കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുര്‍ഹന്‍ വാനി മണ്ണിന്റെ മകന്‍; പാക്കിസ്ഥാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് നവാസ് ഷെരീഫ്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ പുകഴ്ത്തിയും ഇന്ത്യയെ വിമര്‍ശിച്ചും പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. പാക് പാര്‍ലമെന്റില്‍ നടത്ത പ്രസംഗത്തില്‍ കാശ്മീരി മണ്ണിന്റെ മകന്‍ എന്നാണ് ബുര്‍ഹാന്‍ വാനിയെ നവാസ് ഷെരീഫ് വിശേഷിപ്പിച്ചത്. ഇന്ത്യയെ വിമര്‍ശിക്കാനും നവാസ് ഷെരീഫ് മറന്നില്ല.

പാക്കിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്. യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ഷെരീഫ് പറഞ്ഞു. എന്നാല്‍, ഉറി ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്റെ തലയില്‍ കെട്ടിവച്ച് യുദ്ധസമാനമായ അന്തരീക്ഷമുണ്ടാക്കുകയാണ് ഇന്ത്യയെന്ന് നവാസ് ഷെരീഫ് കുറ്റപ്പെടുത്തി.

nawazsharif

ഇന്ത്യയുമായി ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. കാശ്മീര്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും ചര്‍ച്ചയിലൂടെ ഫലം കാണാനാണ് പാക്കിസ്ഥാന്‍ ശ്രമിച്ചത്. എന്നാല്‍, പാക്കിസ്ഥാന്റെ ഓരോ ശ്രമങ്ങളെയും ഇന്ത്യ വിഫലമാക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നമെന്നും ഷരീഫ് പറഞ്ഞു.

കാശ്മീരികള്‍ക്കുള്ള പിന്തുണ ഷെരീഫ് ആവര്‍ത്തിച്ചു. യു.എന്‍ പ്രമേയങ്ങളുടേയും കാശ്മീരി ജനതയുടെ താല്‍പര്യങ്ങളുടേയും അടിസ്ഥാനത്തിലുമായിരിക്കണം കാശ്മീര്‍ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടത്. യാതൊരുവിധ അന്വേഷണവുമില്ലാതെയാണ് ഉറി ആക്രമണത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നതെന്നും ഷരീഫ് പറഞ്ഞു.

English summary
Nawaz Sharif raises Kashmir issue in Pakistan parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X