Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാനവരുടെ കളിപ്പാവയല്ല,മന്ത്രിസ്ഥാനം തരാത്തത് ആരെന്ന് കണ്ടുപിടിക്കും'; അജിത് പവാറിനെതിരെ ഛ​ഗൻ ഭുജ്ബൽ

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ സി പി അധ്യക്ഷനുമായ അജിത് പവാറിനെതിരെ വിമർശനവുമായി പാർട്ടിയുടെ മുതിർന്ന നിയമസഭാം​ഗവും സമത പരിഷത് സ്ഥാപകനുമായ ഛ​ഗൻ ഭുജ്ബൽ. അടുത്തിടെ നടന്ന മന്ത്രിസഭാ വിപൂലീകരണത്തിൽ മന്ത്രിസ്ഥാനം ലഭിക്കാത്തതിന് പിന്നാലെയാണ് വിമർശനം. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയിലേക്കുള്ള തന്റെ പ്രവേശനത്തെ അനുകൂലിച്ചിട്ടും തനിക്ത് മന്ത്രിസ്ഥാനം നിഷേധിച്ചത് ആരാണെന്ന് കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

" എനിക്ക് മന്ത്രിസ്ഥാനം നൽകുന്നതിനെക്കുറിച്ച് എന്നോട് ചർച്ച ചെയ്യാമെന്ന് അജിത് പവാറും പ്രഫുൽ പട്ടേലും പറഞ്ഞിരുന്നു. പക്ഷേ അവർ ചർച്ചയ്ക്ക് ഇരുന്നില്ല. അജിത് പവാറിൽ നിന്നോ പ്രഫുൽ പട്ടേലിന്റെ ഓഫീസിൽ നിന്നോ ആരും എന്നെ വിളിച്ചില്ല. ഞാൻ അവരുടെ കളിപ്പാവയല്ല. ഞാൻ രാജി വെച്ചാൽ രാജ്യസഭയിലേക്ക് പോകാനുള്ള അവരുടെ ഓഫർ പരി​ഗണിക്കാൻ തീരുമാനിച്ചാൽ എന്റെ നിയോജകമണ്ഡലത്തിലെ ജനങ്ങൾ എന്ത് വിചാരിക്കും " അദ്ദേഹം പറഞ്ഞു.

Chhagan Bhujbal

ഇരിക്കാൻ പറഞ്ഞാൽ ഇരിക്കുകയും എഴുന്നേൽക്കാൻ പറഞ്ഞാൽ‌ എഴുന്നേൽക്കുകയും ചെയ്യുന്ന ആളല്ല താനെന്നും ഛഗൻ ഭുജ്ബൽ വ്യക്തമാക്കി. " സംസ്ഥാനത്തെ മുഴുവൻ പ്രവർത്തകരുമായി ചർച്ച ചെയ്ത് അടുത്ത നടപടിയെക്കുറിച്ച് ആലോചിക്കും. ജനാധിപത്യത്തിൽ എല്ലാവർക്കും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാൻ അവകാളമുണ്ട്. മന്ത്രിസ്ഥാനത്തേക്ക് വരുന്നതിൽ നിന്ന് എന്നെ തള്ളിപ്പറഞ്ഞത് ആരാണ് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് " അദ്ദേഹം പറഞ്ഞു.

" എല്ലാ പാർട്ടികളുടെയും തീരുമാനം എടുക്കുന്നത് പാർട്ടി തലവനാണ്. ബി ജെപ പിക്ക് വേണ്ടി ദേവേന്ദ്ര ഫഡ്നാവിസ് തീരുമാനമെടുക്കുന്നുത് പോലെ ശിവസേനയക്ക് വേണ്ടി ഏക്നാഥ് ഷിൻഡെ എടുക്കുന്നത് പോലെ അജിത് പവാർ ഞങ്ങളുടെ ​ഗ്രൂപ്പിന്റെ തീരുമാനം എടുക്കുന്നു " ,
ഭുജ്ബൽ പറഞ്ഞു.

താൻ മന്ത്രിസഭയിൽ വേണമെന്ന് മുഖ്യമന്ത്രി ഫഡ്നാവിസ് നിർബന്ധിച്ചിരുന്നുവെന്നും ലോക് സഭയിലേക്ക് തന്റെ പേക് താൻ പ്രഖ്യാപിച്ചിട്ടല്ലെന്നും ഭുജ്ബൽ പറഞ്ഞു. രാജ്യസഭാ സീറ്റ് വന്നപ്പോൾ പോകട്ടെ എന്നു പറഞ്ഞു, പക്ഷേ തനിക്ക് സീറ്റ് നൽകിയില്ലെന്നും പാർട്ടി നിയമസഭാം​ഗമായ മക്രേന്ദ് പാട്ടീലിന്റെ സഹോദരൻ നിതിൻ പാട്ടീലിന് നോമിനേഷൻ നൽകിയെന്നും അദ്ദേഹം പറഞ്ഞു.

40 വർഷമായി താൻ ഇവിടെ ഉണ്ടെന്നും അന്ന് പാർട്ടി തന്നെ സംസ്ഥാനച്ചിന് ആവശ്യമാണെന്നും നിമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു, താൻ മത്സരിക്കുകയും ചെയ്തു. മക്രന്ദ് പാട്ടീലിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനാൽ‌ അദ്ദേഹത്തിന്റെ സഹോദരൻ നിതിൻ പാട്ടിലിനോട് രാജ്യസഭയിൽ നിന്ന് രാജി വെയ്ക്കാൻ‌ ആവശ്യപ്പെടുകയും പാർട്ടി തനിക്ക് ആ സീറ്റ് വാ​ഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+