കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നരലക്ഷവും കടന്ന് കോവിഡ് പ്രതിദിന കണക്ക്; രാജ്യത്ത് ഇന്ന് മുതൽ 'വാക്സിൻ ഉത്സവം'

തുചർച്ചയായ ആറാം ദിവസവും ഒരു ലക്ഷത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 11,08,087 ആയി

Google Oneindia Malayalam News

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം റെക്കോർഡുകൾ മറികടന്ന് കുതിക്കുന്നു. ഒന്നരലക്ഷത്തിലധികം പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം ഒന്നരലക്ഷം കടക്കുന്നത്. 1,52,879 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചപ്പോൾ 90,584 പേർ രോഗമുക്തി നേടി.

പശ്ചിമബംഗാളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു, ചിത്രങ്ങൾ കാണാം

Covid 19

തുചർച്ചയായ ആറാം ദിവസവും ഒരു ലക്ഷത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 11,08,087 ആയി. ഇതുവരെ 1,33,58,443 പേർക്കാണ് ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,20,81443 പേർ രോഗമുക്തി നേടിയപ്പോൾ 1,69,275 പേർ മരണപ്പെട്ടു. 839 മരണങ്ങൾകൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

പുതിയ കേസുകളിൽ കേരളം ഉൾപ്പെടെ പത്തു സംസ്ഥാനങ്ങളിൽ വർദ്ധന തുടരുകയാണ്. ചികിത്സയിലുള്ള രോഗികളുടെ 72 ശതമാനവും മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കർണാടക, യു.പി, കേരളം എന്നീ അഞ്ചു സംസ്ഥാനങ്ങളിലായാണ്. പൂനെ, മുംബയ്, താനെ, നാഗ്പൂർ, ബംഗളൂരു അർബൻ, നാസിക്, ഡൽഹി, റായ്‌പൂർ, ദുർഗ്, ഔറംഗബാദ് എന്നീ പത്തു ജില്ലകളിൽ കൊവിഡ് സ്ഥിതി രൂക്ഷമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ ജില്ലകളിലാണ് ചികിത്സയിലുള്ള രോഗികളുടെ 45.65 ശതമാനവും. മഹാരാഷ്ട്ര ഉൾപ്പെടെ പത്തു സംസ്ഥാനങ്ങളിലാണ് പുതിയ കൊവിഡ് മരണങ്ങളുടെ 87 ശതമാനവും. അതിനിടെ രാജ്യത്തെ ആകെ കുത്തിവച്ച കൊവിഡ് വാക്‌സിൻ ഡോസുകളുടെ എണ്ണം പത്തുകോടിയോടടുത്തു.

ഹോട്ട് ലുക്കിൽ അർച്ചന അച്ചൂസ്, ചിത്രങ്ങൾ കാണാം

അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം ചെയ്ത മാസ് വാക്‌സിനേഷന്‍ കര്‍മ പദ്ധതിക്ക് ഇന്ന് തുടക്കമാവും. ഏപ്രില്‍ 11 മുതല്‍ നാല് ദിവസമാണ് വിപുലമായ വാക്‌സിനേഷന്‍ ക്യാംപയിന്‍ നടക്കുക. അര്‍ഹരായ പരമാവധി ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യം. കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ വാക്‌സിന്‍ വിതരണം വിപുലപ്പെടുത്താന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് അഭ്യര്‍ഥിച്ചിരുന്നു.

കേരളത്തിലും കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വീണ്ടും കുതിച്ചുയരുകയാണ്. ഇന്നലെ 6194 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം കേരളത്തിലും വ്യക്തമായി പ്രതിഫലിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2584 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ആണ്. ഇതോടെ 39,778 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,15,342 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,894 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

English summary
New covid cases in India latest update with state stats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X