• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിദ്ദുവിന്റെ പ്രതീക്ഷ തകര്‍ന്നു, പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാതെ രാഹുല്‍

Google Oneindia Malayalam News

ദില്ലി: പഞ്ചാബ് തിരഞ്ഞെടുപ്പില്‍ ഇത്തവണ കോണ്‍ഗ്രസിന്റെ മുഖമാകാനുള്ള തയ്യാറെടുപ്പിലായിരുന്നു നവജ്യോത് സിംഗ് സിദ്ദു. എന്നാല്‍ ഹൈക്കമാന്‍ഡ് ഇതിനെ പൊളിച്ചിരിക്കുകയാണ്. പഞ്ചാബില്‍ രാഹുല്‍ ഗാന്ധിയുടെ ഇഷ്ടപ്രകാരമാണ് കാര്യങ്ങള്‍ നടന്നിരിക്കുന്നത്. ചരണ്‍ജിത്ത് സിംഗ് ചന്നിക്കുള്ള രാഷ്ട്രീയ വിജയം കൂടിയാണിത്. കോണ്‍ഗ്രസ് ചന്നിയെയും ഇത്തവണ ഉയര്‍ത്തി കാണിക്കുന്നില്ല.

സാഗറിന്റെ മൊഴി മാറ്റിയത് ദിലീപിനോട് പറഞ്ഞ് അനൂപ്, നിര്‍ണായക ശബ്ദ സന്ദേശം, സാക്ഷിയെ സ്വാധീനിച്ചു

പകരം വിഷയങ്ങളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം ചന്നിക്കും സിദ്ദുവിനും പരസ്പരം കടുത്ത പോരാട്ടങ്ങള്‍ നടത്താന്‍ ഈ നീക്കം സഹായകരമാകുമെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. ഒരേസമയം ഗുണവും അപകടവും ഇതിലുണ്ട്.

1

സിദ്ദു പാര്‍ട്ടിയുടെ മുഖമാകുമെന്ന പ്രതീക്ഷയിലായിരുന്നു. സംസ്ഥാന അധ്യക്ഷ സ്ഥാനം ലഭിച്ചതോടെ പഞ്ചാബിലാകെ കോണ്‍ഗ്രസെന്നാല്‍ താനാണെന്നും സിദ്ദു കരുതിയിരുന്നു. സ്വന്തമായി താന്‍ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന സൂചനകളും സിദ്ദു നല്‍കിയിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് മുഖ്യമന്ത്രിയായി സ്ഥാനാര്‍ത്ഥിയായി സിദ്ദുവിനെ ഉയര്‍ത്തി കാണിക്കുന്നതില്‍ താല്‍പര്യമില്ലായിരുന്നു. ഹൈക്കമാന്‍ഡ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയേ തിരഞ്ഞെടുപ്പില്‍ വേണ്ടെന്നാണ് നിര്‍ദേശിച്ചത്. കൂട്ടായ നേതൃത്വത്തോടെ പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇത് സിദ്ദുവിന്റെ പ്രതീക്ഷകളെ തകര്‍ത്തിരിക്കുകയാണ്.

2

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വളരെ ബുദ്ധിപരമായ നീക്കമാണ് നടത്തിയത്. ചരണ്‍ജിത്ത് സിംഗ് ചന്നിക്ക് സര്‍ക്കാരില്‍ നല്ല സ്വാധീനമുണ്ട്. സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാല്‍ അതോടെ ചന്നി ഇടയും. അങ്ങനെ സംഭവിച്ചാല്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് വോട്ട് ചോരും. ഇനി ഇപ്പോള്‍ ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാലും ഇതേ പ്രശ്‌നമുണ്ട്. പാര്‍ട്ടിയില്‍ പിടിയുള്ള നേതാവാണ് സിദ്ദു. അദ്ദേഹം കോണ്‍ഗ്രസിന്റെ കാലുവാരുമെന്ന് ഉറപ്പാണ്. അപ്പോഴും കോണ്‍ഗ്രസിന് തോല്‍വി ഉറപ്പാണ്.

3

ഇതിപ്പോ രണ്ട് പേരും കോണ്‍ഗ്രസ് ജയിക്കാനായി ആഞ്ഞ് പ്രവര്‍ത്തിക്കും. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുള്ളവന്‍ മുഖ്യമന്ത്രിയാവും. പക്ഷേ അതിന് മുമ്പ് കോണ്‍ഗ്രസ് വീണ്ടും പഞ്ചാബില്‍ ഭരണം നിലനിര്‍ത്തേണ്ടതുണ്ട്. പഞ്ചാബിലെ പല വിഭാഗങ്ങളെ ഒന്നിച്ച് നിര്‍ത്താന്‍ രാഹുലിന്റെ നീക്കത്തിന് സാധിക്കും. ദളിതുകളെ മാത്രം പ്രീണിപ്പിക്കാന്‍ നോക്കുന്നുവെന്ന പരാതിയും ഇതോടെ പരിഹരിക്കപ്പെടും. സിദ്ദുവിന്റെ ജാട്ട് ഹിന്ദു നേതാവായിട്ടാണ് അവതരിപ്പിക്കുക. ചരണ്‍ജിത്ത് സിംഗ് ചന്നിയെ ദളിത് മുഖമായും, സുനില്‍ ജക്കറിനെ ഹിന്ദു മുഖമായും തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

4

ചന്നിയെ മുഖ്യമന്ത്രിയാക്കുന്നതിനോട് വിയോജിച്ച വ്യക്തിയാണ് സിദ്ദു. എന്നാല്‍ സിദ്ദുവിന് കീഴില്‍ ടീം എന്ന കാര്യം കോണ്‍ഗ്രസിന് മിസ്സായി തുടങ്ങിയിട്ടുണ്ട്. ഞാനിത് ചെയ്തു, ഇനി ചെയ്യാന്‍ പോകുന്നത് ഇതാണ് എന്നൊക്കെയാണ് അദ്ദേഹം സംസാരിക്കുന്നത്. കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ പറ്റി അദ്ദേഹം മുന്നില്‍ കാണുന്നേയില്ല. മുഖ്യമന്ത്രി സ്ഥാനം മാത്രമാണ് സിദ്ദുവിന് വേണ്ടതെന്ന് ഹൈക്കമാന്‍ഡിന് പരാതിയുണ്ട്. സിദ്ദു പരസ്യമായി അശ്വനി ഷെഖാഡി, നവതേജ് ചീമ എന്നിവരായിരിക്കും സ്ഥാനാര്‍ത്ഥികളെന്ന് പ്രഖ്യാപിച്ചതും ഹൈക്കമാന്‍ഡിനെ ചൊടിപ്പിച്ചിരിക്കുകയാണ്. സുല്‍ത്താന്‍പൂര്‍ ലോധി, ബടാല എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഹൈക്കമാന്‍ഡിനോട് ചോദിക്കുക പോലും ചെയ്യാതെ പ്രഖ്യാപിച്ചത്.

5

തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിക്കും മുമ്പാണ് ഇത്തരം കാര്യങ്ങള്‍ സിദ്ദുവില്‍ നിന്നുണ്ടായത്. സിദ്ദുവിനെ ഒന്ന് നിയന്ത്രിക്കുക എന്ന അര്‍ത്ഥത്തില്‍ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കേണ്ട എന്ന് തീരുമാനിച്ചത്. കാദിയാനില്‍ നിന്ന് ഫത്തേ ജങ് ബജ്വയുടെ സ്ഥാനാര്‍ത്ഥിത്വവും സിദ്ദു ഒറ്റയ്ക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബജ്വ ചൊവ്വാഴ്ച്ച ബിജെപിയില്‍ ചേരുകയും ചെയ്തു. എന്നാല്‍ സിദ്ദു മാത്രമല്ല ചന്നിയും ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ട്. തമ്മില്‍ തല്ല ഒഴിവാക്കാന്‍ ഹൈക്കമാന്‍ഡ് കണ്ടെത്തിയ മാര്‍ഗത്തെ പൊളിക്കാനും ഇവര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പല നേതാക്കളും ടിക്കറ്റ് ഓഫര്‍ ചെയ്ത് കൂടെ നിര്‍ത്താനാണ് ശ്രമം. തമ്മിലടി പാര്‍ട്ടിയെ പഞ്ചാബില്‍ ദുര്‍ബലമാക്കിയിട്ടുണ്ട്.

ശരണ്യ മൂന്നാമതും ഗര്‍ഭിണി? വ്യാജ വാര്‍ത്ത നല്‍കിയവര്‍ കുടുങ്ങും, ഉപദേശിച്ച് നന്നാക്കാനില്ലെന്ന് നടിശരണ്യ മൂന്നാമതും ഗര്‍ഭിണി? വ്യാജ വാര്‍ത്ത നല്‍കിയവര്‍ കുടുങ്ങും, ഉപദേശിച്ച് നന്നാക്കാനില്ലെന്ന് നടി

English summary
navjot singh sidhu's plans destroyed by congress high command, party not announcing cm candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X