Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്വിസ്റ്റ്; 'വിവാഹം കഴിഞ്ഞത് 6 വർഷം മുൻപ്', വെളിപ്പെടുത്തി നയൻതാര

ചെന്നൈ; നയൻതാരയും വിഘ്നേഷ് ശിവനും ഇരട്ട കുട്ടികൾ ജനിച്ചതിന് പിന്നാലെ വലിയ വിവാദവും ചർച്ചയുമായിരുന്നു ഉയർന്നത്. വാടക ഗർഭപാത്രത്തിലൂടെയായിരുന്നു ഇരുവർക്കും കുട്ടികൾ ജനിച്ചത്. ഇത് വാടക ഗർഭധാരണ നിയമ ലംഘനമാണോ എന്ന രീതിയിലായിരുന്നു വിവാദം. ചട്ടലംഘനം സംബന്ധിച്ച് തമിഴ്നാട് സർകാർ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ തങ്ങൾ ചട്ടം ലംഘിച്ചിട്ടില്ലെന്നും ആറ് വര്‍ഷങ്ങള്‍ക്ക് മുന്നേ തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും സർക്കാരിനെ അറിയിച്ചിരിക്കുകയാണ് നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും.

ഇരട്ട കുട്ടികൾ ജനിച്ചതായി


ഒക്ടോബർ 9 നായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും തങ്ങൾക്ക് ഇരട്ട കുട്ടികൾ ജനിച്ചതായി സന്തോഷം പങ്കുവെച്ചത്. താനും നയൻതാരയും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കൾ ആയെന്നും എല്ലാവിധ അനുഗ്രഹങ്ങളും വേണമെന്നും കുഞ്ഞുങ്ങളുടെ കാലുകളുടെ ചിത്രം പങ്കുവെച്ച് വിഘ്നേഷ് കുറിച്ചു.വാടക ഗർഭധാരണത്തിലൂടെയാണ് കുഞ്ഞുങ്ങൾ ജനിച്ചതെന്ന് ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ സറോഗസിയിലൂടെയാണ് കുഞ്ഞ് പിറന്നതെന്ന് താരങ്ങളോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിവാദങ്ങൾ ഉയർന്നത്


ഇതിന് പിന്നാലെയാണ് വിവാദങ്ങൾ ഉയർന്നത്. നിലവിലെ രാജ്യത്തെ വാടക ഗർഭധാരണം സംബന്ധിച്ച നിയമ പ്രകാരം വിവാഹം കഴിഞ്ഞ് 5 വർഷത്തിന് ശേഷം മാത്രമേ വാടക ഗർഭധാരണത്തെ ആശ്രയിക്കാൻ പാടുള്ളൂ. നിയമം ഇങ്ങനെയാണെന്നിരിക്കെ വിവാഹം കഴിഞ്ഞ് നാല് മാസം മാത്രം കഴിയവെ ഇരുവർക്കും എങ്ങനെയാണ് കുട്ടികൾ ഉണ്ടായതെന്നായിരുന്നു ഉയർന്ന ചോദ്യം. താരങ്ങൾ കടുത്ത നിയമലംഘനമാണ് നടത്തിയതെന്ന വിമർശനവും ശക്തമായി.

അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു


തുടർന്ന് തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. പീഡിയാട്രിക് ഡോക്ടർമാർ അടക്കമുള്ള പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണ ചുമതല. അന്വേഷണം ആരംഭിക്കുകയും ഇരുവരും സറോഗസി നടത്തിയ ആശുപത്രി അധികൃതർ കണ്ടെത്തിയതായുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ചെന്നെയിലെ വന്ധ്യതാ ക്ലിനിക്കിൽ വെച്ചാണ് പ്രസവം നടന്നതെന്നായിരുന്നു വാർത്തകൾ നന്നത്. ദുബായിൽ താമസിക്കുന്ന മലയാളിയാണ് വാടക ഗർഭം ധരിച്ചതെന്ന വാർത്തകളും വന്നിരുന്നു.

4


വിശദീകരണം തേടാൻ താരദമ്പതികളെ സമിതി വിളിപ്പിച്ചേക്കുമെന്ന വാർത്തകൾക്കിടെയാണ് ഇപ്പോൾ ഇക്കാര്യത്തിൽ അവ്യക്തത നീക്കി വിശദീകരണവുമായി നയൻതാര രംഗത്തെത്തിയിരിക്കുന്നത്. ആറ് വർഷം മുൻപ് വിവാഹം രജിസ്റ്റർ ചെയ്തെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടക ഗർഭധാരണത്തിന് നടപടികൾ തുടങ്ങിയതെന്നും താരദമ്പതികൾ തമിഴ്നാട് ആരോഗ്യവകുപ്പിന് സത്യവാങ്മൂലം സമർപ്പിച്ചു. ഇതിനൊപ്പം വിവാഹം രജിസ്റ്റർ ചെയ്ത രേഖകൾ അടക്കമുള്ളവ സമർപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+