കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബ് കോണ്‍ഗ്രസില്‍ കലാപം; സിദ്ധുവിന്റെ ഭാര്യ രാജിവച്ചു, അമരീന്ദര്‍ സിങുമായി ഭിന്നത രൂക്ഷം

Google Oneindia Malayalam News

ചാണ്ഡീഗഡ്: പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ നവജോത് സിദ്ധുവിന്റെ ഭാര്യ നവജോത് കൗര്‍ പാര്‍ട്ടി വിട്ടു. ഈ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കാത്തതില്‍ കടുത്ത അസംതൃപ്തിയിലായിരുന്നു അവരെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതുതന്നെയാണ് രാജിക്ക് കാരണമെന്നാണ് വിവരം. ഇനി സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മുഴുകാനാണ് തീരുമാനം.

Ima

അമൃതസര്‍ (ഈസ്റ്റ്) മണ്ഡലത്തിലെ മുന്‍ എംഎല്‍എയാണ് നവജോത് കൗര്‍. ചാണ്ഡീഗഡ് പാര്‍ലമെന്റ് സീറ്റില്‍ മല്‍സരിക്കാന്‍ അവര്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കാരണമാണ് തനിക്ക് ടിക്കറ്റ് കിട്ടാതിരുന്നതെന്ന് കൗര്‍ അടുത്തിടെ ആരോപിച്ചതും പുതിയ തീരുമാനത്തോട് ചേര്‍ത്ത് വായിക്കുന്നുണ്ട്.

സിദ്ധു തന്റെ ഭാര്യയെ പിന്തുണച്ചാണ് ഈ വിഷയത്തില്‍ രംഗത്തുവന്നത്. ഭാര്യ കളവ് പറയില്ലെന്നാണ് സിദ്ധു പറഞ്ഞത്. സിദ്ധുവും അമരീന്ദര്‍ സിങും തമ്മില്‍ ശീതസമരം ഏറെകാലമായി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ അനന്തര ഫലമായിരുന്നു സിദ്ധു മന്ത്രിപദവി രാജിവച്ചത്. എന്നാല്‍ കോണ്‍ഗ്രസ് വിടില്ലെന്നും സിദ്ധു വ്യക്തമാക്കിയിട്ടുണ്ട്.

'പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും' മഞ്ജുവാര്യര്‍ക്ക് പക്വത വേണമെന്ന് ആദിത്യന്‍ ജയന്‍'പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും' മഞ്ജുവാര്യര്‍ക്ക് പക്വത വേണമെന്ന് ആദിത്യന്‍ ജയന്‍

സിദ്ധുവിന്റെ ഭാര്യയുടെ ആരോപണത്തില്‍ വിശദീകരണവുമായി അമരീന്ദര്‍ സിങും രംഗത്തുവന്നിരുന്നു. താന്‍ ആര്‍ക്കും സീറ്റ് നിഷേധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അമൃതസര്‍, ബതിന്‍ഡ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മല്‍സരിക്കാന്‍ അവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ തയ്യാറായില്ല. ചാണ്ഡീഗഡ് സീറ്റ് ലഭിക്കാത്തതിന് താനല്ല ഉത്തരവാദി. ദില്ലിയില്‍ ഹൈക്കമാന്റാണ് ഏതൊക്കെ സീറ്റ് ആര്‍ക്കൊക്കെ നല്‍കണം എന്ന് തീരുമാനിച്ചതെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.

English summary
Navjot Singh Sidhu's wife quits Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X