പാകിസ്താനിലെ ഭീകരക്യാംപുകളില്‍ വ്യോമസേനയുടെ ബോംബാക്രമണം| Morning News Focus | Oneindia Malayalam
Feb 26, 2019, 6:34 pm IST
300 തീവ്രവാദികളെ കൊന്നിട്ടുണ്ടെങ്കില്‍ അവരുടെ രക്തം എവിടെയെന്ന് പാകിസ്താന്‍. പത്ത് പേരെ കൊന്നാല്‍ അവിടെ രക്തമുണ്ടാകേണ്ടതാണ്. അതിര്‍ത്തി കടന്നതിന് ഇന്ത്യക്കെതിരെ തിരിച്ചടി പ്രതീക്ഷിക്കാമെന്നും പാകിസ്താന്‍
Feb 26, 2019, 4:34 pm IST
ഇന്ത്യ ആക്രമണം നടത്തിയ ബാലക്കോട്ടിലേക്ക് അന്താരാഷ്ട്ര മാധ്യമങ്ങളെ കൊണ്ടുവരുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി. ഹെലികോപ്റ്ററുകള്‍ തയ്യാറായിക്കഴിഞ്ഞെങ്കിലും കാലാവസ്ഥ മോശമാണ്. കാലാവസ്ഥ ശരിയായ നിലയിലെത്തുന്നതോടെ ഹെലികോപ്റ്ററുകള്‍ പറന്നുയരുമെന്നും ഖുറേഷി ചൂണ്ടിക്കാണിക്കുന്നു.
Feb 26, 2019, 4:30 pm IST
പഞ്ചാബിന്റെ അതിര്‍ത്തി ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ ചണ്ഡിഗഡില്‍ ഉന്നത തലയോഗം നടക്കുന്നു. മന്ത്രി മന്‍പ്രീത് ബാദലും മുതിര്‍ന്ന ഉദ്യോഗസ്ഥരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
Feb 26, 2019, 4:23 pm IST
പഞ്ചാബിന്റെ അതിര്‍ത്തി ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം.
Feb 26, 2019, 3:59 pm IST
സുരക്ഷക്ക് വേണ്ടി പാകിസ്താനും ഇന്ത്യയും സംയമനം പാലിക്കണമെന്ന ആഹ്വാനവുമായി ചൈന രംഗത്തെത്തിയിരുന്നു.
Feb 26, 2019, 3:56 pm IST
പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനക്ക് മേല്‍ ആറ് ബോംബുകളാണ് ഇന്ത്യന്‍ വ്യോമസേന മിറാഷ് 2000 ഉപയോഗിച്ച് നിക്ഷേപിച്ചത്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐയാണ് ഇക്കാര്യം ട്വീറ്റ് ചെയ്യുന്നത്.
Feb 26, 2019, 3:30 pm IST
ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ പ്രതികരണവുമായി നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍ . അഭിമാനമുള്ള ഏതൊരു രാജ്യവും ചെയ്യുന്നതേ ഇന്ത്യയും ചെയ്തുുള്ളൂ, അവര്‍ നമുക്ക് വേണ്ടി ചെയ്തതില്‍ അഭിമാനിക്കുന്നുവെന്നും കമല്‍ഹാസന്‍. അവരാണ് നമ്മുടെ കവചങ്ങള്‍, അവര്‍ ശരിക്കും കവചങ്ങള്‍ പോലെ പ്രവര്‍ത്തിച്ചു. നമ്മള്‍ അഭിമാനിക്കുകയും പോരാളികള്‍ക്ക് നല്‍കുകയും വേണം അദ്ദേഹം പറയുന്നു.
Feb 26, 2019, 3:23 pm IST
പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ പാക് ദേശീയ സുരക്ഷാ കമ്മിറ്റി യോഗം ചേരുന്നത്. പാക് പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചതായി നേരത്തെ റേഡിയോ പാകിസ്താന്‍ ട്വീറ്റ് ചെയ്തിരുന്നു.
Feb 26, 2019, 2:57 pm IST
രാജ്യം സുരക്ഷിത കരങ്ങളില്‍, രാജ്യത്തെ തലകുനിക്കാന്‍ അനുവദിക്കില്ല. രാജ്യത്തെ ശിഥിലമാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബാലക്കോട്ട് ആക്രമണത്തിന് ശേഷമുള്ള ആദ്യ പ്രതികരണമാണ് മോദിയുടേത്.
Feb 26, 2019, 2:55 pm IST
ഇന്ത്യന്‍ ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദ് ഭീകരനും കശ്മീരി തലവനുമായ മുഫ്തി അസര്‍ ഖാന്‍ കശ്മീരി, മസൂദ് അസ്ഹറിന്റെ സഹോദരനും ഐസി 814 വിമാനം റാഞ്ചലില്‍ ഉള്‍പ്പെട്ട ഇബ്രാഹിം അസറിനെയും ലക്ഷ്യം വെച്ചിരുന്നു.
Feb 26, 2019, 2:49 pm IST
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
Feb 26, 2019, 2:43 pm IST
മൗലാനാ അമ്മര്‍, പ്രിപ്പറേഷന്‍ വിംഗിന്റെ തലവനും മസൂദ് അസറിന്റെ സഹോദരനുമായ മൗലാനാ തല്‍ഹ സെയ്ഫ് എന്നിവരെയാണ് ബാലക്കോട്ട് ആക്രമണത്തില്‍ ഇന്ത്യ ലക്ഷ്യം വെച്ചിരുന്നത്.
Feb 26, 2019, 2:35 pm IST
ബാലക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് ചാവേര്‍ പരിശീലന കേന്ദ്രമാണ് ഭീകര വിരുദ്ധ നീക്കത്തിലൂടെ ഇന്ത്യ തകര്‍ത്തത്. വ്യോമസേന നടത്തിയ ദൗത്യത്തില്‍ 300 ഓളം ഭീകരരാണ് കൊല്ലപ്പെട്ടത്.
Feb 26, 2019, 2:31 pm IST
വ്യോമസേന തകര്‍ത്ത ജെയ്ഷെ മുഹമ്മദ് ഭീകകേന്ദ്രത്തിലെ ചവിട്ടുപടികളില്‍ ഇസ്രായേല്‍, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ പതാകകള്‍ ആലേഖനം ചെയ്തിട്ടുണ്ട്.
Feb 26, 2019, 2:27 pm IST
എത്രകാലം ഇങ്ങനെ സഹിച്ച് ജീവിക്കാനാവും? ഇത് കുറേ മുമ്പേ സംഭവിക്കേണ്ടതായിരുന്നുവെന്ന് പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ പിതാവിന്റെ പ്രതികരണം.
Feb 26, 2019, 2:23 pm IST
വ്യോമാക്രമണത്തില്‍ തകര്‍ത്ത ജെയ്ഷെ മുഹമ്മദ് ഭീകരകേന്ദ്രത്തിന്റെ ചിത്രം രഹസ്യാന്വേഷണ സംഘം പുറത്തുവിട്ടിട്ടുണ്ട്.
Feb 26, 2019, 1:43 pm IST
അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ ഓഹരി വിപണയിയെ ബാധിച്ചു
Feb 26, 2019, 1:41 pm IST
തകര്‍ത്തത് ജയ്ഷെ മുഹമ്മദിന്‍റെ ഏറ്റവും വലിയ ക്യാംപ്
Feb 26, 2019, 1:02 pm IST
പ്രധാമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തേക്കും.
Feb 26, 2019, 1:02 pm IST
പാകിസ്താൻ സ്വന്തം മണ്ണിൽ നിന്നും ഭീകരരെ അയക്കുന്നത് അവസാനിപ്പിക്കണമെന്നും എകെ ആന്റണി. ഈ തിരിച്ചടി പാഠമായെടുക്കണമെന്നും ബാലക്കോട്ട് ആക്രമണത്തിന് ശേഷം അദ്ദേഹം പ്രതികരിച്ചു.
Feb 26, 2019, 12:47 pm IST
ബാലക്കോട്ട് ദൗത്യത്തില്‍ പങ്കെടുത്ത പൈലറ്റുമാര്‍ സുരക്ഷിതരാണെന്ന് റിട്ട ലഫ്. ജനറല്‍ ഡിഎസ് ഹൂഡ. പുല്‍വാമ ആക്രമണത്തിന് ശേഷം സര്‍ക്കാര്‍ ശക്തമായ തിരിച്ചടി നല്‍കണമെന്നാണ് താന്‍ കരുതിയിരുന്നത്. ആവശ്യമായതാണ് ചെയ്തതെന്നാണ് താന്‍ വിശ്വസിക്കുന്നത്. സര്‍ജിക്കല്‍ സ്ട്രൈക്ക് നടക്കുമ്പോള്‍ നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡിന്റെ തലവനായിരുന്നു ഹൂഡ.
Feb 26, 2019, 12:40 pm IST
ഗുജറാത്തിലെ കച്ചില്‍ പാകിസ്താനി ചാര ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു. സൈന്യവും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കച്ചിലെ അബ്ദാസാ ഗ്രാമത്തിലാണ് സംഭവം.
Feb 26, 2019, 12:32 pm IST
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി ബിഎസ് ധനോവ, എന്നിവര്‍ അതിര്‍ത്തികളിലെ സുരക്ഷാ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരുന്നുണ്ട്.
Feb 26, 2019, 12:27 pm IST
ബാലക്കോട്ട് ആക്രമണത്തില്‍ വ്യോമസേനയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍. വ്യോമാക്രമണം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് എടുത്ത തീരുമാനമാണെന്നും മന്ത്രി.
Feb 26, 2019, 12:18 pm IST
21 മിനിറ്റ് നീണ്ട ദൗത്യത്തില്‍ പാകിസ്താന്റെ ഒത്താശയോടെ പ്രവര്‍ത്തിച്ചിരുന്ന ഭീകരകേന്ദ്രങ്ങളാണ് ആക്രമിച്ചത്. ഇന്ത്യയില്‍ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ക്ക് ലക്ഷ്യമിട്ടിരുന്നുവെന്ന് ഇന്ത്യയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
Feb 26, 2019, 12:16 pm IST
ബാലക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സര്‍വ കക്ഷിയോഗം വിളിച്ചു.
Feb 26, 2019, 12:09 pm IST
ഭീകര ക്യാമ്പുകളെക്കുറിച്ച് വിവരം നല്‍കിയിട്ടും പാകിസ്താന്‍ നടപടിയെടുത്തില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി കുറ്റപ്പെടുത്തി. ഇതൊരു സൈനിക ആക്രമണമല്ലെന്നും ഭീകര കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയ ശേഷം ഇന്ത്യന്‍ വ്യോമസേന തിരിച്ച് വന്നുവെന്നാണ് ഇന്ത്യ വിശദീകരിക്കുന്നത്. ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് കരുതല്‍ ആക്രമണമെന്നും ഇന്ത്യ.
Feb 26, 2019, 12:06 pm IST
പഞ്ചാബ്, ഹരിയാണ എന്നീ സംസ്ഥാനങ്ങളിലെ വ്യോമസേനാ താവളങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം. സിര്‍സ, അംബാല ഉള്‍പ്പെടെയുള്ള വ്യോമസേന താവളങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശമുണ്ട്.
Feb 26, 2019, 12:05 pm IST
തിരിച്ചടിക്കാന്‍ പാകിസ്താന്‍ അവകാശമുണ്ടെന്ന് പാക് വിദേശകാര്യമന്ത്രിയുടെ പ്രതികരണം.
Feb 26, 2019, 11:54 am IST
സാധാരണ ജനങ്ങള്‍ കൊല്ലപ്പെടുന്നത് ഒഴിവാക്കുന്നതിനാണ് ബാലക്കോട്ടിലെ ജെയ്ഷെ മുഹമ്മദിന്റെ ഭീകര ക്യാമ്പ് ലക്ഷ്യം വെച്ചതെന്ന് വിദേശകാര്യ സെക്രട്ടറി. ഭീകര ക്യാമ്പ് സ്ഥിതി ചെയ്യുന്നത് മലമുകളില്‍ ഉള്‍വനത്തില്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി.
READ MORE
8:53 AM, 26 Feb
ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ചതായി പാക് സൈനിക വക്താവ് ഇന്ന് രാവിലെ ആരോപിച്ചിരുന്നു.. അതിര്‍ത്തി കടന്നെത്തിയ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് നേരെ പാക് വ്യോമസേന തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ വിമാനങ്ങള്‍ തിരിച്ച് ഇന്ത്യയിലേക്ക് പറന്നതായും പാക് സാധുയധസേന വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തു.
8:53 AM, 26 Feb
നാല് മേഖലകളിലാണ് ആക്രമണം നടത്തിയത്
8:58 AM, 26 Feb
ജയ്ഷെ കേന്ദ്രങ്ങളാണ് തകര്‍ത്തത്
IAF Sources: 12 Mirage 2000 jets took part in the operation that dropped 1000 Kg bombs on terror camps across LOC, completely destroying it pic.twitter.com/BP3kIrboku
ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറെന്ന് സേനാവൃത്തങ്ങള്‍
9:18 AM, 26 Feb
സൈന്യം അതീവ ജാഗ്രതയില്‍
9:18 AM, 26 Feb
300 ലേറെ കൊല്ലപ്പെട്ടെന്ന് സൂചന
9:22 AM, 26 Feb
തിരിച്ചടിക്കാനുള്ള തീരുമാനം എടുത്തെന്ന് പ്രധാനമന്ത്രിയുടെ റിപ്പോര്‍ട്ട്
9:37 AM, 26 Feb
നിയന്ത്രണ രേഖക്ക് അപ്പുറത്തുള്ള ബാലക്കോട്ട്, ചക്കോത്തി, മുസാഫറാബാദ് എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങളും. ജെയ്ഷെ മുഹമ്മദിന്റെ കണ്ട്രോള് റൂമുകളും ഇന്ത്യന്‍ വ്യോമസേന തകര്‍ത്തിട്ടുണ്ട് എന്നാണ് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
9:37 AM, 26 Feb
നിയന്ത്രണ രേഖക്ക് അപ്പുറത്തുള്ള ബാലെക്കോട്ട്, ചക്കോത്തി, മുസാഫറാബാദ് എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങളും. ജെയ്ഷെ മുഹമ്മദിന്റെ കണ്ട്രോള് റൂമുകളും ഇന്ത്യന്‍ വ്യോമസേന തകര്‍ത്തിട്ടുണ്ട് എന്നാണ് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
9:43 AM, 26 Feb
പാകിസ്താനില്‍ ഇന്ത്യന്‍ വ്യോമ സേന ആക്രമണം നടത്തിയതോടെ ഇന്ത്യന്‍ സേനകള്‍ കനത്ത ജാഗ്രതയിലാണുള്ളത്.
9:46 AM, 26 Feb
പാകിസ്താനിലെ അബോട്ടോ ബാദില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയ ബാലക്കോട്ട് സ്ഥിതി ചെയ്യുന്നത്. നേരത്തെ ബിന്‍ ലാദന് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രദേശം കൂടിയാണിത്.
9:52 AM, 26 Feb
ഇന്ത്യന്‍ വ്യോമസേന പാകിസ്താന്‍ അതിര്‍ത്തി കടന്ന് ആക്രമിച്ചതോടെ പാക് വ്യോമസേനയുടെ ഇല്യൂഷിന് ഐഎല്‍- ഏരിയല്‍ റിഫ്യൂലിംഗ് ടാങ്കര്‍ വായുവില്‍ ഉയര്‍ന്നിട്ടുണ്ട്. വിമാനങ്ങള്‍ക്ക് അന്തരീക്ഷത്തില്‍ വെച്ച് ഇന്ധനം നിറക്കാനുള്ള സൗകര്യമാണ് ഇതോടെയുള്ളത്. ഏവിയേഷന്‍ വിദഗ്ദര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്.
9:57 AM, 26 Feb
ഇന്ത്യന്‍ അതിര്‍ത്തിയിലെയും നിയന്ത്രണ രേഖയിലേയും എല്ലാ പ്രതിരോധ സംവിധാനങ്ങളും അതീവ ജാഗ്രതയില്‍. പാക് വ്യോമസേന തിരിച്ചടിക്കാനുള്ള സാധ്യത കണക്കിലെടുത്താണിത്.
ബാലക്കോട്ട് ആക്രമണത്തില്‍ പാക് വിദേശകാര്യമന്ത്രി അടിയന്തര യോഗം. സുരക്ഷാ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത അടിയന്തര യോഗം ഇസ്ലാമാബാദില് പുരോഗമിക്കുന്നു.
10:29 AM, 26 Feb
ജെയ്ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ഭീകര ക്യാമ്പാണ് ഇന്ത്യന്‍ വ്യോമസേന ആക്രമിച്ചിട്ടുള്ള്. ഏഴ് എക്കറെകളിലായി വ്യാപിച്ചു കിടക്കുന്നതാണ് ക്യാമ്പ്. ജെയ്ഷെ മുഹമ്മദ് കേന്ദ്രങ്ങള്‍ക്ക് പുറമേ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കേന്ദ്രങ്ങളും ആക്രമിക്കാന്‍ ഇന്ത്യ ലക്ഷ്യം വെച്ചിരുന്നതായി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മുസാഫറാബാദ്, ചക്കോത്തി എന്നീ ഭീകര ക്യാമ്പുകള്‍ പുലര്‍ച്ചെ 3.48നും, 3.58നുമാണ് ആക്രമിച്ചത്. 3.30ന് ആരംഭിച്ച ഓപ്പറേഷനില്‍ 3.45ന് ബാലക്കോട്ടിലെ ക്യാമ്പുകളാണ് ആക്രമിച്ചത്.
10:36 AM, 26 Feb
ദില്ലിയില്‍ തിങ്കളാഴ്ച നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം പുല്‍വാമ ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടി ആയിരുന്നുവെന്ന് സൂചന. എഎന്‍ഐയാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
11:11 AM, 26 Feb
ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് 2000 വിമാനങ്ങള്‍ക്ക് തിരിച്ചടി നല്കാന് പാകിസ്താന്‍ ശ്രമിച്ചെന്നും ഇന്ത്യന്‍ കരുത്ത് കണ്ട് പിന്നോട്ട് പോകുകയായിരുന്നുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ വെസ്റ്റേണ്‍ കമാന്‍ഡാണ് ദൗത്യത്തിന് നേതൃത്വം നല്‍കിയത്.
11:21 AM, 26 Feb
ഇന്ത്യന്‍ വ്യോമസേന ആക്രമിച്ചത് പാകിസ്താനിലെ ഖൈബര്‍ പഖ്തുന്ഖ്വാ പ്രദേശം. ഇന്ത്യയുടെ ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശം ആക്രമിച്ചത്.
11:29 AM, 26 Feb
ഇന്ത്യന്‍ ആക്രമണത്തില്‍ കേടുപാടുകളില്ലെന്ന് അവകാശപ്പെട്ട് പാകിസ്താന്‍. പാക് ഡിജി ഐഎസ്പിആര്‍ ആസിഫ് ഗഫൂറിനെ ഉദ്ധരിച്ച് പാകിസ്താനാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുള്ളത്. നിയന്ത്രണരേഖയില്‍ മുസാഫറാബാദിന് സമീപത്ത് ഇന്ത്യന്‍ വിമാനം എത്തിയെന്നും തുറസ്സായ പ്രദേശത്ത് സ്ഫോടന വസ്തുുക്കള്‍ നിക്ഷേപിച്ചെന്നുമാണ് പാകിസ്താന്‍ അവകാശപ്പെടുന്നത്. ആക്രമണത്തില്‍ ഒന്നും തകരുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നും ട്വീറ്റില്‍ പറയുന്നു.
11:39 AM, 26 Feb
ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മാധ്യമങ്ങളെ കാണുന്നു.
11:41 AM, 26 Feb
ബാലക്കോട്ടിലെ ആക്രമണം സ്ഥിരീകരിച്ച് ഇന്ത്യ. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ദില്ലിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥിരീകരണം. വനമേഖലയില്‍ ഉണ്ടായിരുന്ന ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്. മുതിര്‍ന്ന ജെയ്ഷെ ഭീകരന് കൊല്ലപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
11:52 AM, 26 Feb
ബാലക്കോട്ട് ഭീകര ക്യാമ്പ് ലക്ഷ്യം വെച്ച് ഇന്ത്യ നടത്തിയ ഭീകരാക്രമണത്തില്‍ ജെയ്ഷെ മുഹമ്മദ് ഭീകരര്‍, പരിശീലകര്‍, മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ എന്നിവരെ ഇല്ലാതാക്കിയെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി, ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദരീ ഭര്‍ത്താവ് മൗലാനാ യൂസുഫ് അസര്‍ എന്ന ഉസ്താദ് ഖൗരി നയിക്കുന്ന ക്യാമ്പാണ് ആക്രമിക്കപ്പെട്ടത്.
11:54 AM, 26 Feb
സാധാരണ ജനങ്ങള്‍ കൊല്ലപ്പെടുന്നത് ഒഴിവാക്കുന്നതിനാണ് ബാലക്കോട്ടിലെ ജെയ്ഷെ മുഹമ്മദിന്റെ ഭീകര ക്യാമ്പ് ലക്ഷ്യം വെച്ചതെന്ന് വിദേശകാര്യ സെക്രട്ടറി. ഭീകര ക്യാമ്പ് സ്ഥിതി ചെയ്യുന്നത് മലമുകളില്‍ ഉള്‍വനത്തില്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി.
12:05 PM, 26 Feb
തിരിച്ചടിക്കാന്‍ പാകിസ്താന്‍ അവകാശമുണ്ടെന്ന് പാക് വിദേശകാര്യമന്ത്രിയുടെ പ്രതികരണം.
12:06 PM, 26 Feb
പഞ്ചാബ്, ഹരിയാണ എന്നീ സംസ്ഥാനങ്ങളിലെ വ്യോമസേനാ താവളങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം. സിര്‍സ, അംബാല ഉള്‍പ്പെടെയുള്ള വ്യോമസേന താവളങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശമുണ്ട്.
12:09 PM, 26 Feb
ഭീകര ക്യാമ്പുകളെക്കുറിച്ച് വിവരം നല്‍കിയിട്ടും പാകിസ്താന്‍ നടപടിയെടുത്തില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി കുറ്റപ്പെടുത്തി. ഇതൊരു സൈനിക ആക്രമണമല്ലെന്നും ഭീകര കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയ ശേഷം ഇന്ത്യന്‍ വ്യോമസേന തിരിച്ച് വന്നുവെന്നാണ് ഇന്ത്യ വിശദീകരിക്കുന്നത്. ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് കരുതല്‍ ആക്രമണമെന്നും ഇന്ത്യ.
READ MORE
ദില്ലി: പുല്‍വാമയില്‍ 40 ലേറെ സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവന്‍ അപഹരിച്ച് ഭീകരാക്രണത്തില്‍ ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ വ്യോമസേന. അതിര്‍ത്തിക്ക് അപ്പുറത്തെ നിരവധി ഭീകര ക്യാംപുകള്‍ ഇന്ത്യ വ്യോമാക്രമണത്തിലൂടെ തകര്‍ക്കുകയായിരുന്നു. മിറാഷ് യുദ്ധ വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്.
വ്യോമസേനയെ ഉദ്ധരിച്ച് എഎന്‍ഐ ആണ് വിവരം പുറത്തുവിട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അക്രമണം. 1000 കിലോയിലേറെ ബോംബുകള്‍ വര്‍ഷിച്ചതായാണ് സൂചന. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ എത് നിമിഷവും തിരിച്ചടിക്കുമെന്ന സൂചനയുണ്ടായിരുന്നു. വാര്‍ത്തയുടെ തത്സമയ വിവരങ്ങളിലേക്ക്..