കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ മന്ത്രിമാര്‍ക്ക് വകുപ്പുകളായി, ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്

Google Oneindia Malayalam News

ദില്ലി: പഞ്ചാബില്‍ മന്ത്രിസഭാ രൂപീകരണത്തിന് പിന്നാലെ വകുപ്പുകളുടെ കാര്യത്തിലും തീരുമാനമായി. രണ്ട് ദിവസം മുമ്പാണ് മന്ത്രിസഭ രൂപീകരിച്ചത്. പത്ത് പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം വകുപ്പകളില്‍ കൂടുതലും ഇത്തവണ മുഖ്യമന്ത്രി ഭഗവന്ത് മന്‍ കൈവശം വെക്കും. ആഭ്യന്തര വകുപ്പ് ഭഗവന്ത് മന്‍ തന്നെ കെവസം വെക്കും. അഭിഭാഷകനും മുന്‍ പ്രതിപക്ഷ നേതാവുമായ ഹര്‍പല്‍ ചീമയ്ക്ക് ധനമന്ത്രി പദം ലഭിച്ചു. എഎപിയുടെ പരിചയ സമ്പന്നനായ നേതാവ് ഗുര്‍മീത് സിംഗ് മീത് ഹയര്‍ പുതിയ വിദ്യാഭ്യാസ മന്ത്രിയാവും. കഴിഞ്ഞ തവണയും ഗുര്‍മീത് എഎപി ടിക്കറ്റില്‍ വിജയിച്ചിരുന്നു.

സായ് ശങ്കര്‍ കേരളം വിട്ടു? ദിലീപില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയെന്ന് സംവിധായകന്റെ വെളിപ്പെടുത്തല്‍സായ് ശങ്കര്‍ കേരളം വിട്ടു? ദിലീപില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയെന്ന് സംവിധായകന്റെ വെളിപ്പെടുത്തല്‍

1

വിദ്യാഭ്യാസ വകുപ്പ് എഎപി വളരെ ഗൗരവത്തോടെ കാണുന്ന വകുപ്പാണ്. ദില്ലിയിലെ പോലെ പഞ്ചാബിലും ഈ വകുപ്പ് ഉപയോഗിച്ചാണ് യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ എഎപി ശ്രമിക്കുന്നത്. ഗുര്‍മീത് സിംഗിന് അതുകൊണ്ട് തന്നെ ഈ വകുപ്പ് ഏറ്റവും മികച്ചതാക്കേണ്ടതുണ്ട്. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുമെന്നാണ് എഎപിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. ഒപ്പം അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. ഇതെല്ലാം പരിഹരിക്കുക എഎപിക്കും ഭഗവന്ത് മന്നിനും മുന്നിലുള്ള ആദ്യ വെല്ലുവിളിയാണ്. അധ്യാപകര്‍ക്ക് കൂടുതല്‍ ശമ്പളം അടക്കം എഎപി പ്രഖ്യാപിച്ചേക്കും.

അതേസമയം ആരോഗ്യ മന്ത്രി ഡോ. വിജയ് സിംഗ്ലയെ ആണ് നിയമിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സിദ്ദു മൂസെവാലയെ 63000 വോട്ടിനാണ് മാനസ മണ്ഡലത്തില്‍ നിന്ന് വിജയ് സിംഗ്ല പരാജയപ്പെടുത്തിയത്. ഡെന്റല്‍ സര്‍ജനാണ് അദ്ദേഹം. ശ്രീ അനന്തപൂര്‍ സാഹിബില്‍ നിന്ന് വിജയിച്ച എഎപി വക്താവ് ഹര്‍ജോത് ബെയിന്‍സിന് നിയമം-ടൂറിസം വകുപ്പുകളാണ് ലഭിച്ചത്. സാമൂഹിക സുരക്ഷ, മഹിളാ-ശിശുക്ഷേമ വികസന മന്ത്രാലയത്തിന്റെ ചുതമല ഡോ ബല്‍ജിത്ത് കൗറിനാണ് ലഭിച്ചത്. നേത്രരോഗ വിദഗ്ധനാണ് അദ്ദേഹം. മലൂട്ട് മണ്ഡലത്തില്‍ നിന്നാണ് കൗര്‍ വിജയിച്ചത്. ഊര്‍ജ വകുപ്പ് ഹര്‍ഭജന്‍ സിംഗിനാണ് നല്‍കിയത്.

ഭക്ഷ്യ വിതരണ വകുപ്പ് ലാല്‍ ചന്ദിനും ഗ്രാമീണ വികസന മന്ത്രാലയം ചുമതല കുല്‍ദീപ് സിംഗ് ധാലിവാളിനും ലബിച്ചു. ഗതാഗത മന്ത്രിയായി ലാല്‍ജിത്ത് സിംഗ് ബുല്ലാറിനെയും ജലസേചന വകുപ്പിന്റെ ചുമതല ബ്രാം ശങ്കറിനും ലഭിച്ചു. അടിമുടി പ്രൊഫഷണലുകളും മികച്ച നേതാക്കളും ചേര്‍ന്ന മന്ത്രിസഭയാണ് എഎപിക്കുള്ളത്. കൂടുതല്‍ പേരെ മന്ത്രിയായി ഉള്‍ക്കൊള്ളിക്കാനും സാധ്യതയുണ്ട്. എല്ലാ മന്ത്രിമാരോടും നല്ല രീതിയില്‍ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് നിര്‍ദേശം. ഇല്ലെങ്കില്‍ ഇവരെ പുറത്താക്കുമെന്ന സൂചന കെജ്രിവാള്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് എഎപി പോകുന്നത് തന്നെ പഞ്ചാബിലെ മികവ് ചൂണ്ടിക്കാണിച്ച് കൊണ്ടാണ്.

ദിലീപിനെ വിളിച്ച ഡിഐജി സഞ്ജയ് കുമാര്‍ പോലീസുകാര്‍ക്ക് അപമാനം, വെളിപ്പെടുത്തലുമായി സംവിധായകന്‍ദിലീപിനെ വിളിച്ച ഡിഐജി സഞ്ജയ് കുമാര്‍ പോലീസുകാര്‍ക്ക് അപമാനം, വെളിപ്പെടുത്തലുമായി സംവിധായകന്‍

English summary
new ministers gets portfolios in punjab, bhagwant mann keeps home ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X