കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയിലേക്കില്ലെന്ന് ആസാദ്; പുതിയ പാര്‍ട്ടി രൂപീകരിക്കും, കശ്മീര്‍ കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക്

Google Oneindia Malayalam News

ന്യൂദല്‍ഹി: കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദ് ജമ്മു കശ്മീരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും. രാജി പ്രഖ്യാപനത്തിന് ശേഷം ഇന്ത്യാ ടുഡേയോട് സംസാരിക്കുകയായിരുന്നു ഗുലാം നബി ആസാദ്. ബി ജെ പിയില്‍ ചേരില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഞാന്‍ ജമ്മു കശ്മീരിലേക്ക് പോകും. ഞാന്‍ സംസ്ഥാനത്ത് എന്റെ സ്വന്തം പാര്‍ട്ടി രൂപീകരിക്കും. പാര്‍ട്ടിയുടെ ദേശീയ സാധ്യത പിന്നീട് പരിശോധിക്കും, ഗുലാം നബി ആസാദ് പറഞ്ഞു.

അതേസമയം രാജിക്കത്തില്‍ ഗാന്ധി കുടുംബത്തിനെതിരെ പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ വിമര്‍ശനങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. എനിക്ക് മുഴുവന്‍ ഗാന്ധി കുടുംബത്തോടും വ്യക്തിപരമായ തലത്തില്‍ വലിയ ബഹുമാനമുണ്ട്. ഇവിടെ, ഞാന്‍ വ്യക്തിപരമായ ബന്ധത്തെക്കുറിച്ചല്ല സംസാരിക്കുന്നത്, കോണ്‍ഗ്രസിന്റെ തകര്‍ച്ചയെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്, ഗുലാം നബി ആസാദ് പറഞ്ഞു.

ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടു; രാഹുലിനെതിരെ രൂക്ഷവിമര്‍ശനം, ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ്ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടു; രാഹുലിനെതിരെ രൂക്ഷവിമര്‍ശനം, ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ്

1

അതിനിടെ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചതായി മുന്‍ കോണ്‍ഗ്രസ് എം എല്‍ എയും മന്ത്രിയുമായിരുന്ന ജി എം സരൂരിയ അറിയിച്ചു. ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ജി എം സരൂരിയുടെ പ്രസ്താവന. ഗുലാം നബി ആസാദ് രാജി വെച്ചതിന് പിന്നാലെ കശ്മീരിലെ നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടിട്ടുണ്ട്.

2

മുന്‍ എം എല്‍ എമാരായ ജി എം സരൂരി ചൗധരി, മൊഹദ് അക്രം, ഗുല്‍സാര്‍ വാനി, ഹാജി അബ്ദുള്‍ റഷീദ്, മൊഹദ് അമിന്‍ ഭട്ട് എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്.. ജിഎം സരൂരി ചൗധരിയെ കൂടാതെ മൊഹദ് അക്രമും ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രിയും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്നു ഗുലാം നബി ആസാദ്.

നിതീഷ് മുഖ്യമന്ത്രി സ്ഥാനത്ത് എത്ര നാള്‍? തേജസ്വിയുടെ പദ്ധതി എന്ത്? ബീഹാറില്‍ അവസാനിക്കാത്ത സാധ്യതകള്‍നിതീഷ് മുഖ്യമന്ത്രി സ്ഥാനത്ത് എത്ര നാള്‍? തേജസ്വിയുടെ പദ്ധതി എന്ത്? ബീഹാറില്‍ അവസാനിക്കാത്ത സാധ്യതകള്‍

3

ജമ്മു കശ്മീര്‍ കോണ്‍ഗ്രസിന്റെ പ്രചരണ സമിതി അധ്യക്ഷന്‍ സ്ഥാനത്ത് നിയമിക്കപ്പെട്ട് മണിക്കൂറുകള്‍ക്കകം അദ്ദേഹം സ്ഥാനമൊഴിഞ്ഞിരുന്നു. പ്രാഥമിക അംഗത്വം ഉള്‍പ്പെടെയുള്ള എല്ലാ പദവികളില്‍ നിന്നും ഗുലാം നബി ആസാദ് രാജിവെച്ചതായി അറിയിച്ചു. കോണ്‍ഗ്രസിലെ വിമത ഗ്രൂപ്പായ ജി-23 കൂട്ടായ്മയിലെ പ്രധാനിയായിരുന്നു ഗുലാം നബി ആസാദ്.

4

കോണ്‍ഗ്രസിന് തീര്‍ത്തും അപ്രതീക്ഷിതമാണ് ഗുലാം നബി ആസാദിന്റെ രാജി. പാര്‍ട്ടിയോട് ഇടഞ്ഞ് നില്‍ക്കുകയാണ് എങ്കിലും കോണ്‍ഗ്രസില്‍ തുടരും എന്ന പ്രതീക്ഷയായിരുന്നു എ ഐ സി സിക്ക് ഉണ്ടായിരുന്നത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രം കേസില്‍ സോണിയാ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചപ്പോള്‍ ഗുലാം നബി ആസാദ് കോണ്‍ഗ്രസ് 'ഗൗരവ് യാത്ര'യില്‍ പങ്കെടുത്തിരുന്നു.

5

മാത്രമല്ല കോണ്‍ഗ്രസിന്റെ പത്രസമ്മേളനത്തില്‍ സംസാരിക്കുകയും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ജി 23 യിലെ പ്രധാനിയായ കപില്‍ സിബല്‍ എസ് പിയിലേക്ക് കൂടുമാറിയ ശേഷം കോണ്‍ഗ്രസിനെ ഞെട്ടിക്കുന്ന രാജി കൂടിയായി ഗുലാം നബി ആസാദിന്റേത്. മറ്റൊരു മുതിര്‍ന്ന നേതാവായ ആനന്ദ് ശര്‍മ്മയും പാര്‍ട്ടിയുമായി ശീതയുദ്ധത്തിലാണ്.

വയസാനാലും ഉന്‍ സ്‌റ്റൈലും അഴകും ഉന്നെ വിട്ടുപോകലെ..; കിടിലന്‍ ചിത്രങ്ങളുമായി രമ്യ കൃഷ്ണന്‍

English summary
never join bjp, Ghulam Nabi Azad will form a new party at Jammu Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X