• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യയിൽ യൂറോപ്യൻ ശൈലിയിൽ ജയിലുകൾ ഒരുങ്ങുന്നു; രാജ്യം വിട്ട കുറ്റവാളികളെ തിരികെയെത്തിക്കുക ലക്ഷ്യം

  • By Desk

ദില്ലി: സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തിയ ശേഷം രാജ്യം വിട്ടുപോയ നിരവധി പ്രതികളാണ് വിദേശ രാജ്യങ്ങളിൽ കഴിയുന്നത്. രാജ്യത്തെ ജയിലുകളിലെ മോശം അവസ്ഥ ചൂണ്ടിക്കാട്ടിയാണ് പലരും ഇന്ത്യയിലേക്ക് മടങ്ങി വരാൻ തയാറാകാതിരിക്കുന്നത്. ഏറ്റവും ഒടുവിലായി വിവാദ വ്യവസായി വിജയ് മല്യയാണ് ഇന്ത്യൻ ജയിലുകളിൽ വായുവും വെളിച്ചവും കയറില്ലെന്ന് ലണ്ടൻ കോടതിയിൽ വാദിച്ചത്.

നിയമസഭയിലെ പരിസ്ഥിതി പാണ്ഡിത്യം; എംഎൽഎമാരെ ട്രോളി ആഷിഖ് അബുവും ജോയി മാത്യുവും

ഇത്തരം വാദങ്ങളൊന്നും ഇനി നിലനിൽക്കില്ല. മല്യയെപ്പോലുള്ള വമ്പൻമാരെ താമസിപ്പിക്കാൻ ജയിലിൽ ആഡംബര സൗകര്യങ്ങളുള്ള ജയിൽ ഒരുങ്ങുകയാണ്. ഇന്ത്യൻ നിയമത്തിന് പിടിതരാതെ വിദേശത്ത് താമസിക്കുന്നവരെ കൊണ്ടുവരാനായി പാശ്ചാത്ത ശൈലിയിലുള്ള ജയിലറകളാണ് തയാറാക്കുന്നത്.

മുംബൈയിൽ

മുംബൈയിൽ

സമ്പന്നരായ കുറ്റവാളികൾക്കായി എല്ലാ വിധ സൗകര്യങ്ങളോടുമുള്ള ജയിലുകൾ പണിയാനാണ് മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വായുവും വെളിച്ചവും കേറില്ലെന്ന് വിജയ് മല്യ ആരോപിച്ച മുംബൈ ആർതർ റോഡിലുള്ള ജയിലിലാണ് യൂറോപ്യൻ ശൈലിയിലുള്ള സെല്ലുകൾ പണിയുക. രാജ്യാന്തരനിലവാരത്തിലുള്ള ജയിൽ മുറികളാകും ഒരുക്കുക. 93 വർഷത്തോളം പഴക്കമുള്ള ജയിലിന്റെ ഒരു ഭാഗം പൊളിച്ച് മാറ്റിയ ശേഷമാകും പുനർനിർമാണം. ഒരു ഡസനോളം ആഡംബര സെല്ലുകൾ ആറുമാസത്തിനുള്ളിൽ പണിയും.

മികച്ച സൗകര്യങ്ങൾ

മികച്ച സൗകര്യങ്ങൾ

എല്ലാ മനുഷ്യാവകാശ മാനദണ്ഡങ്ങളും പാലിച്ചാകും നിർമാണം. വൃത്തിയുള്ള ശുചിമുറികൾ, വായുസഞ്ചാരം, വെളിച്ചം , സ്ഥലസൗകര്യം തുടങ്ങിയവയെല്ലാം ഉറപ്പുവരുത്തും. വാഷ് ബേസിനുകളും ഷവറും ഉണ്ടാകും. വിജയ് മല്യയയെ താമസിപ്പാക്കാൻ ഉദ്ദേശിച്ചിരുന്ന സെല്ലിൽ മുൻപ് തന്നെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ലണ്ടൻ കോടതിയിൽ സമർപ്പിച്ചത്.

കീഴടങ്ങാൻ

കീഴടങ്ങാൻ

രാജ്യം വിട്ടുപോയ കൊടും സാമ്പത്തിക കുറ്റവാളികൾ കീഴടങ്ങാൻ മടിക്കുന്നതിന് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് ജയിലുകളിലെ ശോചനീയാവസ്ഥയാണ്. പുതിയ പരിഷ്കാരങ്ങൾ വരുന്നതോടു കൂടി ഈ സാഹചര്യത്തിന് മാറ്റം വരും. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോസ്കി തുടങ്ങിയ പ്രതികളെ ഉദ്ദേശിച്ചാണ് സർക്കാർ നീക്കമെന്നാണ് റിപ്പോർട്ടുകൾ.

ബരാക്ക് 12

ബരാക്ക് 12

ഇന്ത്യയിലെ ജയിലുകളിൽ വൃത്തിയില്ലെന്നാണ് വിവാദ വ്യവസായി വിജയ് മല്യ ലണ്ടൻ കോടതിയിൽ ഉന്നയിച്ച വാദം. യുകെയിലുള്ള മല്യയെ ഇന്ത്യയ്ക്ക് കൈമാറുന്നത് സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു മല്യയുടെ അഭിഭാഷകൻ വായുവും വെളിച്ചവും കിട്ടില്ലെന്ന വാദം ഉന്നയിച്ചത്. തുടർന്ന് മല്യയെ താമസിപ്പിക്കാൻ ഉദ്ദേശിക്കുന്ന മുംബൈയിലെ ആർതർ റോഡിലുള്ള ജയിലിന്റെ ദൃശ്യങ്ങൾ സമർപ്പിക്കാൻ ലണ്ടൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഈ വാദങ്ങൾ പ്രതിരോധിക്കാനായി ആർതർ റോഡ് ജയിലിലെ ബാരക്ക് നമ്പർ 12 സെല്ലുകളുടെ ദൃശ്യങ്ങൾ സിബിഐ ബ്രിട്ടീഷ് കോടതിയിൽ സമർപ്പിച്ചിരുന്നു.

കണ്ണിറുക്കി ഹിറ്റായ പ്രിയ കുട്ടൂസ് ഇനി പേടിക്കണ്ട; അറസ്റ്റും കേസും ഇല്ല... സുപ്രീം കോടതി റദ്ദാക്കി

English summary
New floor, fresh paint, renovated bathroom at cell where India hopes to lodge Vijay Mallya

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more