എൻസിഇആർടി പാഠപുസ്തകങ്ങളിൽ ഇന്ത്യ വേണ്ട ഭാരതം മതി: ശുപാർശയുമായി സമിതി
സ്‌കൂൾ പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാൻ ശുപാർശ. നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) രൂപീകരിച്ച സോഷ്യൽ സയൻസസ് പാനൽ ആണ് നിർദേശം മുന്നോട്ട് വെച്ചതെന്നാണ് കമ്മിറ്റി ചെയര്‍മാന്‍ സി ഐ ഐസക് വ്യക്തമാക്കിയത്. ഏഴംഗ ഉന്നതതല സമിതി ഏകകണ്‌ഠേനയാണ് ഇത്തരമൊരു ശുപാർശ മുന്നോട്ട് വെച്ചത്. പാനൽ തയ്യാറാക്കിയ സാമൂഹിക ശാസ്ത്രത്തെക്കുറിച്ചുള്ള അന്തിമ പൊസിഷൻ പേപ്പറിലും ഇത് പരാമർശിച്ചതായും ഐസക് പറഞ്ഞു.
"ഇന്ത്യ എന്ന പദം സാധാരണയായി ഉപയോഗിക്കാൻ തുടങ്ങിയത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സ്ഥാപനത്തിനും 1757 ലെ പ്ലാസി യുദ്ധത്തിനും ശേഷമാണ്. മറുവശത്ത്, ഇന്ത്യ എന്ന പദത്തിന്റെ ഉപയോഗം 5,000-ത്തിലധികം പഴക്കമുള്ളതാണ്. ഈ പശ്ചാത്തലത്തിൽ, എല്ലാ ക്ലാസുകളിലെയും വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളിൽ ഇന്ത്യക്ക് പകരം ഭാരത് ഉപയോഗിക്കാൻ ശുപാർശ ചെയ്യാൻ ഏഴ് പാനൽ അംഗങ്ങളും തീരുമാനിച്ചു," ഐസക് കൂട്ടിച്ചേർത്തു.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 1(1) പറയുന്നത് "ഇന്ത്യ, അതായത് ഭാരതം, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും" എന്നാണെന്നുള്ളതും ശ്രദ്ധേയമാണ്. സമിതിയുടെ ശുപാർശയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെ എൻസിഇആർടി ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നു. ഇത്തരമൊരു തീരുമാനത്തിന് ഇതുവരെ കൗൺസിൽ അനുമതി നൽകിയിട്ടില്ലെന്നാണ് എൻസിഇആർടി വ്യക്തമാക്കുന്നത്.
സെപ്തംബറിൽ നടന്ന ജി 20 സമ്മേളനത്തില്‍ പ്രസിഡൻഷ്യൽ ഡിന്നറിനുള്ള ക്ഷണക്കത്തില്‍ 'ഭാരത് പ്രസിഡന്റ്' എന്നായിരുന്നു ഉപയോഗിച്ചത്. ഇതിന് ശേഷമാണ് ഇന്ത്യയെന്ന പേര് മാറ്റാന്‍ കേന്ദ്രം ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകള്‍ പുറത്ത് വന്നത്. യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ സൂക്ഷിച്ചിരുന്ന നെയിംപ്ലേറ്റിൽ ഇന്ത്യ എന്നതിന് പകരം ഭാരതം എന്നായിരുന്നു ഉപയോഗിച്ചത് എന്നതും ശ്രദ്ധേയമാണ്.
അതേസമയം, എല്ലാ വിഷയങ്ങൾക്കും പാഠ്യപദ്ധതിയിൽ ഇന്ത്യൻ നോളജ് സിസ്റ്റം (ഐകെഎസ്) കൊണ്ടുവരാൻ പാനൽ ശുപാർശ ചെയ്‌തിട്ടുണ്ടെന്നും ചരിത്ര പാഠപുസ്തകങ്ങളിൽ 'പുരാതന ചരിത്രം' എന്നതിനുപകരം 'ക്ലാസിക്കൽ ഹിസ്റ്ററി' ഉൾപ്പെടുത്തണമെന്നും ഐസക് നിർദ്ദേശിച്ചു.
കൊളോണിയൽ ബ്രിട്ടീഷ് ഭരണത്തിൽ, ഇന്ത്യൻ ചരിത്രത്തെ പുരാതന, മധ്യകാല, ആധുനിക എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. പുരാതന ഇന്ത്യൻ ചരിത്രത്തെ ഇരുട്ടിന്റെ കാലഘട്ടമായും ശാസ്ത്രീയ അവബോധത്തിന്റെ അഭാവമായിട്ടുമാണ് കാണിക്കുന്നത്. അതിനാൽ, മധ്യകാല, ആധുനിക കാലഘട്ടങ്ങൾക്കൊപ്പം ഇന്ത്യൻ ചരിത്രത്തിന്റെ ക്ലാസിക്കൽ കാലഘട്ടവും സ്കൂളുകളിൽ പഠിപ്പിക്കണമെന്ന് ഞങ്ങൾ നിർദ്ദേശിച്ചു," ഐസക് കൂട്ടിച്ചേർത്തു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications