Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫറൂഖ് അബ്ദുള്ളയെയും ഒമറിനേയും കാണാന്‍ നേതാക്കള്‍ക്ക് അനുമതി: നിര്‍ണായക കൂടിക്കാഴ്ച ഞായറാഴ്ച!!

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ കരുതല്‍ തടങ്കലില്‍ കഴിയുന്ന പാര്‍ട്ടി പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ലയെയും വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുല്ലയെയും കാണാന്‍ അനുമതി തേടി നാഷണല്‍ കോണ്‍ഫറന്‍സിന് അനുമതി. ഇരു നേതാക്കളെയും ഞായറാഴ്ച കാണാനുള്ള അനുമതിയാണ് കശ്മീര്‍ ഭരണകുടം നല്‍കിയിട്ടുള്ളത്. പ്രവിശ്യാ പ്രസിഡന്റ് ദേവേന്ദര്‍ സിംഗ് റാണയും പാര്‍ട്ടി നേതാക്കളും ഉള്‍പ്പെട്ട സംഘം ഇതോടെ ഞായറാഴ്ച രാവിലെ ശ്രീനഗറിലേക്ക് പോകും. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് മദന്‍ മണ്ടുവാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ മദന്‍ മോഹന്‍ മണ്ഡു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനോടും അനുമതി തേടിയിരുന്നു.

നാഷണല്‍ കോണ്‍ഫറന്‍സിന്റെ അടിയന്തര യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഉന്നയിച്ച ആവശ്യം അനുസരിച്ചാണ് ഫറൂഖ് അബ്ദുള്ളയെയും ഒമര്‍ അബ്ദുള്ളയെയും കാണാനുള്ള നീക്കമെന്ന് മണ്ടൂ വ്യക്തമാക്കി. രണ്ട് ദിവസം മുമ്പ് ജമ്മു കശ്മീര്‍ പ്രവിശ്യയിലായിരുന്നു പാര്‍ട്ടി യോഗം വിളിച്ചത്. നേതൃത്വത്തെ സന്ദര്‍ശിച്ച ശേഷം ഭാവി പദ്ധതികള്‍ തീരുമാനിക്കുമെന്ന് പാര്‍ട്ടി വക്താവ് പറഞ്ഞു. എല്ലാ രാഷ്ട്രീയ നേതാക്കളെയും ഉടനടി മോചിപ്പിക്കാനും സ്വതന്ത്ര മുന്നേറ്റത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും ജനാധിപത്യം പുനസ്ഥാപിച്ച് സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

kashmir-15701

ജമ്മുവിലുള്ള രാഷ്ട്രീയ നേതാക്കള്‍ക്കുള്ള നിയന്ത്രണം നീക്കിയതിന് പിന്നാലെയായിരുന്നു നീക്കം. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന്റെ ഭാഗമായി കശ്മീര്‍ ഭരണകൂടം രാഷ്ട്രീയ നേതാക്കളെ തങ്കലിലാക്കിയിട്ട് 60 ദിവസം പിന്നിട്ടു. ഇക്കാലമത്രയും 81കാരനായ ഫറൂഖ് അബ്ദുള്ള ശ്രീനഗറിലെ വസതിയില്‍ വീട്ടുതടങ്കലില്‍ തന്നെയാണ്. ഒമര്‍ അബ്ദുള്ളയെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണ് പാര്‍പ്പിച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+