Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാനിസ്ഥാനിൽ പുതിയ സർക്കാർ രൂപീകരിക്കണം; യുഎൻ രക്ഷാസമിതി

ദില്ലി; അഫ്ഗാനിസ്ഥാനിൽ പുതിയ സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾക്ക് തുടക്കമിടണമെന്ന് യുഎൻ രക്ഷാസമിതി. മറ്റ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താൻ അഫ്ഗാനിസ്ഥാനിലെ ഭീകരതയെ ചെറുക്കേണ്ടതിന്റെ പ്രാധാന്യം സുരക്ഷാ കൗൺസിൽ ഊന്നിപ്പറഞ്ഞു. താലിബാൻ ഒരു രാജ്യത്തെയും ഭീകരസംഘടനകളെ പിന്തുണയ്ക്കരുതെന്നും യുഎൻ രക്ഷാസമിതി വ്യക്തമാക്കി.

അഫ്ഗാനിസ്ഥാൻ ഇനിയൊരിക്കലും ഭീകരരുടെ അഭയകേന്ദ്രമാകരുത്. ഇതാണ് പ്രധാന കാര്യമെന്ന്, "ചൈനയുടെ ഡെപ്യൂട്ടി യുഎൻ അംബാസഡർ ഗെംഗ് ഷുവാങ് പറഞ്ഞു. ഭീകര സംഘടനകളുമായി താലിബാൻ അകലം സൂക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈനീസ് അംബാസിഡർ പ്രതികരിച്ചു. പരിഭ്രാന്തി കാണിക്കുന്നതിൽ അർത്ഥമില്ലെന്നും രക്തച്ചൊരിച്ചൽ ഒഴിവാക്കി സമാധാനപരമായ ഒരു ഒത്തുതീർപ്പ് രൂപപ്പെടുത്തുകയാണ് ഇപ്പോൾ വേമ്ടതെന്നും റഷ്യ അഭ്യർത്ഥിച്ചു.അതേസമയം മനുഷ്യാവകാശലംഘനം അനുവദിക്കില്ലെന്ന് രക്ഷാസമിതിയിൽ അമേരിക്ക വ്യക്തമാക്കി. അഫ്ഗാനികളെ പുനരധിവസിപ്പിക്കാൻ യുഎസ് തയ്യാറാകുമെന്നും അമേരിക്ക നിലപാട് വ്യക്തമാക്കിയിരുന്നു. താലിബാൻ ദോഹ ധാരണ ലംഘിച്ചെന്ന് ബ്രിട്ടന്റെ നിലപാട്.

പുതുപുത്തന്‍ ലുക്കില്‍ അപര്‍ണ ബാലമുരളി; വൈറലായി പുതിയ ഫോട്ടോഷൂട്ട്

antoniogueterres-06-1475731672-05-1

അഫ്ഗാനിസ്ഥാനിൽ മനുഷ്യവകാശം സംരക്ഷിക്കണമെന്ന് സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസ് വ്യക്തമാക്കിയിരുന്നു.അഫ്ഗാനിസ്ഥാനിലെ സംഭവങ്ങളെ ലോകം കടുത്ത വേദനയോടേയും വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള അസ്വസ്ഥതയോടെയുമാണ് നോക്കി കാണുന്നത്. അവിടെ നിന്നുള്ള ഓരോ ദൃശ്യങ്ങളും നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിൽ മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായിരിക്കണമെന്നും ഗുട്ടറെസ് പറഞ്ഞിരുന്നു.

അതിനിടെ വിഷയത്തിൽ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ നിലപാട് വ്യക്തമാക്കി.സേനയെ പിൻവലിക്കാനുള്ള നടപടിയിൽ ഉറച്ചുനിൽക്കുന്നു. അഫ്ഗാൻ രാഷ്ട്രീയ നേതാക്കൾ പോരാടാൻ തയ്യാറാകാതെ രാജ്യം വിട്ടു,ബൈഡൻ പറഞ്ഞു. അഫ്ഗാൻ പോരാടാൻ തയ്യാറാവാത്ത ഒരു യുദ്ധത്തിലൽ തങ്ങൾ ഇടപെടാൻ ആലോചിക്കുന്നില്ലെന്നും ബൈഡൻ വ്യക്തമാക്കി.സമാധാനമുണ്ടാക്കാൻ എല്ലാ സഹായവും അമേരിക്ക നൽകിയെന്ന് ബൈഡൻ പറഞ്ഞു. അമേരിക്കയുടെ തുടർച്ചയായ സൈനിക ഇടപെടലുകൾക്ക് ആത്യന്തികമായി അഫ്ഗാൻ സർക്കാരിനെ മുന്നോട്ട് നയിക്കാനാകില്ലെന്ന് കഴിഞ്ഞ ആഴ്ചയിലെ സംഭവങ്ങൾ തെളിയിച്ചുവെന്നും ബൈഡൻ വ്യക്തമാക്കി.എല്ലാ ഒഴിപ്പിക്കൽ ശ്രമങ്ങളും വിജയകരമായി പൂർത്തിയാക്കിയാൽ യുഎസ് തങ്ങളുടെ പിൻവലിക്കൽ ദൗത്യവും അമേരിക്കയുടെ ഏറ്റവും നീണ്ട യുദ്ധവും അവസാനിപ്പിക്കും, ബൈഡൻ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+