കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ 60,000 സ്ത്രീകളെ പിടികൂടി

  • By Gokul
Google Oneindia Malayalam News

ദില്ലി: ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഹെല്‍മെറ്റ് വേട്ട കര്‍ശനമാക്കിയ മാതൃകയില്‍ തലസ്ഥാന നഗരമായ ദില്ലിയില്‍ ട്രാഫിക് പോലീസ് നടത്തിയ പരിശോധനയില്‍ കുടുങ്ങിയത് അറുപതിനായിരത്തോളം സ്ത്രീകള്‍. വെറു മുപ്പത്തിയഞ്ചു ദിവസത്തിനുള്ളിലാണ് ഇത്രയും സ്ത്രീകള്‍ ട്രാഫിക് പോലീസിന്റെ കെണിയില്‍ അകപ്പെട്ടത്.

അടുത്തിടെയാണ് ദില്ലിയില്‍ ഹെല്‍മെറ്റ് പരിശോധന കര്‍ക്കശമാക്കിയത്. ഉയര്‍ന്നുവരുന്ന വാഹനാപകടങ്ങളെ തുടര്‍ന്നാണിത്. ഇരുചക്രവാഹനം ഓടിക്കുന്ന സ്ത്രീകളും നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കണമെന്ന് ട്രാഫിക് പോലീസ് നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം, മതപരമായ കാരണങ്ങളാല്‍ സിഖ് സ്ത്രീകളെ ഇതില്‍ നിന്നും ഒഴിവാക്കി.

helmet-main

നിര്‍ദ്ദേശത്തിനുശേഷം പരിശോധന കര്‍ശനമാക്കിയ ട്രാഫിക് പോലീസ് സപ്തംബര്‍ 10 മുതല്‍ ഒക്ടോബര്‍ 14 വരെ മാത്രം 58,826 പേരെ പിടികൂടിയതായാണ് റിപ്പോര്‍ട്ട്. 4000 പേരില്‍നിന്നാണ് പ്രതിദിനം പിഴ വീതം പഴയീടാക്കുന്നത്്. പിഴ ഈടാക്കാന്‍ തുടങ്ങിയിട്ടും സ്ത്രീകള്‍ ഹെല്‍മെറ്റനോട് വിമുഖത കാണിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

2012 ല്‍ നടന്ന ഇരുചക്രവാഹനാപകടങ്ങളില്‍ മാത്രം 576 പേരാണ് ഡല്‍ഹിയിലെ റോഡില്‍ പിടഞ്ഞുവീണത്. ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ അപകടങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഹെല്‍മെറ്റ് ധരിക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തണമെന്നും അതിന്റെ ആവശ്യകതയെക്കുറിച്ച് അവര്‍ സ്വയം ബോധവാന്മാരാകണമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ അനില്‍ ശുക്ല പറഞ്ഞു.

English summary
Helmet mandatory in Delhi; Nearly 60,000 women two-wheeler riders fined
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X