Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ദുവിന്റെ വാഗ്ദാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കലിപ്പ്,പഞ്ചാബില്‍ അവസാനിക്കാതെ പ്രശ്‌നങ്ങള്‍

ദില്ലി: പഞ്ചാബില്‍ തിരഞ്ഞെടുപ്പ് സമയത്ത് പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. നവജ്യോത് സിംഗ് സിദ്ദു ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നേതാക്കള്‍ ചോദ്യം ചെയ്ത് തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച പോലും ചെയ്യാതെയാണ് സിദ്ദു പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധി പോലും അറിയാതെയാണ് സിദ്ദു ഈ പ്രഖ്യാപനങ്ങള്‍ നടത്തിയത്. സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ട് നിരവധി സൗജന്യ വാഗ്ദാനങ്ങളാണ് സിദ്ദു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ നേതാക്കളില്‍ പലരും ഈ പ്രഖ്യാപനങ്ങളെ അംഗീകരിക്കുന്നില്ല. അതേസമയം സിദ്ദുവിന്റെ പ്രഖ്യാപനങ്ങള്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കാന്‍ ഇടയുണ്ടെന്ന് മന്ത്രി റാണ ഗുര്‍ജീത്ത് സിംഗ് പറഞ്ഞു.

1

കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ അണിയറയില്‍ ഒരുങ്ങുന്നതേയുള്ളൂ. സിദ്ദു പറഞ്ഞ കാര്യങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമോ എന്ന് പോലും അറിയില്ല. അങ്ങനെയുള്ള സാഹചര്യത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമാണ് ഇതുകൊണ്ട് സാധിക്കുക. സിദ്ദുവിന് വ്യക്തിപരമായി ഈ പ്രഖ്യാപനങ്ങളൊക്കെ നടത്താം. എന്നാല്‍ അദ്ദേഹം പഞ്ചാബില്‍ കോണ്‍ഗ്രസ് അധ്യക്ഷനാണ്. ഇത്തരത്തില്‍ പ്രഖ്യാപനം നടത്തുമ്പോള്‍ പാര്‍ട്ടിയിലെ എല്ലാവരോടും പറഞ്ഞിട്ടാവണം അത് ചെയ്യേണ്ടത്. ഇതിപ്പോ സിദ്ദു മാത്രം പ്രഖ്യാപനം നടത്തുകയും, ബാക്കി എല്ലാവരും കേട്ടിരിക്കുകയും ചെയ്യുന്നത് പോലെയുണ്ടെന്ന് റാണ ഗുര്‍ജീത്ത് സിംഗ് വ്യക്തമാക്കി.

പ്രഖ്യാപനം നടത്തിയ സമയം തീരെ ശരിയായില്ല. ജനങ്ങളില്‍ നല്ല സന്ദേശമല്ല ഇതിലൂടെ എത്തുന്നത്. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയുമായി ചര്‍ച്ച ചെയ്താണ് ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നതെങ്കില്‍ ഇതില്‍ യാതൊരു പ്രശ്‌നവും ഇല്ലായിരുന്നു. എന്നാല്‍ ഇതിപ്പോള്‍ പാര്‍ട്ടിക്ക് പ്രശ്‌നങ്ങളുണ്ടാക്കും. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ സിദ്ദു എന്ത് ചെയ്യും. പൊതുമധ്യത്തില്‍ അദ്ദേഹം ആകെ നാണംകെടുമെന്നും റാണ പറഞ്ഞു. നേരത്തെ സിദ്ദു പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത വളര്‍ത്തുന്നതായി ആരോപിച്ചിരുന്നു. മദ്യത്തില്‍ നിന്നുള്ള വരുമാനം കൊണ്ട് സാമ്പത്തിക വളര്‍ച്ച നേടാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നടത്തരുത്. യുവാക്കളെ ആ വഴിക്ക് കൊണ്ടുപോകരുതെന്നും സുനില്‍ ജക്കര്‍ പറഞ്ഞു.

അതേസമയം സിദ്ദുവിന്റെ തീരുമാനങ്ങള്‍ മുഖ്യമന്ത്രി ചന്നിയെയും ചൊടിപ്പിച്ചിട്ടുണ്ട്. സിദ്ദു തന്നിഷ്ടപ്രകാരം ചെയ്ത് കൂട്ടുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഹൈക്കമാന്‍ഡിന് സിദ്ദുവിനെ കുറിച്ച് വ്യാപക പരാതിയും ലഭിച്ചിട്ടുണ്ട്. തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്നാണ് സിദ്ദുവിന്റെ നിലപാട്. എന്നാല്‍ ചന്നിക്ക് പകരം സിദ്ദുവിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്നാല്‍ ദളിത് വോട്ടുബാങ്ക് തന്നെ തകരും. ചന്നിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ഹൈക്കമാന്‍ഡ് ഏകദേശം ഉറപ്പിച്ചതാണ്. എന്നാല്‍ സിദ്ദുവിനെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രമാണ് ഒറ്റക്കെട്ടായി മത്സരിക്കുക എന്ന നയം പ്രഖ്യാപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+