അത് യതിയല്ല, ഹിമാലയത്തിൽ കണ്ട കാല്പാടുകള് ഹിമക്കരടിയുടേതെന്ന് സ്ഥിരീകരിച്ച് നേപ്പാള്‍ ആര്‍മി
ദില്ലി: ഹിമാലയന്‍ താഴ്വരകളില്‍ പ്രചരിച്ച നാടോടിക്കഥയിലെ യതി എന്ന മഞ്ഞു മനുഷ്യന്റെ കാല്പാടുകള് കണ്ടെന്ന ഇന്ത്യന്‍ ആര്‍മി യുടെ വാദത്തെ തള്ളി നേപ്പാള്‍ ആര്‍മി. ഹിമാലയത്തിലെ ബേസ് ക്യാംപില്‍ ഭീമാകാരനായ യതിയുടെ കാല്പാട് കണ്ടെത്തിയെന്ന് ഫോട്ടോ സഹിതമായിരുന്നു ഇന്ത്യന്‍ ആര്‍മി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്ക് വച്ചത്. എന്നാല്‍ ആ കാല്പാടുകള് കരടിയുടേതാണെന്നാണ് നേപ്പാള്‍ ആര്‍മി പറയുന്നത്.
ഈ പ്രദേശത്ത് ധാരാളമായി കരടികളുണ്ടെന്നും യതി എന്ന സാങ്കലിപ്പിക കഥാപാത്രത്തിന് ഇതുമായി ബന്ധമില്ലെന്നും നേപ്പാള്‍ ആര്‍മി വ്യക്തമാക്കി. തിങ്കളാഴ്ച്ച അര്‍ധരാത്രിയോടെയാണ് ഇന്ത്യന്‍ ആര്‍മി നിരവധി ചിത്രങ്ങളോടൊപ്പം യതിയെ കണ്ടെത്തി എന്ന വാര്‍ത്ത പങ്ക് വച്ചത്. വലിയ കാല്പാടുകളുടെ ചിത്രമായിരുന്നു പങ്കുവച്ചത്. നേപ്പാളിലെ മകാലു ബേസ് ക്യാംപിന് സമീപമാണ് ഇത് കണ്ടെത്തിയിരുന്നത്.

ഇന്ത്യന്‍ ആര്‍മിയുടെ പര്‍വതാരോഹക സംഘമാണ് യതിയുടേത് എന്ന് കരുതുന്ന കാല്പാട് കണ്ടെത്തിയത്. ഇത് ട്വീറ്റ് ചെയ്തതോടെ വാദ പ്രതിവാദങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു ഈ ചിത്രങ്ങള്‍. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇതെന്നും ചിത്രങ്ങള്‍ പരിശോധനയ്ക്ക് അയച്ചെന്നും ആര്‍മി വ്യക്തമാക്കിയിരുന്നു. എന്നാല്‍ നേപ്പാള്‍ ആര്‍മി ഈ വാദങ്ങളെല്ലാം തള്ളിക്കളയുകയായിരുന്നു.
പ്രദേശത്തെ ഗ്രമാവാസികള്‍ അത് കരടിയുടേതാണെന്ന് വിശദമാക്കിയെന്നും എന്നാല്‍ ഇന്ത്യന്‍ ആര്‍മി എന്തുകൊണ്ടാണ് ഇത് യതിയുടേതാക്കിയതെന്ന് വ്യക്തമല്ലെന്നും നേപ്പാള്‍ ആര്‍മി പറഞ്ഞു. ഹിമാലയന്‍ താഴ്വരയിലെ നാടോടിക്കഥയിലെ കഥാപാത്രമാണ് ആള്‍ക്കുരങ്ങുപോലുള്ള യതി. തൂവെള്ള രോമമുള്ള വലിയ കാലുകളുള്ള കുരങ്ങിനെ പോലുള്ള മഞ്ഞ് മനുഷ്യന്. യതി ഉണ്ടെന്ന വാദത്തില്‍ നിരവധി പഠനങ്ങളും പര്യവേഷണങ്ങളും നടത്തിയിരുന്നു. എന്നാല്‍ ഇത് വരെ കണ്ടെത്തിയതെല്ലാം കരടിയുടെ അവശിഷ്ടങ്ങള്‍ മാത്രമായിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications