കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേന കേന്ദ്ര മന്ത്രി രാജിവെക്കണം, രണ്ട് ഉപമുഖ്യമന്ത്രിമാര്‍, മഹാരാഷ്ട്ര ഫോര്‍മുലയുമായി എന്‍സിപി

Google Oneindia Malayalam News

Recommended Video

cmsvideo
NCP and Sivasena hand on hand against BJP in Maharashtra | Oneindia Malayalam

മുംബൈ: മഹാരാഷ്ട്ര തര്‍ക്കത്തിലേക്ക് ശക്തമായ ഇടപെടലുമായി ശരത് പവാര്‍. ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ അജിത് പവാര്‍ അനുകൂല നിലപാടെടുത്തെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഫോര്‍മുല തയ്യാറാക്കുകയാണ് ശരത് പവാര്‍. മുഖ്യമന്ത്രി പദം വേണ്ടെന്ന നിലപാടാണ് പവാറിനുള്ളത്. പകരം നിര്‍ണായകമായ ചില വകുപ്പുകള്‍ എന്‍സിപി ചോദിച്ചേക്കുമെന്നാണ് സൂചന.

അതേസമയം സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കാതെ വരുമോ എന്ന ഭയം ബിജെപി ക്യാമ്പിലുണ്ട്. എന്നാല്‍ ഇതുവരെ സംസ്ഥാന നേതൃത്വം ശിവസേനയുമായി ബന്ധപ്പെടാന്‍ തയ്യാറായിട്ടില്ല. ഇരുവരും ഒറ്റയ്ക്ക് ഗവര്‍ണറെ കാണുകയും ചെയ്തു. മുഖ്യമന്ത്രി പദത്തില്‍ സമവായ ചര്‍ച്ച വേണ്ടെന്നാണ് ഇരുപാര്‍ട്ടികളുടെയും നിലപാട്. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം പ്രമുഖ നേതാവിനെ തന്നെ ബിജെപി സമവായ ചര്‍ച്ചകള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.

വെയ്റ്റിംഗ് ഗെയിം

വെയ്റ്റിംഗ് ഗെയിം

എന്‍സിപി വെയ്റ്റിംഗ് ഗെയിമിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. ശിവസേന ബിജെപിയുമായി ഇടഞ്ഞ് പുറത്തുവരുമോ എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് എന്‍സിപി. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ശരത് പവാര്‍ പറയാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയെ കണ്ടതിന്റെയും അതിന് മുമ്പ് സഞ്ജയ് റാവത്ത് തന്നെ വന്ന് കണ്ടതിന്റെയും വിശദാംശങ്ങളും രഹസ്യമായി പവാര്‍ സൂക്ഷിക്കുന്നുണ്ട്. അതേസമയം ശിവസേനയ്ക്ക് പിന്തുണയ്ക്കുന്നതിലുള്ള നിബന്ധനങ്ങളും കൈമാറിയിട്ടുണ്ട്.

ബിജെപി സഖ്യം പിരിയണം

ബിജെപി സഖ്യം പിരിയണം

ബിജെപിയുമായി ശിവസേനയ്ക്ക് യാതൊരു വിധത്തിലുള്ള ബന്ധവും പാടില്ലെന്നാണ് എന്‍സിപിയുടെ പ്രധാന നിബന്ധന. മോദി സര്‍ക്കാരിന്റെ ഭാഗമായ ശിവസേനയുടെ കേന്ദ്ര മന്ത്രി രാജിവെക്കണമെന്നാണ് ഇതില്‍ ആദ്യം പറയുന്നത്. സംസ്ഥാനത്ത് എന്‍സിപി സഖ്യം വരുമ്പോള്‍ കേന്ദ്രത്തിലും അങ്ങനെ തന്നെ വരണമെന്നാണ് നിര്‍ദേശം. ശിവസേനയ്ക്ക് ഈ നിബന്ധന സ്വീകാര്യമാണ്.

എന്‍സിപി ആത്മവിശ്വാസത്തില്‍

എന്‍സിപി ആത്മവിശ്വാസത്തില്‍

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ നിരാശാജനകമായ പ്രകടനമാണ് നടത്തുകയെന്നാണ് എന്‍സിപി ക്യാമ്പ് കരുതിയിരുന്നത്. എന്നാല്‍ 54 സീറ്റോടെ കരുത്ത് വര്‍ധിപ്പിച്ച എന്‍സിപി ക്യാമ്പ് ആത്മവിശ്വാസത്തിലാണ്. ഇത്രയും സീറ്റ് കിട്ടിയ സാഹചര്യത്തില്‍ പ്രതിപക്ഷത്തിരിക്കേണ്ട എന്നാണ് ശരത് പവാറിന്റെ നിലപാട്. ശിവസേനയെ പിന്തുണയ്ക്കുമ്പോള്‍ തന്നെ വിലപേശലില്‍ മുന്‍തൂക്കവും പവാര്‍ നേടി കഴിഞ്ഞു.

മുഖ്യമന്ത്രി പദം ആവശ്യപ്പെടില്ല

മുഖ്യമന്ത്രി പദം ആവശ്യപ്പെടില്ല

എന്‍സിപി മുഖ്യമന്ത്രി പദം ആവശ്യപ്പെടില്ലെന്നാണ് സൂചനകള്‍. അഞ്ച് വര്‍ഷവും ഇത് ശിവസേനയ്ക്ക് കൈയ്യില്‍ വെക്കാമെന്ന് പവാര്‍ ഉറപ്പ് നല്‍കി. പക്ഷേ ബിജെപിയുമായുള്ള ബന്ധം പൂര്‍ണമായി ഉപേക്ഷിച്ചാല്‍ മാത്രമേ ഇത്തരമൊരു ഓഫര്‍ നല്‍കൂ. പൂര്‍ണമായും സഖ്യം ഉപേക്ഷിക്കാതെ വന്നാല്‍ മുഖ്യമന്ത്രി പദം വീതം വെക്കുന്നതിന് എന്‍സിപി ആവശ്യപ്പെടും. ഇത് ശിവസേനയ്ക്ക് സ്വീകാര്യമാകുമോ എന്ന് ഉറപ്പില്ല.

രണ്ട് ഉപമുഖ്യമന്ത്രിമാര്‍

രണ്ട് ഉപമുഖ്യമന്ത്രിമാര്‍

ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം നല്‍കിയാല്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ സര്‍ക്കാരിലുണ്ടാവും. ഇതും ഉറപ്പായി കഴിഞ്ഞു. ഒന്ന് ശിവസേനയ്ക്കും മറ്റൊന്ന് എന്‍സിപിക്കും ലഭിക്കും. മുഖ്യമന്ത്രി സ്ഥാനം ആദിത്യ താക്കറെയ്ക്ക് ലഭിക്കും. സഞ്ജയ് റാവത്ത് ഉപമുഖ്യമന്ത്രിയായേക്കും. അതേസമയം എന്‍സിപിയുടെ ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാറിനായിരിക്കും ലഭിക്കുക. പവാര്‍ സര്‍ക്കാരിനെ നിയന്ത്രിക്കുക നിര്‍ണായക ഘടകമായും മാറും.

വകുപ്പുകള്‍ വീതിക്കും

വകുപ്പുകള്‍ വീതിക്കും

ആഭ്യന്തരവും റവന്യൂ വകുപ്പുമാണ് ശിവസേന കണ്ണുവെക്കുന്ന പ്രധാന വകുപ്പുകള്‍. ഇത് രണ്ടും ചിലപ്പോള്‍ വിട്ടുകൊടുക്കേണ്ടി വരും. കാര്‍ഷികം, ധനകാര്യം, തുടങ്ങിയ വകുപ്പുകള്‍ എന്‍സിപി ചോദിച്ച് വാങ്ങും. എന്‍സിപിക്ക് മുഖ്യമന്ത്രി പദം വേണ്ട. പക്ഷേ സുപ്രധാന വകുപ്പുകള്‍ വേണമെന്ന് എന്‍സിപി വൃത്തങ്ങള്‍ പറഞ്ഞു. ശിവസേനയ്ക്ക് മുന്നില്‍ വെച്ച നിര്‍ദേശങ്ങള്‍ ഇതാണ്. എന്നാല്‍ ശിവസേന ഇതിനോട് പ്രതികരിച്ചിട്ടില്ല.

രാമക്ഷേത്രം വിഷയമല്ല

രാമക്ഷേത്രം വിഷയമല്ല

ശിവസേനയ്ക്ക് രാമക്ഷേത്ര വിഷയത്തിലുള്ള നിലപാട് സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രതിഫലിക്കില്ലെന്ന് ശരത് പവാര്‍ പറയുന്നു. കോടതി വിധിയെ മാനിക്കുകയെന്നതാണ് ഇരുപാര്‍ട്ടികളുടെയും നിലപാട്. അതേസമയം അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കുമെന്ന് സഞ്ജയ് റാവത്ത് ഒരിക്കല്‍ കൂടി പറഞ്ഞിരിക്കുകയാണ്. ഇതോടെ ആദിത്യ താക്കറെ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ചെന്നാണ് സൂചന.

സമവായത്തിന് ഗഡ്കരി

സമവായത്തിന് ഗഡ്കരി

നിതിന്‍ ഗഡ്കരിയെ സമവായ ചര്‍ച്ചയ്ക്കായി അമിത് ഷാ നിയോഗിച്ചെന്നാണ് സൂചന. മഹാരാഷ്ട്രയില്‍ എല്ലാ പാര്‍ട്ടികളുമായും വലിയ അടുപ്പമുള്ള നേതാവാണ് ഗഡ്കരി. ശിവസേന നേതാക്കള്‍ ഏറ്റവുമധികം ബഹുമാനിക്കുന്ന കേന്ദ്ര മന്ത്രിയുമാണ് ഗഡ്കരി. മുഖ്യമന്ത്രി പദത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ ചിലപ്പോള്‍ ഗഡ്കരി തയ്യാറാവും. ഫട്‌നാവിസുമായും അദ്ദേഹം ചര്‍ച്ച നടത്തുന്നുണ്ട്. ആര്‍എസ്എസ് കൂടി രംഗത്തെത്തുന്നതോടെ ഗഡ്കരിയുടെ റോള്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും.

 ആര്‍എസ്എസ് ഇടപെടല്‍ ആവശ്യപ്പെട്ട് ശിവസേന... വീണ്ടും ട്വിസ്റ്റ്, മോഹന്‍ ഭാഗവത് തീരുമാനിക്കും!! ആര്‍എസ്എസ് ഇടപെടല്‍ ആവശ്യപ്പെട്ട് ശിവസേന... വീണ്ടും ട്വിസ്റ്റ്, മോഹന്‍ ഭാഗവത് തീരുമാനിക്കും!!

English summary
ncp has chosen to play waiting game in maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X