യോഗിയെ തൊട്ടാല്‍ മോദിക്ക് പൊള്ളും!! വിമര്‍ശിച്ച ന്യൂയോര്‍ക്ക് ടൈംസിന് കിടിലന്‍ മറുപടി!!
2014ല്‍ അധികാരത്തിലേറിയതു മുതല്‍ പലതും മറച്ചു വയ്ക്കുന്ന രീതിയിലാണ് മോദിയുടെ പ്രവര്‍ത്തനമെന്ന് ന്യൂയോര്‍ക്ക് ടൈംസ് വിമര്‍ശിക്കുന്നു.
ദില്ലി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യ നാഥിനെ നിയമിച്ചതില്‍ ഇന്ത്യയില്‍ മാത്രമല്ല, മറ്റ് രാജ്യങ്ങള്‍ക്കും അതൃപ്തിയുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് മുഖപ്രസംഗം എഴുതിയ ന്യൂയോര്‍ക്ക് ടൈംസിന് ശക്തമായ മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യ.
മോദിയുടെയും അമിത് ഷായുടെയും പ്രത്യേക ത്താകപര്യ പ്രകാരമായിരുന്നു യോഗി ആദിത്യ നാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കിയത്. എന്നാല്‍ മുസ്ലിം വരുദ്ധ പരാമര്‍ശങ്ങളിലൂടെയും തീവ്ര ഹിന്ദു ആശയങ്ങളിലൂടെയും വിവാദത്തിലായ യോഗിയെപ്പോലൊരാളെ മുഖ്യമന്ത്രിയാക്കിയത് പലരിലും ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്.

മുഖപ്രസംഗം
എല്ലാ മുഖപ്രസംഗങ്ങളിലെ അഭിപ്രായങ്ങളും ആത്മനിഷ്ഠമായിരിക്കും. ഇതിലും അങ്ങനെ തന്നെയായിരിക്കും. സത്യസന്ധമായ ജനാധിപത്യ പ്രവര്‍ത്തനത്തെ സംശയിച്ചതിന് പിന്നിലെ വിവേകം ചോദ്യം ചെയ്യാവുന്നതാണെന്നാണ് ഇന്ത്യയുടെ മറുപടി. വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ്ലേ ആണ് ഇക്കാര്യം വ്യക്തമാക്കിയിരുക്കുന്നത്.

മറച്ചു വയ്ക്കുന്നു
2014ല്‍ അധികാരത്തിലേറിയതു മുതല്‍ പലതും മറച്ചു വയ്ക്കുന്ന രീതിയിലാണ് മോദിയുടെ പ്രവര്‍ത്തനമെന്ന് ന്യൂയോര്‍ക്ക് ടൈംസ് വിമര്‍ശിക്കുന്നു. വികസനത്തിന്റെയും സാമ്പത്തിക വളര്‍ച്ചയുടെയും മതേതരത്വ ലക്ഷ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനൊപ്പം പാര്‍ട്ടിയുടെ ഹിന്ദുത്വ അടിത്തറയെ സന്തോഷിപ്പിക്കുകയുമാണെന്നാണ് ലേഖനത്തിലെ വിമര്‍ശനം. ഇത് പകടകരമണെന്ന മുന്നറിയിപ്പും ലേഖനത്തില്‍ വ്യ്ക്തമാക്കുന്നു.

തീപ്പൊരു ഹിന്ദു സന്യാസി
തീപ്പൊരി ഹിന്ദു സന്യാസി എന്നാണ് ലേഖനം യോഗി ആദിത്യ നാഥിനെ വിശേഷിപ്പിച്ചിരിക്കുന്നത്. യോഗിയെ മുഖ്യമന്ത്രിയാക്കാനുള്ള മോദിയുടെ തീരുമാനം ന്യൂനപക്ഷ വിഭാഗക്കാരെ അങ്ങേയറ്റം ഞെട്ടിച്ചുവെന്നാണ് ലേഖനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

നീണ്ടകാലത്തെ സ്വപ്‌നം
മോദി സര്‍ക്കാരിനെതിരെ കടുത്ത ആരോപണങ്ങളാണ് മുഖപ്രസംഗത്തില്‍ എഴുതിയിരുന്നത്. പുതിയ നീക്കങ്ങളിലൂടെ ഇന്ത്യയെ മതേതരത്വ രാഷ്ട്രമെന്നനിലയില്‍ നിന്ന് ബിജെപിയുടെ എക്കാലത്തെയും സ്വപ്‌നമായ ഹിന്ദു രാഷ്ട്രമെന്ന നിലയിലേക്ക് മാറ്റാനാണ് ശ്രമമെന്നും ഇതില്‍ ആരോപിക്കുന്നു.

വികസനം ഇല്ല
ഇസ്ലാം വിരുദ്ധന്‍ എന്ന രീതിയിലാണ് യോഗി ആദ്ിത്യനാഥ് അറിയപ്പെടുന്നതെന്ന് ലേഖനം ഓര്‍മിപ്പിക്കുന്നു. വികസനമല്ലെന്നും ഇസ്ലാംവിരുദ്ധ വികാരങ്ങളിലൂടെ ഹിന്ദു ദേശീയത വളര്‍ത്തുകയാണ് മോദിയുടെ ലക്ഷ്യമെന്നും ലേഖനം ആരോപിക്കുന്നു.












Click it and Unblock the Notifications