7 വയസ്സുകാരെ സഹപാഠികളെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം: മുസാഫർ നഗറിലെ സ്കൂൾ പൂട്ടി
ഡല്‍ഹി: മുസ്ലീം വിദ്യാര്‍ത്ഥിയെ സഹപാഠികളെ കൊണ്ട് അധ്യാപിക മര്‍ദ്ദിച്ചത് വിവാദമായതിന് പിന്നാലെ സംഭവം നടന്ന സ്‌കൂള്‍ താല്‍ക്കാലികമായി അടച്ചിട്ടു. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെയാണ് മുസാഫര്‍ നഗറിലെ നേഹ പബ്ലിക് സ്‌കൂള്‍ പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇത് സംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് അയച്ചു.
ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കാതിരിക്കുന്നതിനായി സമീപത്ത് തന്നെയുളള മറ്റ് സ്‌കൂളുകളിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. നേഹ പബ്ലിക് സ്‌കൂളിലെ അധ്യാപികയും പ്രിന്‍സിപ്പലും കൂടിയായ ത്രിപ്ത ത്യാഗിയാണ് 7 വയസ്സ് പ്രായമുളള മുസ്ലിം വിദ്യാര്‍ത്ഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ചത്.

ഓരോ കുട്ടികളോടായി വന്ന് സഹപാഠിയായ ആണ്‍കുട്ടിയെ തല്ലാന്‍ അധ്യാപിക നിര്‍ദേശിക്കുകയായിരുന്നു. അടി കൊണ്ട് കുട്ടി കരയുന്നതും വീഡിയോ പകര്‍ത്തുന്ന വ്യക്തി അടക്കം ചിരിക്കുന്നതും വീഡിയോയിലുണ്ട്. മാത്രമല്ല കുട്ടിയെ കുറച്ച് കൂടി ശക്തമായി മര്‍ദ്ദിക്കാനും അധ്യാപിക ആവശ്യപ്പെടുന്നുണ്ട്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ തൃപ്ത ത്യാഗിക്ക് എതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.
തൃപ്ത ത്യാഗിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എങ്കിലും ചെയ്ത പ്രവര്‍ത്തിയെ ന്യായീകരിക്കുകയാണ് അധ്യാപിക ചെയ്യുന്നത്. അതൊരു ചെറിയ വിഷയമാണെന്നും തനിക്കതില്‍ നാണക്കേട് തോന്നുന്നില്ലെന്നുമാണ് തൃപ്ത ത്യാഗി മാധ്യമങ്ങളോട് പ്രതികരിച്ചത്. കുട്ടി ഹോം വര്‍ക്ക് ചെയ്യാത്തത് കൊണ്ടാണ് താന്‍ മറ്റ് കുട്ടികളെ കൊണ്ട് ശിക്ഷ കൊടുപ്പിച്ചത് എന്നും അതിനെ വര്‍ഗീയമായി കാണേണ്ടതില്ലെന്നും തൃപ്ത ത്യാഗി പറയുന്നു.
കുട്ടിയോട് കര്‍ക്കശമായിരിക്കാന്‍ വീട്ടുകാരുടെ ഭാഗത്ത് നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നു. ഞാന്‍ അംഗവൈകല്യമുളള വ്യക്തിയാണ്. അതുകൊണ്ടാണ് മറ്റ് കുട്ടികളെ കൊണ്ട് കുട്ടിയെ തല്ലിച്ചത്. അത് ഹോം വര്‍ക്ക് കൃത്യമായി ചെയ്യുന്നതിന് വേണ്ടിയാണ്, തൃപ്ത ത്യാഗി പറഞ്ഞു. മര്‍ദ്ദിക്കപ്പെട്ട കു്ട്ടിക്കും മാതാപിതാക്കള്‍ക്കും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കൗണ്‍സിലിംഗ് നല്‍കിയിട്ടുണ്ട്.
എന്റെ മകന് 7 വയസ്സ് മാത്രമാണ് പ്രായം. ഈ സംഭവം നടന്നത് ആഗസ്റ്റ് 24ന് ആണ്. മകനെ ടീച്ചര്‍ മറ്റ് കുട്ടികളെ കൊണ്ട് ആവര്‍ത്തിച്ച് തല്ലിച്ചു. ഒന്ന് രണ്ട് മണിക്കൂറുകളോളം അത്തരത്തില്‍ മകനെ മര്‍ദ്ദിച്ചു, കുട്ടിയുടെ അച്ഛന്‍ ആരോപിച്ചു. സ്‌കൂളിനെതിരെ പരാതി നല്‍കുന്നില്ലെന്നും മകനെ ഇനി ആ സ്‌കൂളിലേക്ക് പഠിക്കാന്‍ അയക്കില്ലെന്നും പിതാവ് വ്യക്തമാക്കി.












Click it and Unblock the Notifications