നക്‌സലുകള്‍ റെയില്‍വേ സ്റ്റേഷന്‍ ആക്രമിച്ച് സ്‌റ്റേഷന് തീ വെച്ചു: ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി!

  • Written By:
Subscribe to Oneindia Malayalam

പട്‌ന: ബീഹാര്‍ റെയില്‍വേ സ്റ്റേഷനില്‍ നക്‌സല്‍ ആക്രമണം. സംസ്ഥാനത്തെ മസുദാന്‍ റെയില്‍വേ സ്റ്റേഷന്‍ ആക്രമിച്ച നക്‌സലുകള്‍ സ്റ്റേഷനിലെ സാമഗ്രികള്‍ കത്തിക്കുകയും രണ്ട് റെയില്‍വേ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകുകയും ചെയ്്തിട്ടുണ്ട്. അസിസ്റ്റന്റ് സ്‌റ്റേഷന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ രണ്ട് പേരെയാണ് തട്ടിക്കൊണ്ടുപോയത്. എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മസുദാന്‍ ട്രാക്ക് വഴി ട്രെയിന്‍ ഗതാഗതം തുടര്‍ന്നാല്‍ കൊലപ്പെടുത്തുമെന്ന് നക്‌സലുകള്‍ ഭീഷണി മുഴക്കിയതായും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. എന്നാല്‍ റെയില്‍ വേയില്‍ നിന്ന് സംഭവത്തെക്കുററിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

പടിഞ്ഞാറ് ദിശയിലാണ് കിടപ്പുമുറിയെങ്കില്‍ പെണ്‍കുട്ടി ജനിക്കും! ദാമ്പത്യത്തിന് 15 വാസ്തുുനിര്‍ദേശം!

കിടപ്പുമുറി വീടിന്‍റെ ഏത് ഭാഗത്തായിരിക്കണം: കണ്ണാടിയും പെയിന്‍റിംഗും സ്ഥാപിച്ചാല്‍ ​എന്ത് സംഭവിക്കും!!

തട്ടിക്കൊണ്ടുപോയിട്ടുള്ള സ്റ്റേഷന്‍ മാസ്റ്ററാണ് അസിസ്റ്റന്‍റ് സ്റ്റേഷന്‍ മാസ്റ്ററെ ഫോണില്‍ വിളിച്ച് ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടുള്ളത്. മസുദാന്‍ ട്രാക്ക് വഴി ട്രെയിന്‍ ഗതാഗതം നടത്തിയാല്‍ തട്ടിക്കൊണ്ടുപോയ റെയില്‍വേ അധികൃതരെ വധിക്കുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതോടെ മുന്‍കരുതലെന്നോണം യാത്രക്കാരോട് മറ്റ് റൂട്ടുകളെ ആശ്രയിക്കാന്‍ അധികൃതര്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. നക്സല്‍ ആക്രമണത്തോടെ മൂന്ന് ട്രെയിനുകള്‍ ഈസ്റ്റേണ്‍ റെയില്‍വേ കിയൂല്‍- ജമല്‍പൂര്‍ സെക്ഷനില്‍ തടഞ്ഞുവച്ചിട്ടുണ്ട്.

station-fire-1

നേരത്തെ ആഗസ്റ്റില്‍ നക്സലുകള്‍ സംസ്ഥാനത്തെ ലക്ഷ്മിസരായിയില്‍ വച്ച്
ട്രെയിന്‍ ആക്രമിച്ചിരുന്നു. 20 ഓളം നക്സലുകള്‍ ചേര്‍ന്ന് ഒഡിഷയിലെ റെയില്‍വേ സ്റ്റേഷന്‍ ആക്രമിച്ചിരുന്നു. ഒക്ടോബറിലായിരുന്നു സംഭവം. രണ്ട് റെയില്‍വേ ഉദ്യോഗസ്ഥരെ നക്സലുകള്‍ തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്ന് രണ്ട് റെയില്‍വേ ലൈനുകളിലെ ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Naxals on Tuesday night attacked the Masudan railway station in Bihar and torched the station property. According to ANI, the Naxals have also abducted two railway officials, including the assistant station master.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്