ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് സിദ്ദു തന്നെയാണ് അവരെ പിരിച്ചുവിടേണ്ടത്. ജനങ്ങൾ പാർട്ടിയെ ബുദ്ധിമുട്ടിക്കുന്ന ആളുകളെ നിലനിർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

4

മാലിയും ഗാർഗും അടുത്തിടെ പാകിസ്ഥാനും നടത്തിയ കശ്മീർ വിരുദ്ധ പരാർശങ്ങൾ വിവാദമായതോടെ ഇവരെ പുറത്താക്കണമെന്ന മുറവിളി ഉയർന്നിരുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വിവാദ രേഖാചിത്രവും മാലി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതും കോൺഗ്രസിൽ അസ്വാരസ്യങ്ങൾക്ക് കാരണമായിരുന്നു. "കശ്മീർ കശ്മീരി ജനതയുടെ രാജ്യമാണ്" എന്ന് മൽവിന്ദർ സിംഗ് മാലി അവകാശപ്പെടുമ്പോൾ, പ്യാരേ ലാൽ ഗാർഗ് പാകിസ്താനെ വിമർശിച്ചതിന് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തുകയായിരുന്നു. ഇതോടെ അമരീന്ദർ സിംഗ് പരസ്യവിമർശനവുമായി ഇരുവർക്കുമെതിരെ രംഗത്തെത്തിയിരുന്നു. സിദ്ധുവിന്റെ ഉപദേഷ്ടാക്കളുടെ പരാമർശങ്ങൾ "ക്രൂരവും ദുരുദ്ദേശപരവുമാണ്" എന്നാണ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് വിശേഷിപ്പിച്ചത്.

5

വിവാദ പരാമർശങ്ങൾ നടത്തിയ ഉപദേഷ്ടാക്കളെ നീക്കുന്നതിൽ പിസിസി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു പരാജയപ്പെട്ടാൽ പാർട്ടി തന്നെ അവരെ പിരിച്ചുവിടുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെ മാലി പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിന്റെ ഉപദേശക സ്ഥാനം രാജിവെക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് രാജി സമർപ്പിച്ചത്. പഞ്ചാബ് മോഡലിനെ താളം തെറ്റിക്കുന്നതിന് വേണ്ടി സിഖ് വിരുദ്ധ ശക്തികൾ ഇടപെടൽ നടത്തുന്നതായും തനിക്കെതിരെ ലക്ഷ്യംവെച്ച് നീങ്ങുന്നതായും രാജിക്കുള്ള കാരണമായി മാലി ചൂണ്ടിക്കാണിച്ചിരുന്നു.

cmsvideo
  India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam

  ഷെഫ് നൗഷാദിന്റ മരണകാരണം? രണ്ടാഴ്ച മുൻപ് ഭാര്യ മരിച്ചു,13കാരി മകളെ തനിച്ചാക്കി ഷീബയ്‌ക്കൊപ്പം ​നൗഷാദുംഷെഫ് നൗഷാദിന്റ മരണകാരണം? രണ്ടാഴ്ച മുൻപ് ഭാര്യ മരിച്ചു,13കാരി മകളെ തനിച്ചാക്കി ഷീബയ്‌ക്കൊപ്പം ​നൗഷാദും

  English summary
  Navjot Singh Sidhu's criticism over not being allowed to take decision inside the party
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X