കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎ ഇതര കക്ഷികളുമായ് സഖ്യത്തിന് തീവ്ര ശ്രമം, മുന്നില്‍ ശരദ് പവാര്‍, ചര്‍ച്ച നയിക്കുന്നതും പവാര്‍..

  • By Desk
Google Oneindia Malayalam News

ദില്ലി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതോടെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ബിജെപി ഇതര സഖ്യത്തിനായ് ശ്രമം തുടരുകയാണ്. എക്‌സിറ്റ് പോള്‍ ഫലമെത്തിയതോടെ നിരന്തരം ശബ്ദിച്ചു കൊണ്ടിരിക്കയാണ് ശരദ് പവാറിന്റെ ഫോണ്‍. എന്‍സിപി കോണ്‍ഗ്രസുമായ് ചേര്‍ന്ന് ബിജു ജനതാദള്‍, തെലങ്കാന രാഷ്ട്ര സമിതി, വൈഎസ് ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുമായ് സഖ്യത്തിന് ശ്രമിക്കയാണ് പവാര്‍. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ജഗന്‍ മോഹന്‍ യാത്രയിലായതിനാല്‍ ചര്‍ച്ചയ്ക്ക് അവസരം ലഭിച്ചില്ലെങ്കിലും ശരദ് പവാര്‍ ശ്രമം തുടരുകയാണ്.

അന്തിമ ഫലം വൈകും; മഹാരാഷ്ട്രയിൽ മാത്രം മൂന്ന് മണിക്കൂർ, ചിലയിടത്ത് പ്രഖ്യാപനം അർദ്ധരാത്രിയോടെഅന്തിമ ഫലം വൈകും; മഹാരാഷ്ട്രയിൽ മാത്രം മൂന്ന് മണിക്കൂർ, ചിലയിടത്ത് പ്രഖ്യാപനം അർദ്ധരാത്രിയോടെ

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു എന്നിവരുമായ് പവാര്‍ ചര്‍ച്ച നടത്തിയെന്നാണ് എന്‍സിപി പറയുന്നത്. പവാര്‍ കെ ചന്ദ്രശേഖര്‍ റാവുമുമായ് ഹെദരാബാദിലെത്തിയാണ് ചര്‍ച്ച നടത്തിയത്. തൂക്ക് പാര്‍ലമെന്റ് ഉണ്ടായാല്‍ യുപിഎയെ പിന്തുണയ്ക്കുമെന്ന് പവാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വാര്‍ത്ത ടിസിആര്‍ രാജ്യസഭ എംപി ജെ സന്തോഷ് കുമാര്‍ നിരസിക്കുകയായിരുന്നു.

sharad-pawar

നവീന്‍ പട്‌നായിക് പവാറിന് അനുകൂലമാണെന്നാണ് ഇത് വരെയുള്ള റിപ്പോര്‍ട്ടുകള്‍. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികില്‍ നിന്ന് പവാറിന് അനുകൂലമായ മറുപടിയാണ് ലഭിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നും തന്നെ പട്‌നായികിന്റെ ഓഫീസ് സ്ഥിരീകരിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് അടുത്തതു മുതല്‍ ശരദ് പവാര്‍ എന്‍ഡിഎ ഇതര പാര്‍ട്ടി നേതൃത്വവുമായ് ചര്‍ച്ച നടത്തിക്കൊണ്ടിരിക്കയാണ്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുക എന്നും എന്‍സിപി രാജ്യസഭ എംപി മജീദ് മേമന്‍ പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികളെ സംഘടിപ്പിക്കുന്നതില്‍ പവാറിന് നിര്‍ണായക പങ്കുണ്ടെന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് കൃത്യമായി അറിയാമെന്നതും വ്യക്തമാണ്. അദ്ദേഹം എല്ലാവരുമായ് സംസാരിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് വെളിപ്പെടുത്തിയതായ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ജഗന്‍മോഹന്‍ റെഡ്ഡി പ്രതിപക്ഷ ഐക്യത്തിന് സമരസപ്പെടുന്നതിന് സംശയാലുവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്രപ്രദേശിലെ രാഷ്ട്രീയ എതിരാളിയായ ചന്ദ്രബാബു നായിഡുവിന് ഇവിടെ നിര്‍ണായക പ്രാധാന്യമുണ്ടെന്നതിനാലാണ്.

English summary
NCP leader Sharad Pawar working hard to collide anti BJP parties for opposition alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X