Get Updates
Get notified of breaking news, exclusive insights, and must-see stories!

അജിത് പവാറിനെ മെരുക്കാന്‍ ശരദ് പവാറിന്‍റെ അവസാന തന്ത്രം; പ്രമുഖ നേതാവിനെ അയച്ചു

മുംബൈ: അജിത് പവാറിനെ മടക്കി കൊണ്ടുവരാനുള്ള അവസാന നീക്കവുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. അജിതിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മുതിര്‍ന്ന നേതാവായ ചഗന്‍ ഭുജ്പാലിനെ കൂടിക്കാഴ്ചയ്ക്ക് അയച്ചു. അദ്ദേഹം അജിതിന്‍റെ വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തി വരികയാണ്. 54 ല്‍ 53 ​എംഎല്‍എമാരും എന്‍സിപി പക്ഷത്ത് എത്തിയതോടെയാണ് ശരദ് പവാറിന്‍റെ നീക്കം.

 ajit-pawar-sharad-pawar-

വിമത എംഎല്‍എമാര്‍ ശരദ് പവാര്‍ ക്യാമ്പിലേക്ക് മടങ്ങിയെത്താന്‍ തുടങ്ങിയ ഞായറാഴ്ച തന്നെ ശരദ് പവാറിന്‍റെ നേതൃത്വത്തില്‍ അജിത് പവാറിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിരുന്നു. ഉപമുഖ്യമന്ത്രി പദം രാജിവെയ്ക്കാന്‍ കുടുംബാംഗങ്ങളും അജിത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ എന്‍സിപിയുടെ അനുനയ നീക്കങ്ങളെല്ലാം തള്ളി താന്‍ ബിജെപിക്കൊപ്പമാണെന്ന് അജിത് വൈകീട്ടോടെ വീണ്ടും പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്ത പവാര്‍ സുസ്ഥിര സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം അജിത് പവാര്‍ പക്ഷത്തെന്ന് കണക്കാക്കിയിരുന്ന മുഴുവന്‍ വിമതരും ശരദ് പവാര്‍ ക്യാമ്പിലേക്ക് മടങ്ങിയതോടെ അജിത് പവാറും മടങ്ങാനുള്ള സാധ്യത ഉണ്ടെന്ന നിഗമനത്തിലാണ് നേതൃത്വം. ഭുജ്പാലുമായുള്ള കൂടിക്കാഴ്ച അതുകൊണ്ട് തന്നെ നിര്‍ണായകമാണ്.

അതേസമയം 160 പേരുടെ പിന്തുണയുണ്ടെന്ന് കാണിച്ചുള്ള ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ഇന്ന് സുപ്രീം കോടതിയില്‍ ഹാജരാക്കും. എട്ട് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയും സഖ്യത്തിന് ഉണ്ട്. നേരത്തേ സ്വതന്ത്രര്‍ തങ്ങള്‍ക്കൊപ്പമാണെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു. ഇന്ന് രാവിലെ 10.30 നാണ് സുപ്രീം കോടതി വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നത്. ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+