കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3 ലക്ഷം ആളുകള്‍..ഇന്ത്യയുടെ യോഗാദിനം ഗിന്നസ് ലോകറെക്കോര്‍ഡിലേക്ക്..?

പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് രാംദേവ്

  • By Anoopa
Google Oneindia Malayalam News

അഹമ്മദാബാദ്: മൂന്നു ലക്ഷം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് അഹമ്മദാബാദില്‍ വെച്ചു നടന്ന യോഗാ ദിനം ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടിയതായി യോഗാ ഗുരു ബാബാ രാംദേവ് അവകാശപ്പെട്ടു. ഗിന്നസ് അധികൃതര്‍ യോഗ സ്ഥലത്തി എത്തിയിരുന്നു എന്നും പ്രവേശന കവാടത്തിങ്കല്‍ സ്ഥാപിച്ചിരുന്ന ബാര്‍ കോഡ് ഡാറ്റ പരിശോധിച്ചതിനു ശേഷം കൃത്യമായ നമ്പര്‍ ഉറപ്പിച്ച് ഗിന്നസ് അധികൃതര്‍ ഇക്കാര്യം പ്രഖ്യാപിക്കുമെന്നും ബാബാ രാംദേവ് അറിയിച്ചു.

അഹമ്മദാബാദില്‍ വെച്ചു നടന്ന യോഗാദിനാചരണത്തില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനി, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍, മറ്റു സംസ്ഥാന രാഷ്ട്രീയ നേതാക്കള്‍, ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍ ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ ഒന്നര മണിക്കൂര്‍ നീണ്ട യോഗാ പരിപാടിയില്‍ പങ്കെടുത്തിരുന്നു. വിവിധ സാംസ്‌കാരിക മത നേതാക്കന്‍മാരെയും ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചിരുന്നു.

yoga

ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ഇന്ത്യയുടെ മൂന്നാമത് അന്താരാഷ്ട്ര യോഗാദിനം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്. രാംഭായ് അംബേദ്കര്‍ മൈതാനത്ത് നടന്ന യോഗ ദിനാചരണ പരിപാടിയില്‍ യുപി മുഖ്യമന്ത്രി യോഗി അദിത്യനാഥ് ഉള്‍പ്പെടെ അമ്പതിനായിരത്തിലധികം പേരാണ് പങ്കെടുത്തത്. ലോകത്തെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നതില്‍ യോഗ പ്രധാന പങ്ക് വഹിക്കുന്നതായി ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

English summary
Three Lakh Gujaratis Create World Record By Performing Yoga At One Place In Ahmedabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X